വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ തയ്യാറായോ?

ഞാൻ തയ്യാറായോ?

സഭയോ​ടൊ​പ്പം സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ ഞാൻ തയ്യാറാ​യോ?

സ്‌നാനമേൽക്കാത്ത പ്രചാ​രകൻ അല്ലെങ്കിൽ പ്രചാരക ആകാനാ​യി നിങ്ങൾ . . .

  • പതിവാ​യി ബൈബിൾ പഠിക്കു​ക​യും പ്രാർഥി​ക്കു​ക​യും സഭാ​യോ​ഗ​ങ്ങൾക്കു കൂടി​വ​രു​ക​യും വേണം.

  • പഠിക്കുന്ന കാര്യങ്ങൾ വിലമ​തി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും വേണം. മറ്റുള്ള​വ​രോട്‌ അതെക്കു​റിച്ച്‌ പറയാൻ ആഗ്രഹ​വും ഉണ്ടായി​രി​ക്ക​ണം.

  • യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കു​ക​യും വേണം.

  • ഏതെങ്കി​ലും രാഷ്‌ട്രീയ പാർട്ടി​യി​ലോ മത സംഘട​ന​യി​ലോ അംഗത്വ​മു​ണ്ടെ​ങ്കിൽ അത്‌ ഉപേക്ഷി​ക്ക​ണം.

  • യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക്‌ ചേർച്ച​യിൽ ജീവി​ക്കണം, ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ ആഗ്രഹ​വും വേണം.

സഭയോടൊപ്പം സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻ തയ്യാറാ​യെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോ​ടു സംസാ​രി​ക്കുക. അതിനുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേ​രാൻ നിങ്ങൾ എന്തൊക്കെ ചെയ്യണ​മെന്ന്‌ ചർച്ച ചെയ്യാ​നാ​യി സഭയിലെ മൂപ്പന്മാ​രെ കാണാൻ അദ്ദേഹം ക്രമീ​ക​രി​ക്കും.

സ്‌നാനപ്പെടാൻ ഞാൻ തയ്യാറാ​യോ?

സ്‌നാനമേൽക്കാനായി നിങ്ങൾ . . .

  • സ്‌നാ​ന​മേൽക്കാത്ത ഒരു പ്രചാ​ര​ക​നാ​യി​രി​ക്കണം.

  • പതിവാ​യി സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യണം.

  • ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യിൽനിന്ന്‌’ വരുന്ന നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം.​—മത്തായി 24:45-47.

  • പ്രാർഥ​ന​യിൽ നിങ്ങ​ളെ​ത്തന്നെ യഹോ​വ​യ്‌ക്കു സമർപ്പി​ക്കണം, എന്നേക്കും യഹോ​വയെ സേവി​ക്കാൻ ആഗ്രഹ​വും വേണം.

സ്‌നാനപ്പെടാൻ തയ്യാറാ​യെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോ​ടു സംസാ​രി​ക്കുക. അതിനുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേ​രാൻ നിങ്ങൾ എന്തൊക്കെ ചെയ്യണ​മെന്ന്‌ ചർച്ച ചെയ്യാ​നാ​യി സഭയിലെ മൂപ്പന്മാ​രെ കാണാൻ അദ്ദേഹം ക്രമീ​ക​രി​ക്കും.