വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1—ഓർക്കു​ന്നു​ണ്ടോ?

ഭാഗം 1—ഓർക്കു​ന്നു​ണ്ടോ?

താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ അധ്യാ​പ​ക​നോ​ടൊ​പ്പം ചർച്ച ചെയ്യുക:

  1. ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ തരുന്ന വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌ എന്താണ്‌?

    (പാഠം 02 കാണുക.)

  2. ബൈബിൾ ദൈവ​ത്തി​ന്റെ വചനമാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

    (പാഠം 03, 05 കാണുക.)

  3. യഹോവ എന്ന പേര്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

    (പാഠം 04 കാണുക.)

  4. “ജീവന്റെ ഉറവ്‌” ദൈവ​മാ​ണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 36:9) നിങ്ങൾ അത്‌ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

    (പാഠം 06 കാണുക.)

  5. സുഭാ​ഷി​തങ്ങൾ 3:32 വായി​ക്കുക.

    • നമുക്കു കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല സുഹൃത്ത്‌ യഹോ​വ​യാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

    • തന്റെ സുഹൃ​ത്തു​ക്കൾ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? അതു ന്യായ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നി​ല്ലേ?

      (പാഠം 07, 08 കാണുക.)

  6. സങ്കീർത്തനം 62:8 വായി​ക്കുക.

    • നിങ്ങൾ യഹോ​വ​യോ​ടു പ്രാർഥിച്ച ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ഇനി എന്തി​നൊ​ക്കെ​വേണ്ടി പ്രാർഥി​ക്കാം?

    • യഹോവ പ്രാർഥ​ന​കൾക്ക്‌ മറുപടി തരുന്നത്‌ എങ്ങനെ​യാണ്‌?

      (പാഠം 09 കാണുക.)

  7. എബ്രായർ 10:24, 25 വായി​ക്കുക.

    • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്കു കൂടു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

    • ശ്രമം ചെയ്‌താ​ണെ​ങ്കി​ലും മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ നല്ലതാ​ണെന്നു തോന്നു​ന്നു​ണ്ടോ?

      (പാഠം 10 കാണുക.)

  8. ദിവസ​വും ബൈബിൾ വായി​ക്കു​ന്നതു നല്ലതാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? ഓരോ ദിവസ​വും ബൈബിൾ വായി​ക്കാൻ നിങ്ങൾ എന്തൊ​ക്കെ​യാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌?

    (പാഠം 11 കാണുക.)

  9. ഇതുവ​രെ​യുള്ള ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌ എന്താണ്‌?

  10. ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തിൽപ്പി​ന്നെ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രശ്‌നങ്ങൾ ഉണ്ടായോ? പഠനം തുടരാൻ നിങ്ങളെ എന്തു സഹായി​ക്കും?

    (പാഠം 12 കാണുക.)