വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മമാർ

അമ്മമാർ

ഒരു അമ്മയുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാ​മാണ്‌?

സുഭ 31:17, 21, 26, 27; തീത്ത 2:4

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 21:8-12—തന്റെ മകനായ യിസ്‌ഹാ​ക്കി​നെ യിശ്‌മാ​യേൽ ഉപദ്ര​വി​ക്കു​ന്നതു കണ്ടപ്പോൾ സാറ അബ്രാ​ഹാ​മി​നോട്‌ യിസ്‌ഹാ​ക്കി​നെ സംരക്ഷി​ക്കാൻ അപേക്ഷി​ച്ചു

    • 1രാജ 1:11-21—ബത്ത്‌-ശേബ തന്റെ മകനായ ശലോ​മോ​ന്റെ ജീവനും രാജാ​ധി​കാ​ര​വും അപകട​ത്തി​ലാ​ണെന്നു കണ്ടപ്പോൾ ദാവീദ്‌ രാജാ​വി​നോട്‌ ഈ വിഷയ​ത്തിൽ ഇടപെ​ടാൻ അപേക്ഷി​ച്ചു

നമ്മുടെ അമ്മയെ നമ്മൾ അനുസ​രി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പുറ 20:12; ആവ 5:16; 27:16; സുഭ 1:8; 6:20-22; 23:22

1തിമ 5:9, 10 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1പത്ര 3:5, 6—സാറയു​ടെ ശക്തമായ വിശ്വാ​സം കാരണം അനേകം പെൺമ​ക്കൾക്ക്‌ സാറ അമ്മയെ​പ്പോ​ലെ​യാ​യി​രി​ക്കും എന്നു പത്രോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു

    • സുഭ 31:1, 15, 21, 28—ലമൂവേൽ രാജാ​വി​ന്റെ അമ്മ പ്രധാ​ന​പ്പെട്ട പല നല്ല ഉപദേ​ശ​ങ്ങ​ളും രാജാ​വി​നു കൊടു​ത്തു. അതിൽ വിവാ​ഹ​ത്തെ​പ്പ​റ്റി​യും ഭാര്യ​യു​ടെ​യും അമ്മയു​ടെ​യും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​പ്പ​റ്റി​യും വിവരി​ക്കു​ന്നു

    • 2തിമ 1:5; 3:15—പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​ന്റെ അമ്മയായ യൂനീ​ക്കയെ പ്രശം​സി​ച്ചു; കാരണം ഭർത്താവ്‌ വിശ്വാ​സി അല്ലാതി​രു​ന്നി​ട്ടു​പോ​ലും യൂനീക്ക തിരു​വെ​ഴു​ത്തു​കൾ തിമൊ​ഥെ​യൊ​സി​നെ വളരെ ചെറു​പ്പ​ത്തിൽത്തന്നെ പഠിപ്പി​ച്ചി​രു​ന്നു