വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4—ഓർക്കു​ന്നു​ണ്ടോ?

ഭാഗം 4—ഓർക്കു​ന്നു​ണ്ടോ?

താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ അധ്യാ​പ​ക​നോ​ടൊ​പ്പം ചർച്ച ചെയ്യുക:

  1. സുഭാ​ഷി​തങ്ങൾ 13:20 വായി​ക്കുക.

    • സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നന്നായി ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

      (പാഠം 48 കാണുക.)

  2. ബൈബി​ളി​ലെ ഏത്‌ ഉപദേ​ശ​മാണ്‌. . .

    • ഭർത്താ​വി​നും ഭാര്യ​യ്‌ക്കും പ്രയോ​ജനം ചെയ്യു​ന്നത്‌?

    • മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും പ്രയോ​ജനം ചെയ്യു​ന്നത്‌?

      (പാഠം 49, 50 കാണുക.)

  3. ഏതു വിധത്തി​ലുള്ള സംസാ​ര​മാണ്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടു​ന്നത്‌? ഏതു വിധത്തി​ലുള്ള സംസാ​ര​മാണ്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടാ​ത്തത്‌?

    (പാഠം 51 കാണുക.)

  4. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ​യും ചമയത്തി​ന്റെ​യും കാര്യ​ത്തിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ നിങ്ങളെ സഹായി​ക്കും?

    (പാഠം 52 കാണുക.)

  5. യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തി​ലുള്ള വിനോ​ദങ്ങൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

    (പാഠം 53 കാണുക.)

  6. മത്തായി 24:45-47 വായി​ക്കുക.

    • ആരാണ്‌ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ?”

      (പാഠം 54 കാണുക.)

  7. നിങ്ങളു​ടെ സമയവും ഊർജ​വും വസ്‌തു​വ​ക​ക​ളും എല്ലാം ഉപയോ​ഗിച്ച്‌ എങ്ങനെ​യാ​ണു സഭയെ പിന്തു​ണ​യ്‌ക്കാൻ കഴിയുക?

    (പാഠം 55 കാണുക.)

  8. സങ്കീർത്തനം 133:1 വായി​ക്കുക.

    • സഭയുടെ ഐക്യം നിലനി​റു​ത്തു​ന്ന​തി​നു​വേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

      (പാഠം 56 കാണുക.)

  9. ഗുരു​ത​ര​മായ പാപം ചെയ്‌തു​പോ​യാൽ യഹോ​വ​യിൽനിന്ന്‌ എങ്ങനെ സഹായം തേടാം?

    (പാഠം 57 കാണുക.)

  10. 1 ദിനവൃ​ത്താ​ന്തം 28:9-ഉം അടിക്കു​റി​പ്പും വായി​ക്കുക.

    • യഹോ​വയെ ആരാധി​ക്കു​ന്ന​തി​നെ മറ്റുള്ളവർ എതിർക്കു​മ്പോ​ഴോ അല്ലെങ്കിൽ മറ്റുള്ളവർ സത്യം ഉപേക്ഷിച്ച്‌ പോകു​മ്പോ​ഴോ, ‘പൂർണ​മാ​യി അർപ്പി​ത​മായ ഹൃദയ​ത്തോ​ടെ’ യഹോ​വയെ ആരാധി​ക്കു​ന്നു എന്ന്‌ നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

    • യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ക്കാ​നും വ്യാജ​മ​ത​ത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കാ​നും നിങ്ങൾക്ക്‌ എന്തെങ്കി​ലും മാറ്റങ്ങൾ ഇനിയും വരു​ത്തേ​ണ്ട​തു​ണ്ടോ?

      (പാഠം 58 കാണുക.)

  11. എതിർപ്പും ഉപദ്ര​വ​വും നേരി​ടാൻ നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

    (പാഠം 59 കാണുക.)

  12. ആത്മീയ പുരോ​ഗതി വരുത്തു​ന്ന​തിൽ തുടരാൻ നിങ്ങൾ എന്തൊക്കെ ലക്ഷ്യങ്ങ​ളാ​ണു വെച്ചി​രി​ക്കു​ന്നത്‌?

    (പാഠം 60 കാണുക.)