വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

ക്രിസ്‌തീയ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങൾ എന്ന ഈ പുസ്‌ത​ക​ത്തിൽ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളും വിവര​ണ​ങ്ങ​ളും നിങ്ങൾക്കു വളരെ എളുപ്പം കണ്ടെത്താം; മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നിങ്ങൾക്ക്‌ ഈ പുസ്‌തകം ഉപയോ​ഗി​ക്കാം. കൂടാതെ, യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവരെ സഹായി​ക്കാ​നും ഈ പുസ്‌തകം ഉപകരി​ക്കും. ആദ്യം, നിങ്ങൾക്കു വേണ്ട വിഷയം എടുക്കുക. അതിലെ ചോദ്യ​ങ്ങ​ളും ചെറിയ ബൈബിൾവി​വ​ര​ണ​ങ്ങ​ളും മുന്നോ​ട്ടു​പോ​കാൻ നിങ്ങളെ സഹായി​ക്കും. (“ ഈ പുസ്‌തകം എങ്ങനെ ഉപയോ​ഗി​ക്കാം” എന്ന ചതുരം ചതുരം കാണുക.) അപ്പോൾ ഉപദേ​ശ​വും ആശ്വാ​സ​വും തരുന്ന ധാരാളം ബൈബിൾവാ​ക്യ​ങ്ങൾ നിങ്ങൾക്കു കാണാം. കൂടാതെ, മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​വുന്ന വില​യേ​റിയ ആത്മീയ​നി​ധി​ക​ളും നിങ്ങൾ കണ്ടെത്തും. അവ അവരുടെ മനസ്സിനെ തൊട്ടു​ണർത്തും; പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ അവരെ സഹായി​ക്കും; അവർക്ക്‌ ഉപദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകും; തീർച്ച!

ഈ പുസ്‌ത​ക​ത്തിൽ ഓരോ വിഷയ​ത്തി​ലും അതി​നെ​പ്പ​റ്റി​യുള്ള എല്ലാ ബൈബിൾവാ​ക്യ​ങ്ങ​ളും കണ്ടെന്നു​വ​രില്ല. എന്നാൽ ഗവേഷണം തുടങ്ങാൻ നിങ്ങളെ സഹായി​ക്കുന്ന ഒന്നാന്തരം ഒരു ഉപകര​ണ​മാ​ണിത്‌. (സുഭ 2:1-6) ആഴത്തിൽ കുഴി​ച്ചി​റ​ങ്ങാൻ, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾപുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും ഉപയോ​ഗി​ക്കുക. ഒരു വാക്യ​ത്തി​ന്റെ അർഥമോ അതു ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കു​ന്നത്‌ എങ്ങനെ എന്നോ നന്നായി മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി, വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌) എന്നിവ സഹായി​ക്കും. അടുത്ത കാലത്ത്‌ ഇറങ്ങിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നോക്കി ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ഏറ്റവും പുതിയ വിവര​ങ്ങൾതന്നെ ആണ്‌ നിങ്ങൾ കണ്ടെത്തു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്തുക.

ക്രിസ്‌തീ​യ ജീവി​ത​ത്തി​നുള്ള ബൈബിൾത​ത്ത്വ​ങ്ങൾ എന്ന ഈ പുസ്‌തകം വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ജ്ഞാനവും അറിവും വിവേ​ക​വും കണ്ടെത്താൻ നിങ്ങളെ സഹായി​ക്കട്ടെ. ഇത്‌ ഉപയോ​ഗി​ക്കു​മ്പോൾ “ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും” ആണെന്നു നിങ്ങൾക്ക്‌ ഒന്നുകൂ​ടി ഉറപ്പാ​കും.—എബ്ര 4:12.