വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉപദേശം

ഉപദേശം

ഉപദേശം സ്വീക​രി​ക്കൽ

ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഉപദേശം നമ്മൾ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സ്വയം ന്യായീ​ക​രി​ക്കു​ന്ന​തി​നു പകരം ഉപദേശം സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 12:15; 29:1

സുഭ 1:23-31; 15:31 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 15:3, 9-23—ശമുവേൽ പ്രവാ​ചകൻ ശൗൽ രാജാ​വി​നെ തിരു​ത്തി​യ​പ്പോൾ അദ്ദേഹം സ്വയം ന്യായീ​ക​രി​ക്കു​ക​യും ഉപദേശം തള്ളിക്ക​ള​യു​ക​യും ചെയ്‌തു. അതിനാൽ യഹോ​വ​യും അദ്ദേഹത്തെ തള്ളിക്ക​ള​ഞ്ഞു

    • 2ദിന 25:14-16, 27—അമസ്യ രാജാവ്‌ തെറ്റു ചെയ്‌തു. യഹോ​വ​യു​ടെ പ്രവാ​ച​ക​നിൽനി​ന്നുള്ള ഉപദേശം നിരസി​ച്ചു; അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​വും സംരക്ഷ​ണ​വും നഷ്ടമായി

മേൽവി​ചാ​ര​ക​ന്മാർ ഉപദേശം തരു​മ്പോൾ നമ്മൾ ആദര​വോ​ടെ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1തെസ്സ 5:12; 1തിമ 5:17; എബ്ര 13:7, 17

  • ബൈബിൾ വിവര​ണങ്ങൾ:

    • 3യോഹ 9, 10—ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റിയ ദിയൊ​ത്രെ​ഫേ​സി​നെ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ കുറ്റ​പ്പെ​ടു​ത്തി

പ്രായ​മാ​യ​വ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ലേവ 19:32; സുഭ 16:31

ഇയ്യ 12:12; 32:7; തീത്ത 2:3-5 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 23:16-18—തന്നെക്കാൾ 30 വയസ്സു കൂടു​ത​ലുള്ള യോനാ​ഥാ​ന്റെ ഉപദേശം ദാവീദ്‌ രാജാവ്‌ സ്വീക​രി​ച്ചു; അതു ദാവീ​ദി​നെ ബലപ്പെ​ടു​ത്തി

    • 1രാജ 12:1-17—രഹബെ​യാം രാജാവ്‌ പ്രായം​ചെ​ന്ന​വ​രു​ടെ നല്ല ഉപദേശം നിരസിച്ച്‌ ചെറു​പ്പ​ക്കാ​രു​ടെ മോശ​മായ ഉപദേശം സ്വീക​രി​ച്ചു; അത്‌ ദുരന്ത​ത്തിൽ കലാശി​ച്ചു

വിശ്വ​സ്‌ത​രായ സ്‌ത്രീ​കൾക്കും ചെറു​പ്പ​ക്കാർക്കും നല്ല ഉപദേ​ശങ്ങൾ കൊടു​ക്കാൻ കഴിയും എന്നതിന്‌ എന്തു തെളി​വുണ്ട്‌?

ഇയ്യ 32:6, 9, 10; സുഭ 31:1, 10, 26; സഭ 4:13

സങ്ക 119:100 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 25:14-35—അബീഗ​യിൽ ദാവീ​ദി​നു കൊടുത്ത ഉപദേശം അനേക​രു​ടെ ജീവൻ രക്ഷിക്കു​ക​യും രാജാ​വി​നെ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റത്തിൽനിന്ന്‌ തടയു​ക​യും ചെയ്‌തു

    • 2ശമു 20:15-22—ആബേൽ നഗരത്തി​ലെ ബുദ്ധി​മ​തി​യായ ഒരു സ്‌ത്രീ​യു​ടെ ഉപദേശം ആ നഗരവാ​സി​കളെ രക്ഷിച്ചു

    • 2രാജ 5:1-14—ഇസ്രാ​യേ​ല്യ​പെൺകു​ട്ടി കൊടുത്ത നിർദേശം ഒരു വീര​യോ​ദ്ധാ​വി​ന്റെ കുഷ്‌ഠം മാറാൻ സഹായി​ച്ചു

യഹോ​വ​യെ​യും ബൈബി​ളി​നെ​യും ആദരി​ക്കാ​ത്തവർ നമുക്ക്‌ ഉപദേശം തരു​മ്പോൾ നമ്മൾ ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 1:1; സുഭ 4:14

ലൂക്ക 6:39 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ദിന 10:13, 14—ശൗൽ രാജാവ്‌ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കു​ന്ന​തി​നു പകരം ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന ഒരു സ്‌ത്രീ​യെ സമീപി​ച്ചു; അവിശ്വ​സ്‌ത​നാ​യി​ത്തീർന്ന അദ്ദേഹം മരിച്ചു

    • 2ദിന 22:2-5, 9—അഹസ്യ രാജാവ്‌ തിര​ഞ്ഞെ​ടു​ത്തതു മോശം ഉപദേ​ശ​ക​രെ​യാ​യി​രു​ന്നു; മരണമാ​യി​രു​ന്നു ഫലം

    • ഇയ്യ 21:7, 14-16—യഹോ​വയെ ആദരി​ക്കാത്ത ആളുക​ളു​ടെ അഭി​പ്രാ​യങ്ങൾ ഇയ്യോബ്‌ തള്ളിക്ക​ള​ഞ്ഞു

ഉപദേശം കൊടു​ക്കൽ

ഉപദേശം കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ വസ്‌തു​ത​ക​ളെ​ല്ലാം മനസ്സി​ലാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രു​ടെ​യും അഭി​പ്രാ​യം കേൾക്കു​ന്ന​തും നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സുഭ 18:13, 17

സുഭ 25:8 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 1:9-16—ഹന്ന കുടിച്ച്‌ ലക്കു​കെ​ട്ടി​രി​ക്കു​ക​യാ​ണെന്നു കരുതിയ മഹാപു​രോ​ഹി​ത​നായ ഏലി വിവരങ്ങൾ ചോദി​ച്ച​റി​യാ​തെ ഹന്നയെ ശകാരി​ച്ചു

    • മത്ത 16:21-23—അപ്പോ​സ്‌ത​ല​നായ പത്രോസ്‌ കാര്യങ്ങൾ മുഴു​വ​നും മനസ്സി​ലാ​ക്കാ​തെ യേശു​വി​നെ ഉപദേ​ശി​ച്ചു; അത്‌ യഥാർഥ​ത്തിൽ സാത്താന്റെ ആഗ്രഹം പ്രതി​ഫ​ലി​പ്പി​ക്കുന്ന വാക്കു​ക​ളാ​യി​രു​ന്നു

ഉപദേശം കൊടു​ക്കു​ന്ന​തി​നു​മുമ്പ്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 32:8; 73:23, 24; സുഭ 3:5, 6

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 3:13-18—ഇസ്രാ​യേ​ല്യ​രു​ടെ സംശയ​ങ്ങൾക്ക്‌ ഏറ്റവും നന്നായി ഉത്തരം കൊടു​ക്കാൻ മോശ യഹോ​വ​യോ​ടു സഹായം ചോദി​ച്ചു

    • 1രാജ 3:5-12—യുവാ​വാ​യി​രു​ന്ന​പ്പോൾ ശലോ​മോൻ രാജാവ്‌ സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം യഹോ​വ​യോ​ടു ജ്ഞാനത്തി​നാ​യി അപേക്ഷി​ച്ചു; യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ച്ചു

ഉപദേശം കൊടു​ക്കു​മ്പോൾ അത്‌ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 119:24, 105; സുഭ 19:21; 2തിമ 3:16, 17

ആവ 17:18-20 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 4:1-11—സാത്താൻ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ യേശു ഉത്തരം കൊടു​ത്തത്‌ സ്വന്തം ജ്ഞാനത്തിൽനി​ന്നല്ല; ദൈവ​വ​ച​ന​ത്തിൽ നിന്നാണ്‌

    • യോഹ 12:49, 50—യഹോവ പഠിപ്പി​ച്ചതു മാത്ര​മാണ്‌ താൻ ആളുകളെ പഠിപ്പി​ച്ചത്‌ എന്ന്‌ യേശു പറഞ്ഞു; അത്‌ നമുക്കു നല്ല ഒരു മാതൃ​ക​യാണ്‌

ഉപദേശം കൊടു​ക്കു​മ്പോൾ അത്‌ ദയയോ​ടെ​യും സാധ്യ​മാ​കുന്ന എല്ലാ അവസര​ങ്ങ​ളി​ലും അഭിന​ന്ദി​ച്ചു​കൊ​ണ്ടും ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഗല 6:1; കൊലോ 3:12

യശ 9:6; 42:1-3; മത്ത 11:28, 29 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 19:2, 3—യഹോവ, യഹോ​ശാ​ഫാത്ത്‌ രാജാ​വി​നെ തിരുത്തി; ഒപ്പം അദ്ദേഹം ചെയ്‌ത നല്ല കാര്യ​ങ്ങൾക്ക്‌ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു

    • വെളി 2:1-4, 8, 9, 12-14, 18-20—സഭകളെ തിരു​ത്തു​ന്ന​തി​നു മുമ്പ്‌ യേശു അവരെ അഭിന​ന്ദി​ച്ചു

ഒരു സഹോ​ദരൻ, തന്നെ മറ്റൊരു സഹോ​ദരൻ അപകീർത്തി​പ്പെ​ടു​ത്തി​യെ​ന്നോ വഞ്ചി​ച്ചെ​ന്നോ നമ്മളോ​ടു പരാതി പറഞ്ഞാൽ ആ സഹോ​ദ​ര​നോട്‌ അക്കാര്യം മറ്റേ സഹോ​ദ​ര​നു​മാ​യി നേരിട്ട്‌ സംസാ​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

തനിക്കു മോശ​മായ പെരു​മാ​റ്റം നേരി​ടേ​ണ്ടി​വ​ന്നെന്നു കരുതുന്ന ഒരു ക്രിസ്‌ത്യാ​നി​യെ, ദയയും ക്ഷമയും കാണി​ക്കാ​നും കാത്തി​രി​ക്കാ​നും നമുക്ക്‌ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

മത്ത 18:21, 22; മർ 11:25; ലൂക്ക 6:36; എഫ 4:32; കൊലോ 3:13

മത്ത 6:14; 1കൊ 6:1-8; 1പത്ര 3:8, 9 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 18:23-35—ക്ഷമി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കുന്ന ഏത്‌ ഉദാഹ​ര​ണ​മാണ്‌ യേശു പറഞ്ഞത്‌?

ഉപദേശം കൊടു​ക്കു​മ്പോൾ ശരിയു​ടെ പക്ഷത്ത്‌ ഉറച്ചു നിൽക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 141:5; സുഭ 17:10; 2കൊ 7:8-11

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 15:23-29—ശമുവേൽ പ്രവാ​ചകൻ, ശൗൽ രാജാ​വി​നെ പേടി​ക്കാ​തെ അദ്ദേഹ​ത്തിന്‌ ഉപദേശം കൊടു​ത്തു

    • 1രാജ 22:19-28—ഭീഷണി​യും ഉപദ്ര​വ​വും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടും ആഹാബ്‌ രാജാ​വി​നുള്ള ന്യായ​വി​ധി​സ​ന്ദേ​ശ​ത്തിൽ മാറ്റം​വ​രു​ത്താൻ മീഖായ പ്രവാ​ചകൻ തയ്യാറാ​യി​ല്ല

ആത്മീയ​ത​യ്‌ക്ക്‌ കോട്ടം വരുത്താ​തെ മറ്റുള്ള​വർക്ക്‌ എങ്ങനെ ഉപദേശം കൊടു​ക്കാം?

എബ്ര 12:11-13

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 22:31-34—പത്രോസ്‌ അപ്പോ​സ്‌ത​ലന്‌ തെറ്റു പറ്റി​യെ​ങ്കി​ലും അദ്ദേഹം അതെല്ലാം പരിഹ​രി​ക്കു​മെ​ന്നും യഹോ​വ​യു​ടെ സേവന​ത്തിൽ തുടർന്നു​കൊണ്ട്‌ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തു​മെ​ന്നും യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു

    • ഫിലേ 21—താൻ കൊടുത്ത ഉപദേശം ഫിലേ​മോൻ അനുസ​രി​ക്കു​മെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ ഉറപ്പാ​യി​രു​ന്നു

തളർന്ന്‌ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്ന​വർക്ക്‌ ഉപദേശം കൊടു​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ ദയയു​ള്ളവർ ആയിരി​ക്കാം?

തെറ്റ്‌ ചെയ്യു​ന്ന​വരെ സഹായി​ക്കാ​നും അവർ യഹോ​വ​യു​മാ​യി നല്ല ബന്ധത്തി​ലേക്കു വരാനും ആണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്ന്‌ എങ്ങനെ കാണി​ക്കാം?

സ്‌ത്രീ​പു​രുഷ വ്യത്യാ​സ​മോ പ്രായ​മോ ഒന്നും നോക്കാ​തെ മറ്റുള്ള​വരെ ബഹുമാ​നി​ച്ചു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ നല്ല ഉപദേശം കൊടു​ക്കാം?

തിരു​വെ​ഴു​ത്തു​പ​ദേശം ആവർത്തിച്ച്‌ നിരസി​ക്കു​ന്ന​വ​രോട്‌ ഇടയന്മാർ ശക്തമായ നിലപാട്‌ സ്വീക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?