വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൗതികത

ഭൗതികത

പണവും വസ്‌തു​വ​ക​ക​ളും ഉണ്ടായി​രി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു​ണ്ടോ?

സഭ 7:12

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 3:11-14—ശലോ​മോൻ രാജാ​വി​ന്റെ താഴ്‌മ കാരണം യഹോവ അദ്ദേഹ​ത്തി​നു വലിയ സമ്പത്തു നൽകി അനു​ഗ്ര​ഹി​ച്ചു

    • ഇയ്യ 1:1-3, 8-10—ഇയ്യോബ്‌ വലിയ സമ്പന്നനാ​യി​രു​ന്നു; എങ്കിലും ഇയ്യോ​ബി​നു ജീവി​ത​ത്തിൽ ഏറ്റവും പ്രധാനം യഹോ​വ​യു​മാ​യുള്ള ബന്ധമാ​യി​രു​ന്നു

പണവും വസ്‌തു​വ​ക​ക​ളും വാരി​ക്കൂ​ട്ടു​ന്നതു സംതൃ​പ്‌തി​യും സമാധാ​ന​വും തരില്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

ഏത്‌ അർഥത്തി​ലാ​ണു പണത്തിനു നമ്മളെ സഹായി​ക്കാൻ പറ്റാത്തത്‌?

സമ്പത്ത്‌ വാരി​ക്കൂ​ട്ടു​ന്ന​തി​ലെ അപകടം എന്താണ്‌?

പണം ഒരു കെണി ആയേക്കാ​വു​ന്നത്‌ എങ്ങനെ?

സുഭ 11:4, 18, 28; 18:11; മത്ത 13:22

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 8:18-24—പണം ഉപയോ​ഗിച്ച്‌ ക്രിസ്‌തീ​യ​സ​ഭ​യിൽ ഒരു സ്ഥാനം കൈക്ക​ലാ​ക്കാ​മെന്നു ശിമോൻ വിചാ​രി​ച്ചു

പണത്തിന്റെ പിന്നാലെ ഓടി​യാൽ നമുക്ക്‌ എന്തു നഷ്ടം വന്നേക്കാം?

മത്ത 6:19-21; ലൂക്ക 17:31, 32

  • ബൈബിൾ വിവര​ണങ്ങൾ:

    • മർ 10:17-23—ധനിക​നായ ഒരു ചെറു​പ്പ​ക്കാ​രൻ പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള സ്‌നേഹം കാരണം യേശു​വി​ന്റെ ശിഷ്യ​നാ​കാ​നുള്ള അവസരം നഷ്ടപ്പെ​ടു​ത്തി

    • 1തിമ 6:17-19—സമ്പന്നരായ ക്രിസ്‌ത്യാ​നി​ക​ളോട്‌ അഹങ്കാരം ഒഴിവാ​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു; കാരണം അഹങ്കാ​രി​കളെ ദൈവ​ത്തിന്‌ ഇഷ്ടമല്ല

ഭൗതികത എങ്ങനെ​യാണ്‌ നമ്മുടെ വിശ്വാ​സ​ത്തി​നു തുരങ്കം വെക്കു​ക​യും ദൈവ​വു​മാ​യുള്ള ബന്ധത്തെ ബാധി​ക്കു​ക​യും ചെയ്യു​ന്നത്‌?

ആവ 8:10-14; സുഭ 28:20; 1യോഹ 2:15-17

സങ്ക 52:6, 7; ആമോ 3:12, 15; 6:4-8 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 31:24, 25, 28—സമ്പത്തിൽ ആശ്രയി​ക്കു​ന്നത്‌ അപകട​ക​ര​മാ​ണെന്ന്‌ ഇയ്യോബ്‌ തിരി​ച്ച​റി​ഞ്ഞു; അതു ദൈവ​ത്തി​ലുള്ള ആശ്രയം ഉപേക്ഷി​ക്കു​ന്നതു പോ​ലെ​യാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു

    • ലൂക്ക 12:15-21—ധനിക​നാ​ണെ​ങ്കി​ലും ദൈവ​മു​മ്പാ​കെ സമ്പന്നന​ല്ലാത്ത ഒരു വ്യക്തി​യു​ടെ ഉദാഹ​ര​ണ​ത്തി​ലൂ​ടെ ഭൗതി​ക​ത്വ​ത്തി​ന്റെ അപകട​ത്തെ​ക്കു​റിച്ച്‌ യേശു വ്യക്തമാ​ക്കി

ഉള്ളതു​കൊണ്ട്‌ സംതൃ​പ്‌തി​യോ​ടെ ജീവി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

ഭൗതി​ക​സ​മ്പ​ത്തി​നെ​ക്കാൾ വില​യേ​റിയ സ്വത്ത്‌ ഏതാണ്‌, എന്തു​കൊണ്ട്‌?

സുഭ 3:11, 13-18; 10:22; മത്ത 6:19-21

  • ബൈബിൾ വിവര​ണങ്ങൾ:

    • ഹഗ്ഗ 1:3-11—സത്യാ​രാ​ധ​ന​യെ​ക്കാൾ സ്വന്തം സുഖസൗ​ക​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടുത്ത ഇസ്രാ​യേൽ ജനത്തെ താൻ അനു​ഗ്ര​ഹി​ക്കി​ല്ലെന്നു ഹഗ്ഗായി പ്രവാ​ച​ക​നി​ലൂ​ടെ യഹോവ അറിയി​ച്ചു

    • വെളി 3:14-19—ദൈവ​സേ​വ​ന​ത്തെ​ക്കാൾ സമ്പത്തി​നും വസ്‌തു​വ​ക​കൾക്കും പ്രാധാ​ന്യം കൊടുത്ത ലവൊ​ദി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കളെ യേശു കുറ്റ​പ്പെ​ടു​ത്തി

നമുക്കു ജീവി​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ യഹോവ തരു​മെന്നു വിശ്വ​സി​ക്കാൻ എന്തെല്ലാം കാരണ​ങ്ങ​ളാ​ണു​ള്ളത്‌?