വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖം

ദുഃഖം

ഒരാൾ മരിക്കു​മ്പോൾ നമുക്കു ദുഃഖം തോന്നു​ന്നതു സ്വാഭാ​വി​ക​മാ​ണെന്ന്‌ ഏതു ബൈബിൾ ഉദാഹ​ര​ണങ്ങൾ കാണി​ക്കു​ന്നു?

പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ ദുഃഖി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കാൻ യഹോവ അതിയാ​യി ആഗ്രഹി​ക്കു​ന്നു എന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

മരിച്ച​വ​രു​ടെ അവസ്ഥ മനസ്സി​ലാ​ക്കു​ന്നത്‌ നമുക്ക്‌ ആശ്വാസം തരുന്നത്‌ എങ്ങനെ?

സഭ 9:5, 10; 1തെസ്സ 4:13

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 20:37, 38—മരിച്ചു​പോ​യവർ യഹോ​വ​യു​ടെ കണ്ണിൽ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌ എന്നു പറഞ്ഞു​കൊണ്ട്‌ പുനരു​ത്ഥാ​നം എത്ര യഥാർഥ​മാ​ണെന്നു യേശു കാണിച്ചു

    • യോഹ 11:5, 6, 11-14—മരണത്തെ യേശു ഉറക്ക​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തി

    • എബ്ര 2:14, 15—മരണഭീ​തി​യു​ടെ അടിമ​ത്ത​ത്തിൽ നമ്മൾ കഴി​യേ​ണ്ട​തി​ല്ലെന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

ജനനദി​വ​സ​ത്തെ​ക്കാൾ മരണദി​വസം നല്ലതാ​ണെന്നു ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

മരണത്തെ ബൈബിൾ എങ്ങനെ​യാ​ണു വിശദീ​ക​രി​ക്കു​ന്നത്‌, ദൈവം മരണത്തെ എന്തു ചെയ്യും?

ഭാവി​യിൽ പുനരു​ത്ഥാ​നം നടക്കു​മെ​ന്ന​തിന്‌ എന്ത്‌ ഉറപ്പുണ്ട്‌?

യശ 26:19; യോഹ 5:28, 29; പ്രവൃ 24:15

  • ബൈബിൾ വിവര​ണങ്ങൾ:

    • ബൈബി​ളിൽ ഒൻപതു പേരുടെ പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. അതിൽ എട്ടു പേരും പുനരു​ത്ഥാ​നം ചെയ്‌ത്‌ വന്നത്‌ ഭൂമി​യി​ലേ​ക്കാണ്‌. പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ ദുഃഖി​ക്കു​ന്ന​വർക്ക്‌ ഈ വിവര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ ആശ്വാ​സ​വും ഭാവി​യി​ലേ​ക്കുള്ള പ്രത്യാ​ശ​യും നൽകും

      • 1രാജ 17:17-24—സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ മകനെ ഏലിയ പ്രവാ​ചകൻ ഉയിർപ്പി​ച്ചു

      • 2രാജ 4:32-37—ശൂനേം പട്ടണത്തി​ലെ ഒരു ആൺകു​ട്ടി​യെ എലീശ പ്രവാ​ചകൻ ഉയിർപ്പി​ച്ചു; മാതാ​പി​താ​ക്കൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തു

      • 2രാജ 13:20, 21—മരിച്ചു​പോയ ഒരാളു​ടെ ശരീരം എലീശ പ്രവാ​ച​കന്റെ അസ്ഥിക​ളിൽ തട്ടിയ​പ്പോൾ മരിച്ച​യാ​ളി​നു ജീവൻ കിട്ടി

      • ലൂക്ക 7:11-15—നയിൻ എന്ന നഗരത്തിൽവെച്ച്‌ ഒരു വിധവ​യു​ടെ മകനെ യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി

      • ലൂക്ക 8:41, 42, 49-56—സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രിൽ ഒരാളാ​യി​രുന്ന യായി​റൊ​സി​ന്റെ മകളെ യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി

      • യോഹ 11:38-44—യേശു തന്റെ പ്രിയ​സു​ഹൃ​ത്തായ ലാസറി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി പെങ്ങന്മാ​രായ മാർത്ത​യ്‌ക്കും മറിയ​യ്‌ക്കും ഏൽപ്പി​ച്ചു​കൊ​ടു​ത്തു

      • പ്രവൃ 9:36-42—ദാനധർമങ്ങൾ ചെയ്യു​ന്ന​തിൽ പേരു​കേട്ട ഡോർക്ക​സി​നെ പത്രോസ്‌ അപ്പോ​സ്‌തലൻ ഉയിർപ്പി​ച്ചു

      • പ്രവൃ 20:7-12—ജനൽപ്പ​ടി​യിൽനിന്ന്‌ വീണ്‌ മരിച്ചു​പോയ യൂത്തി​ക്കൊസ്‌ എന്ന യുവാ​വി​നെ പൗലോസ്‌ അപ്പോ​സ്‌തലൻ ഉയിർപ്പി​ച്ചു

    • യഹോവ യേശു​വി​നെ സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ അമർത്യാ​ത്മാ​വാ​യി ഉയിർപ്പി​ച്ചു; അത്‌ യഹോ​വ​യു​ടെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റും എന്ന ഉറപ്പു​ത​രു​ന്നു

    • യേശു​വാണ്‌ സ്വർഗ​ത്തി​ലേക്ക്‌ പുനരു​ത്ഥാ​നം ചെയ്യ​പ്പെട്ട്‌ അമർത്യത ലഭിച്ച ആദ്യത്തെ വ്യക്തി. യേശു​വി​ന്റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളായ 1,44,000 പേർക്കും ഇതേ പ്രത്യാശ കിട്ടി

പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തിൽ ദുഃഖി​ക്കുന്ന ഒരാളെ എങ്ങനെ ആശ്വസി​പ്പി​ക്കാം?