വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താഴ്‌മ

താഴ്‌മ

താഴ്‌മ​യു​ള്ള​വ​രെ​യും അഹങ്കാ​രി​ക​ളെ​യും യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

സങ്ക 138:6; സുഭ 15:25; 16:18, 19; 22:4; 1പത്ര 5:5

സുഭ 29:23; യശ 2:11, 12 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 26:3-5, 16-21—അഹങ്കാ​രി​യാ​യി​ത്തീർന്ന ഉസ്സീയ രാജാവ്‌ ദൈവ​നി​യമം ലംഘിച്ചു. തിരുത്തൽ കിട്ടി​യ​പ്പോൾ സ്വീക​രി​ച്ചില്ല; ദൈവം അദ്ദേഹ​ത്തിന്‌ കുഷ്‌ഠം വരുത്തി ശിക്ഷിച്ചു

    • ലൂക്ക 18:9-14—അഹങ്കാ​രി​ക​ളു​ടെ​യും താഴ്‌മ​യു​ള്ള​വ​രു​ടെ​യും പ്രാർഥന കേൾക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണ്‌ തോന്നു​ന്നത്‌ എന്ന്‌ പഠിപ്പി​ക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു

ഒരാൾ താഴ്‌മ​യോ​ടെ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?

2ദിന 7:13, 14; സങ്ക 51:2-4, 17

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 12:5-7—രഹബെ​യാം രാജാ​വും യഹൂദാ​പ്ര​ഭു​ക്ക​ന്മാ​രും യഹോ​വ​യു​ടെ മുമ്പാകെ താഴ്‌മ കാണി​ച്ച​തു​കൊണ്ട്‌ വലിയ ദുരന്തം ഒഴിവാ​യി

    • 2ദിന 32:24-26—നല്ല രാജാ​വായ ഹിസ്‌കിയ ഒരിക്കൽ അഹങ്കാരം കാണിച്ചു; എന്നാൽ താഴ്‌മ​യോ​ടെ തിരി​ച്ചു​വ​ന്ന​പ്പോൾ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ചു

മറ്റുള്ള​വ​രു​മാ​യി ഒത്തു​പോ​കാൻ താഴ്‌മ എന്ന ഗുണം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

എഫ 4:1, 2; ഫിലി 2:3; കൊലോ 3:12, 13

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 33:3, 4—യാക്കോ​ബി​നോട്‌ ചേട്ടനായ ഏശാവി​നു വലിയ ദേഷ്യ​മാ​യി​രു​ന്നു. എന്നാൽ യാക്കോബ്‌ താഴ്‌മ കാണി​ച്ച​തു​കൊണ്ട്‌ അവർക്കു തമ്മിൽ സമാധാ​ന​ത്തി​ലാ​കാൻ കഴിഞ്ഞു

    • ന്യായ 8:1-3—ന്യായാ​ധി​പ​നായ ഗിദെ​യോൻ താഴ്‌മ​യോ​ടെ എഫ്രയീ​മി​ലെ പുരു​ഷ​ന്മാ​രോട്‌ അവർ തന്നെക്കാൾ ശ്രേഷ്‌ഠ​രാ​ണെന്നു പറഞ്ഞ​പ്പോൾ അവർ ശാന്തരാ​കു​ക​യും ഒരു വലിയ പ്രശ്‌നം ഒഴിവാ​കു​ക​യും ചെയ്‌തു

യേശു താഴ്‌മ​യു​ടെ പ്രാധാ​ന്യം പഠിപ്പി​ച്ചത്‌ എങ്ങനെ​യാണ്‌?

മത്ത 18:1-5; 23:11, 12; മർ 10:41-45

  • ബൈബിൾ വിവര​ണങ്ങൾ:

    • യശ 53:7; ഫിലി 2:7, 8—പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യേശു താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു, ഭൂമി​യി​ലേക്കു വരാനും അങ്ങേയറ്റം വേദന​യും നാണ​ക്കേ​ടും ഉള്ള മരണം സഹിക്കാ​നും തയ്യാറാ​യി

    • ലൂക്ക 14:7-11—ഒരു വിരു​ന്നി​നു ചെല്ലു​മ്പോൾ പ്രധാന ഇരിപ്പി​ട​ത്തിൽ പോയി ഇരിക്ക​രുത്‌ എന്നു പറഞ്ഞു​കൊണ്ട്‌ യേശു താഴ്‌മ​യു​ടെ ഒരു നല്ല പാഠം പഠിപ്പി​ച്ചു

    • യോഹ 13:3-17—ഒരു വേലക്കാ​ര​നെ​പ്പോ​ലെ യേശു അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകി. അങ്ങനെ തന്റെ അനുഗാ​മി​കൾക്ക്‌ താഴ്‌മ​യു​ടെ ഒരു മാതൃക വെച്ചു

നമ്മളെ​ക്കു​റി​ച്ചും മറ്റുള്ള​വ​രെ​ക്കു​റി​ച്ചും ശരിയായ കാഴ്‌ച​പ്പാട്‌ വളർത്തി​യെ​ടു​ക്കു​ന്നത്‌ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

കപടമായ താഴ്‌മ​യ്‌ക്ക്‌ ഒരു വിലയും ഇല്ലാത്തത്‌ എന്തു​കൊണ്ട്‌?