വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഘോ​ഷങ്ങൾ

ആഘോ​ഷങ്ങൾ

ക്രിസ്‌ത്യാ​നി​കൾക്കു പങ്കെടു​ക്കാ​വുന്ന ആഘോ​ഷ​ങ്ങൾ

ക്രിസ്‌ത്യാ​നി​കൾ ആചരി​ക്കേണ്ട ഒരേ ഒരു ആഘോഷം ഏതാണ്‌?

ആരാധ​ന​യ്‌ക്കു​വേണ്ടി ഒരുമി​ച്ചു​കൂ​ടു​ന്നത്‌ ദൈവ​ജ​ന​ത്തിന്‌ സന്തോ​ഷ​മാണ്‌

ആവ 31:12; എബ്ര 10:24, 25

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 30:1, 6, 13, 14, 18-27—ഹിസ്‌കിയ രാജാവ്‌ ഒരു വലിയ പെസഹ ആഘോഷം സംഘടി​പ്പി​ച്ചു

ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കുന്ന ആഘോ​ഷ​ങ്ങൾ

വ്യാജ​മ​ത​വു​മാ​യി ബന്ധമുള്ള ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌ തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1കൊ 10:21; 2കൊ 6:14-18; എഫ 5:10, 11

മിശ്ര​വി​ശ്വാ​സം” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 32:1-10—ഇസ്രാ​യേ​ല്യർ സത്യാ​രാ​ധ​നയെ വ്യാജാ​രാ​ധ​ന​യു​മാ​യി കൂട്ടി​ക്ക​ലർത്താൻ ശ്രമി​ച്ചത്‌ യഹോ​വയെ കോപി​പ്പി​ച്ചു

    • സംഖ 25:1-9—തന്റെ ജനം വ്യാജ മതാ​ഘോ​ഷ​ങ്ങ​ളി​ലും അധാർമി​ക​പ്ര​വൃ​ത്തി​ക​ളി​ലും ഏർപ്പെ​ട്ട​പ്പോൾ യഹോവ അവരെ ശിക്ഷിച്ചു

ക്രിസ്‌തു​മസ്സ്‌ ഒരു ക്രിസ്‌തീയ ആഘോ​ഷ​മാ​ണോ?

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 2:1-5—യേശു ജനിച്ചത്‌ ജനസം​ഖ്യാ​ക​ണ​ക്കെ​ടുപ്പ്‌ നടക്കുന്ന സമയത്താ​യി​രു​ന്നു. തങ്ങളോട്‌ മത്സരി​ച്ചു​നിൽക്കുന്ന ജൂതന്മാ​രോട്‌ മഞ്ഞും മഴയും ഉള്ള ഒരു സമയത്ത്‌ ദീർഘ​യാ​ത്ര ചെയ്‌ത്‌ കണക്കെ​ടു​പ്പി​നാ​യി പോകാൻ റോമാ​ക്കാർ ആവശ്യ​പ്പെ​ടാൻ സാധ്യ​ത​യി​ല്ല

    • ലൂക്ക 2:8, 12—യേശു ജനിച്ച സമയത്ത്‌ ഇടയന്മാർ ആട്ടിൻപ​റ്റത്തെ കാത്തു​കൊണ്ട്‌ വെളി​മ്പ്ര​ദേ​ശ​ത്താ​യി​രു​ന്നു; ഡിസംബർ മാസത്തി​ലെ കഠിന​മായ തണുപ്പിൽ അവർ അങ്ങനെ ചെയ്യാൻ തീരെ സാധ്യ​ത​യി​ല്ല

ക്രിസ്‌ത്യാ​നി​കൾ ജന്മദിനം ആഘോ​ഷി​ക്ക​ണോ?

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 40:20-22—വിജാ​തീ​യ​നായ ഫറവോൻ തന്റെ ജന്മദിനം ആഘോ​ഷിച്ച സമയത്ത്‌ ഒരാളെ തൂക്കി​ലേ​റ്റി

    • മത്ത 14:6-11—യേശു​വി​ന്റെ അനുഗാ​മി​കളെ ശക്തമായി എതിർത്തി​രുന്ന ദുഷ്ടനായ ഹെരോദ്‌ രാജാ​വി​ന്റെ ജന്മദി​നാ​ഘോ​ഷ​ത്തി​ന്റെ സമയത്താണ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാൻ വധിക്ക​പ്പെ​ട്ടത്‌

മോശ​യു​ടെ നിയമ​ത്തി​ലെ ആഘോ​ഷ​ങ്ങൾ

മോശ​യു​ടെ നിയമ​ത്തി​ലെ ആഘോ​ഷങ്ങൾ ക്രിസ്‌ത്യാ​നി​കൾ ആഘോ​ഷി​ക്ക​ണോ?

ആഴ്‌ച​തോ​റു​മുള്ള ശബത്ത്‌ ക്രിസ്‌ത്യാ​നി​കൾ ആചരി​ക്ക​ണോ?

കൊലോ 2:16, 17

പുറ 31:16, 17 കൂടെ കാണുക

ദേശീയ ആഘോ​ഷ​ങ്ങൾ

ഗവൺമെ​ന്റു​ക​ളോ രാഷ്ട്ര​ങ്ങ​ളോ സംഘടി​പ്പി​ക്കുന്ന ദേശീ​യാ​ഘോ​ഷ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾക്കു പങ്കെടു​ക്കാ​മോ?

രാഷ്ട്രങ്ങൾ യുദ്ധങ്ങളെ അനുസ്‌മ​രി​ക്കുന്ന ചടങ്ങുകൾ നടത്തു​മ്പോൾ അതിൽ ക്രിസ്‌ത്യാ​നി​കൾക്കു പങ്കെടു​ക്കാ​മോ?

പ്രമുഖ വ്യക്തി​കളെ ആരാധ​നാ​പൂർവം ആദരി​ക്കുന്ന ചടങ്ങു​ക​ളിൽ ക്രിസ്‌ത്യാ​നി​കൾക്കു പങ്കെടു​ക്കാ​മോ?

പുറ 20:5; റോമ 1:25

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 12:21-23—ഹെരോദ്‌ അഗ്രിപ്പ രാജാവ്‌ ആരാധ​നാ​പൂർവ​മായ മഹത്ത്വം സ്വീക​രി​ച്ച​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ ശിക്ഷിച്ചു

    • പ്രവൃ 14:11-15—അപ്പോ​സ്‌ത​ല​ന്മാ​രായ പൗലോ​സും ബർന്നബാ​സും അനുചി​ത​മായ ആദരവും ബഹുമാ​ന​വും സ്വീക​രി​ച്ചി​ല്ല

    • വെളി 22:8, 9—തന്നെ ആരാധി​ക്കാ​നുള്ള ശ്രമം യഹോ​വ​യു​ടെ ദൂതൻ തടഞ്ഞു