വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 60

ഇനിയും പുരോ​ഗതി വരുത്തുക

ഇനിയും പുരോ​ഗതി വരുത്തുക

ഇതുവ​രെ​യുള്ള നിങ്ങളു​ടെ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങൾ ഒരുപാ​ടു കാര്യങ്ങൾ പഠിച്ചു. പഠിച്ചു​ക​ഴി​ഞ്ഞ​പ്പോൾ നിങ്ങൾക്കു യഹോ​വ​യോ​ടുള്ള സ്‌നേഹം വർധിച്ചു. അത്‌, ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും നിങ്ങളെ പ്രേരി​പ്പി​ച്ചു. നിങ്ങൾ അങ്ങനെ ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ ഒരുപക്ഷേ അടുത്തു​തന്നെ അതു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ, നമ്മൾ പുരോ​ഗ​മി​ക്കു​ന്നത്‌ സ്‌നാ​ന​ത്തോ​ടെ അവസാ​നി​ക്കു​ന്നില്ല. തുടർന്ന​ങ്ങോ​ട്ടും യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ ബന്ധം കൂടു​തൽക്കൂ​ടു​തൽ ശക്തമാ​ക്കാൻ കഴിയും. എങ്ങനെ?

1. തുടർന്നും യഹോ​വ​യു​മാ​യുള്ള നമ്മുടെ സുഹൃ​ദ്‌ബന്ധം ശക്തമാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​മാ​യുള്ള സുഹൃ​ദ്‌ബന്ധം ശക്തമാ​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. ഇല്ലെങ്കിൽ നമ്മൾ ‘ഒഴുകി​പ്പോ​കും’ അഥവാ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​കും എന്നു ബൈബിൾ പറയുന്നു. (എബ്രായർ 2:1) യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ക്കുക, യഹോ​വയെ കുറെ​ക്കൂ​ടെ നന്നായി സേവി​ക്കാൻ സഹായി​ക്കുന്ന മറ്റ്‌ അവസര​ങ്ങ​ളും കണ്ടെത്തുക. (ഫിലി​പ്പി​യർ 3:16 വായി​ക്കുക.) നമുക്കു ചെയ്യാ​വുന്ന ഏറ്റവും നല്ല കാര്യം നമ്മുടെ ജീവിതം യഹോ​വയെ സേവി​ക്കാൻ ഉപയോ​ഗി​ക്കു​ന്ന​താണ്‌.—സങ്കീർത്തനം 84:10.

2. മറ്റ്‌ എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ തുടർന്നും ചെയ്യണം?

ഈ ബൈബിൾപഠന പരിപാ​ടി ഇതോ​ടു​കൂ​ടെ അവസാ​നി​ക്കു​ക​യാണ്‌. എങ്കിലും ഒരു ക്രിസ്‌ത്യാ​നി​യാ​യുള്ള നിങ്ങളു​ടെ ജീവിതം പിന്നെ​യും തുടരും. ബൈബിൾ പറയു​ന്നത്‌ ‘പുതിയ വ്യക്തി​ത്വം ധരിക്കുക’ എന്നാണ്‌. (എഫെസ്യർ 4:23, 24) തുടർന്നും ദൈവ​വ​ചനം പഠിച്ചു​കൊ​ണ്ടും മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ത്തു​കൊ​ണ്ടും യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും പുതി​യ​പു​തിയ കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാം. യഹോ​വ​യു​ടെ ആ മനോ​ഹ​ര​മായ ഗുണങ്ങൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ പകർത്തു​ന്ന​തി​നു​വേണ്ടി നന്നായി ശ്രമി​ക്കുക. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആവശ്യ​മായ എന്തൊക്കെ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടോ അതൊക്കെ വരുത്തു​ന്ന​തിൽ തുടരുക.

3. പുരോ​ഗ​മി​ക്കാൻ യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കും?

ബൈബിൾ പറയുന്നു: “ദൈവം നിങ്ങളു​ടെ പരിശീ​ലനം പൂർത്തീ​ക​രി​ക്കും. ദൈവം നിങ്ങളെ ബലപ്പെ​ടു​ത്തു​ക​യും ശക്തരാ​ക്കു​ക​യും ഉറപ്പി​ക്കു​ക​യും ചെയ്യും.” (1 പത്രോസ്‌ 5:10) നമു​ക്കെ​ല്ലാ​വർക്കും പ്രലോ​ഭ​നങ്ങൾ നേരി​ടേ​ണ്ടി​വ​രും. എന്നാൽ അവയെ മറിക​ട​ക്കാ​നുള്ള ശക്തി യഹോവ നമുക്കു തരും. (സങ്കീർത്തനം 139:23, 24) യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തി​നുള്ള ആഗ്രഹ​വും ഊർജ​വും നമുക്കു തരു​മെന്നു ദൈവം വാക്കു തന്നിട്ടുണ്ട്‌.—ഫിലി​പ്പി​യർ 2:13 വായി​ക്കുക.

ആഴത്തിൽ പഠിക്കാൻ

തുടർന്നും എങ്ങനെ പുരോ​ഗ​മി​ക്കാ​മെ​ന്നും യഹോവ അതിനെ എങ്ങനെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും നമുക്കു നോക്കാം.

4. യഹോ​വ​യോ​ടു സംസാ​രി​ക്കുക, യഹോവ പറയു​ന്നതു കേൾക്കുക

യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ പ്രാർഥ​ന​യും ബൈബിൾപ​ഠ​ന​വും നിങ്ങളെ സഹായി​ച്ചി​ല്ലേ? ഇതേ കാര്യങ്ങൾ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കു​മെന്നു നോക്കാം.

സങ്കീർത്ത​നം 62:8 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കാൻ ഏതു വിധത്തിൽ പ്രാർഥി​ക്കാം?

സങ്കീർത്തനം 1:2-ഉം അടിക്കു​റി​പ്പും വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ നിങ്ങളു​ടെ ബൈബിൾവാ​യന എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

വ്യക്തി​പ​ര​മായ പഠനത്തിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം കിട്ടാൻ എന്തു ചെയ്യാം? ചില കാര്യങ്ങൾ നോക്കാം: വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക.

  • വീഡി​യോ​യിൽ കണ്ട ഏതൊക്കെ നിർദേ​ശ​ങ്ങ​ളാ​ണു നിങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാൻ പോകു​ന്നത്‌?

  • നിങ്ങൾ പഠിക്കാൻ ആഗ്രഹി​ക്കുന്ന വിഷയങ്ങൾ ഏതൊ​ക്കെ​യാണ്‌?

5. ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച്‌ പ്രവർത്തി​ക്കു​ക

യഹോ​വ​യു​ടെ സേവന​ത്തിൽ ലക്ഷ്യങ്ങൾ വെക്കു​ന്നതു പുരോ​ഗതി വരുത്തു​ന്ന​തിൽ തുടരാൻ നിങ്ങളെ സഹായി​ക്കും. വീഡി​യോ കാണുക. അതിനു ശേഷം താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യം ചർച്ച ചെയ്യുക.

  • ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചത്‌, വീഡി​യോ​യിൽ കണ്ട കാമ​റോ​ണി​നെ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌?

മറ്റൊ​രി​ടത്തു പോയി പ്രവർത്തി​ക്കാൻ എല്ലാവർക്കും സാധി​ച്ചെ​ന്നു​വ​രില്ല. എങ്കിലും എത്തി​ച്ചേ​രാ​നാ​കുന്ന ചില ലക്ഷ്യങ്ങൾ നമു​ക്കെ​ല്ലാം വെക്കാ​നാ​കും. സുഭാ​ഷി​തങ്ങൾ 21:5 വായി​ക്കുക. എന്നിട്ട്‌ നിങ്ങൾ വെക്കാൻ ആഗ്രഹി​ക്കുന്ന ചില ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക:

  • സഭയിൽ.

  • ശുശ്രൂ​ഷ​യിൽ.

നിങ്ങൾ വെച്ച ലക്ഷ്യങ്ങ​ളി​ലെ​ത്താൻ ഈ വാക്യ​ത്തി​ലെ തത്ത്വം എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

നിങ്ങൾക്കു വെക്കാ​വുന്ന ചില ലക്ഷ്യങ്ങൾ

  • പ്രാർഥ​ന​യു​ടെ ഗുണനി​ല​വാ​രം മെച്ച​പ്പെ​ടു​ത്തുക.

  • ബൈബിൾ മുഴു​വ​നും വായി​ക്കുക.

  • സഭയിലെ എല്ലാവ​രെ​യും അടുത്ത​റി​യുക.

  • ഒരു ബൈബിൾപ​ഠനം കണ്ടെത്തി നടത്തുക.

  • സഹായ മുൻനി​ര​സേ​വ​ന​മോ സാധാരണ മുൻനി​ര​സേ​വ​ന​മോ ചെയ്യുക.

  • നിങ്ങൾ ഒരു സഹോ​ദ​ര​നാ​ണെ​ങ്കിൽ ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ ലക്ഷ്യം​വെച്ച്‌ പ്രവർത്തി​ക്കുക.

6. ജീവിതം ആസ്വദി​ക്കാം എന്നേക്കും!

സങ്കീർത്തനം 22:26 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • ഇപ്പോ​ഴും എന്നേക്കും ജീവിതം ആസ്വദി​ക്കാൻ എന്തു ചെയ്യാം?

ചുരു​ക്ക​ത്തിൽ

തുടർന്നും, യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സുഹൃ​ദ്‌ബന്ധം ശക്തമാ​ക്കു​ക​യും ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ക​യും ചെയ്യാം. അങ്ങനെ​യാ​ണെ​ങ്കിൽ ജീവിതം എന്നേക്കും ആസ്വദി​ക്കാം!

ഓർക്കുന്നുണ്ടോ?

  • വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കാൻ യഹോ​വ​തന്നെ നിങ്ങളെ സഹായി​ക്കു​മെന്ന കാര്യ​ത്തിൽ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

  • യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സുഹൃ​ദ്‌ബന്ധം എങ്ങനെ ശക്തമാ​ക്കാൻ കഴിയും?

  • ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്നത്‌ പുരോ​ഗ​മി​ക്കാൻ എങ്ങനെ​യാ​ണു നിങ്ങളെ സഹായി​ക്കു​ന്നത്‌?

നിങ്ങൾക്കു കൂടു​ത​ലാ​യി ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

വല്ലപ്പോഴുമുള്ള ഭക്തി​പ്ര​ക​ട​ന​ങ്ങ​ളാ​ണോ അതോ ജീവി​ത​കാ​ലം മുഴുവൻ തന്നോടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​താ​ണോ യഹോവ കൂടുതൽ വിലയു​ള്ള​താ​യി കാണു​ന്നത്‌?

അബ്രാഹാമിനെപ്പോലെ വിശ്വ​സ്‌ത​നാ​യി​രി​ക്കുക (9:20)

യഹോവയുടെ ഒരു വിശ്വ​സ്‌ത​ദാ​സ​നു​പോ​ലും ചില​പ്പോൾ സന്തോഷം നഷ്ടപ്പെ​ട്ടേ​ക്കാം. എന്നാൽ അതു വീണ്ടെ​ടു​ക്കാൻ എങ്ങനെ കഴിയും?

പഠനത്തിലൂടെയും ധ്യാന​ത്തി​ലൂ​ടെ​യും സന്തോഷം വീണ്ടെ​ടു​ക്കുക (5:25)

നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നും അതിൽ എത്തി​ച്ചേ​രാ​നും കഴിയുക?

“നിങ്ങളു​ടെ സ്രഷ്ടാ​വി​നെ മഹത്ത്വ​പ്പെ​ടു​ത്താൻ ആത്മീയ​ലാ​ക്കു​കളെ ഉപയോ​ഗി​ക്കുക” (വീക്ഷാ​ഗോ​പു​രം 2004 ജൂലൈ 15)

നമുക്കു ക്രിസ്‌തീ​യ​പ​ക്വത ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അത്‌ എങ്ങനെ നേടാം?

“പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കുക: ‘യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.’” (വീക്ഷാ​ഗോ​പു​രം 2009 മെയ്‌ 15)