വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുസ​രണം

അനുസ​രണം

അനുസ​രി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

പുറ 19:5; ആവ 10:12, 13; സഭ 12:13; യാക്ക 1:22

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 15:17-23—അനുസ​ര​ണ​ക്കേടു കാണിച്ച ശൗൽ രാജാ​വി​നെ ശമുവേൽ പ്രവാ​ചകൻ ശാസി​ക്കു​ന്നു; അനുസ​ര​ണ​ത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നു

    • എബ്ര 5:7-10—യേശു യഹോ​വ​യു​ടെ പൂർണ​ത​യുള്ള മകനാ​യി​രു​ന്നി​ട്ടും ഭൂമി​യിൽവെച്ച്‌ കഷ്ടപ്പാ​ടു​കൾ നേരി​ട്ട​പ്പോൾ അനുസ​രണം പഠിച്ചു

യഹോ​വയെ അനുസ​രി​ക്ക​രുത്‌ എന്നു ഭരണാ​ധി​കാ​രി​കൾ പറഞ്ഞാൽ ഒരു ക്രിസ്‌ത്യാ​നി എന്തു ചെയ്യണം?

പ്രവൃ 5:29

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 3:13-18—നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഉണ്ടാക്കിയ പ്രതി​മയെ ആരാധി​ച്ചി​ല്ലെ​ങ്കിൽ ജീവൻ നഷ്ടപ്പെ​ടും എന്ന്‌ അറിഞ്ഞി​ട്ടും മൂന്ന്‌ എബ്രായ ബാലന്മാർ അതിനു വഴങ്ങി​യി​ല്ല

    • മത്ത 22:15-22—യേശു​വി​ന്റെ അനുഗാ​മി​കൾ ഭരണാ​ധി​കാ​രി​കളെ അനുസ​രി​ക്ക​ണ​മെ​ന്നും എന്നാൽ ദൈവം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ലംഘി​ക്കാൻ അവർ ആവശ്യ​പ്പെ​ട്ടാൽ അത്‌ അനുസ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും യേശു വിശദീ​ക​രി​ച്ചു

    • പ്രവൃ 4:18-31—പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ അധികാ​രി​കൾ ആവശ്യ​പ്പെ​ട്ടി​ട്ടും അപ്പോ​സ്‌ത​ല​ന്മാർ ആ വേല ധൈര്യ​ത്തോ​ടെ തുടർന്നു

യഹോ​വ​യു​ടെ കല്പനകൾ എന്നും അനുസ​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

ആവ 6:1-5; സങ്ക 112:1; 1യോഹ 5:2, 3

സങ്ക 119:11, 112; റോമ 6:17 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • എസ്ര 7:7-10—വിശ്വ​സ്‌ത​നായ എസ്ര പുരോ​ഹി​തൻ ദൈവത്തെ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാ​നും ദൈവ​ത്തി​ന്റെ നിയമങ്ങൾ പഠിപ്പി​ക്കാ​നും തന്റെ ഹൃദയത്തെ ഒരുക്കി

    • യോഹ 14:31—തന്റെ പിതാവ്‌ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ താൻ അതു​പോ​ലെ​തന്നെ ചെയ്യു​ന്ന​തി​ന്റെ കാരണം യേശു വ്യക്തമാ​ക്കി

യഹോ​വ​യെ​യും യേശു​വി​നെ​യും അനുസ​രി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

നമ്മുടെ അനുസ​രണം നമുക്കു വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

റോമ 1:5; 10:16, 17; യാക്ക 2:20-23

ആവ 9:23 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 6:9-22; എബ്ര 11:7—ദൈവം പറഞ്ഞ രീതി​യിൽത്തന്നെ പെട്ടകം പണിതു​കൊണ്ട്‌ നോഹ തന്റെ വിശ്വാ​സം തെളി​യി​ച്ചു

    • എബ്ര 11:8, 9, 17—അബ്രാ​ഹാം അനുസ​ര​ണ​ത്തി​ലൂ​ടെ തന്റെ വിശ്വാ​സം തെളി​യി​ച്ചു. ഊർ ദേശത്തു​നിന്ന്‌ പോയ​തും സ്വന്തം മകനെ യാഗം അർപ്പി​ക്കാൻ തയ്യാറാ​യ​തും എല്ലാം അതിനു തെളി​വാണ്‌

യഹോ​വയെ അനുസ​രി​ക്കു​ന്ന​വർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടും?

യിര 7:23; മത്ത 7:21; 1യോഹ 3:22

  • ബൈബിൾ വിവര​ണങ്ങൾ:

    • ലേവ 26:3-6—തന്നെ അനുസ​രി​ക്കു​ന്ന​വരെ സംരക്ഷി​ക്കു​ക​യും കരുതു​ക​യും ചെയ്യു​മെന്ന്‌ യഹോവ ഉറപ്പു​ത​ന്നി​രി​ക്കു​ന്നു

    • സംഖ 13:30, 31; 14:22-24—കാലേബ്‌ യഹോ​വ​യോട്‌ അനുസ​രണം കാണി​ച്ച​തു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിച്ചു

അനുസ​ര​ണ​ക്കേ​ടി​ന്റെ ഫലം എന്താണ്‌?

റോമ 5:19; 2തെസ്സ 1:8, 9

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 2:16, 17; 3:17-19—യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ ആദാമി​നും ഹവ്വയ്‌ക്കും പറുദീ​സ​യി​ലെ ജീവി​ത​വും പൂർണ​ത​യും നിത്യ​ജീ​വ​നും നഷ്ടമായി

    • ആവ 18:18, 19; പ്രവൃ 3:12, 18, 22, 23—മോശ​യെ​ക്കാൾ വലിയ ഒരു പ്രവാ​ചകൻ വരു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അദ്ദേഹത്തെ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ ജീവൻ നഷ്ടമാ​കു​മെ​ന്നും പറഞ്ഞു

    • യൂദ 6, 7—മത്സരി​ക​ളായ ദൂതന്മാ​രും സൊ​ദോ​മി​ലെ​യും ഗൊ​മോ​റ​യി​ലെ​യും ആളുക​ളും അനുസ​ര​ണ​ക്കേടു കാണിച്ച്‌ യഹോ​വയെ കോപി​പ്പി​ച്ചു

യേശു​ക്രി​സ്‌തു​വി​നെ നമ്മൾ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഉൽ 49:10; മത്ത 28:18

  • ബൈബിൾ വിവര​ണങ്ങൾ:

    • യോഹ 12:46-48; 14:24—യേശു​വി​നെ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ മരണശി​ക്ഷ​യാ​യി​രി​ക്കും ഫലം

ക്രിസ്‌ത്യാ​നി​കൾ എന്തു​കൊ​ണ്ടാ​ണു സഭയിലെ മേൽവി​ചാ​ര​ക​ന്മാ​രെ അനുസ​രി​ക്കു​ന്നത്‌?

ഒരു ക്രിസ്‌തീ​യ​ഭാ​ര്യ ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സുഭ 23:22; എഫ 6:1; കൊലോ 3:20

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 37:3, 4, 8, 11-13, 18—ചേട്ടന്മാർക്കു തന്നോട്‌ വെറു​പ്പാ​യി​രു​ന്നി​ട്ടു​പോ​ലും പിതാവ്‌ പറഞ്ഞത​നു​സ​രിച്ച്‌ യോ​സേഫ്‌ അവരെ കാണാൻ പോയി

    • ലൂക്ക 2:51—പൂർണ​നാ​യി​രു​ന്നി​ട്ടു​പോ​ലും യേശു അപൂർണ​രായ മാതാ​പി​താ​ക്കളെ അനുസ​രിച്ച്‌ കീഴ്‌പെ​ട്ടി​രു​ന്നു

മറ്റുള്ളവർ കാണാ​ത്ത​പ്പോ​ഴും അധികാ​രി​കളെ നമ്മൾ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​കൾ ഗവൺമെ​ന്റു​കൾക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?