വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേൽവി​ചാ​ര​ക​ന്മാർ

മേൽവി​ചാ​ര​ക​ന്മാർ

ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാർ ഒരു പരിധി​വരെ എത്തി​ച്ചേ​രാൻ പ്രതീ​ക്ഷി​ക്കുന്ന യോഗ്യ​തകൾ ഏതൊക്കെ?

ഏതെല്ലാം കാര്യ​ങ്ങ​ളിൽ ക്രിസ്‌തീ​യ​മേൽവി​ചാ​ര​ക​ന്മാർ മാതൃ​ക​യാ​യി​രി​ക്കണം?

ശുശ്രൂ​ഷാ​ദാ​സ​ന്മാർ ഒരു പരിധി​വരെ എത്തി​ച്ചേ​രാൻ പ്രതീ​ക്ഷി​ക്കുന്ന യോഗ്യ​തകൾ ഏതൊക്കെ?

മേൽവി​ചാ​ര​ക​ന്മാർ നിയമി​ക്ക​പ്പെ​ടു​ന്നതു പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌ എന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

പ്രവൃ 20:28

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 13:2-5; 14:23—സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ ആയിരുന്ന പൗലോ​സും ബർന്നബാ​സും സഭകളിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ പുരു​ഷ​ന്മാ​രെ നിയമി​ച്ചു. ഇന്ന്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും അതു​പോ​ലെ ചെയ്യുന്നു. മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ക്കു​മ്പോൾ അവർ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും തിരു​വെ​ഴു​ത്തു​ക​ളിൽ മേൽവി​ചാ​ര​ക​ന്മാർക്കാ​യി പറഞ്ഞി​രി​ക്കുന്ന യോഗ്യ​തകൾ ശ്രദ്ധ​യോ​ടെ പരി​ശോ​ധി​ക്കു​ക​യും ചെയ്യുന്നു

    • തീത്ത 1:1, 5—സഭകൾതോ​റും സഞ്ചരിച്ച്‌ മൂപ്പന്മാ​രെ നിയമി​ക്കാൻ തീത്തോ​സി​നു നിയമനം കിട്ടി

സഭ ആരുടെ സ്വന്തമാണ്‌, അതിന്‌ എന്തു വിലയാണ്‌ കൊടു​ത്തി​രി​ക്കു​ന്നത്‌?

മേൽവി​ചാ​ര​ക​ന്മാർ മറ്റുള്ള​വരെ ശുശ്രൂ​ഷി​ക്കു​ന്ന​വ​രാണ്‌ അഥവാ സേവി​ക്കു​ന്ന​വ​രാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

മേൽവി​ചാ​ര​ക​ന്മാർ എപ്പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഫിലി 1:1; 2:5-8; 1തെസ്സ 2:6-8; 1പത്ര 5:1-3, 5, 6

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 20:17, 31-38—എഫെ​സൊ​സി​ലെ മൂപ്പന്മാ​രോട്‌ താൻ വർഷങ്ങ​ളോ​ളം സഭയെ താഴ്‌മ​യോ​ടെ സേവി​ച്ച​തി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു. അദ്ദേഹ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നും കരുത​ലി​നും അവർ നന്ദി കാണി​ക്കു​ന്നു

‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യിൽനി​ന്നുള്ള’ നിർദേ​ശ​ങ്ങ​ളോട്‌ ഒരു ക്രിസ്‌തീ​യ​മേൽവി​ചാ​രകൻ എങ്ങനെ പ്രതി​ക​രി​ക്കണം?

മൂപ്പന്മാർക്ക്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം ഏതാണ്‌?

1തിമ 4:12; 1പത്ര 5:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • നെഹ 5:14-16—യഹോ​വ​യോ​ടുള്ള ആഴമായ ആദരവു നിമിത്തം ഗവർണ​റായ നെഹമ്യ ദൈവ​ജ​ന​ത്തി​ന്മേ​ലുള്ള തന്റെ അധികാ​രം ദുരു​പ​യോ​ഗം ചെയ്‌തില്ല. തനിക്ക്‌ അവകാ​ശ​പ്പെ​ട്ട​തു​പോ​ലും അദ്ദേഹം സ്വീക​രി​ച്ചി​ല്ല

    • യോഹ 13:12-15—താഴ്‌മ​യു​ടെ കാര്യ​ത്തിൽ നല്ല മാതൃക വെച്ചു​കൊണ്ട്‌ യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു

സഭയിലെ ഓരോ അംഗ​ത്തോ​ടും സ്‌നേ​ഹ​വും കരുത​ലും കാണി​ക്കാൻ ഒരു ക്രിസ്‌തീയ ഇടയന്‌ എങ്ങനെ കഴിയും?

ആത്മീയ രോഗാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന സഹോ​ദ​ര​ങ്ങളെ മൂപ്പന്മാർക്ക്‌ എങ്ങനെ സഹായി​ക്കാം?

പഠിപ്പി​ക്കു​മ്പോൾ മൂപ്പന്മാർ എന്തു ശ്രദ്ധി​ക്കണം?

സഭ ധാർമി​ക​മാ​യി ശുദ്ധി​യു​ള്ള​താ​യി സൂക്ഷി​ക്കാൻ മൂപ്പന്മാർ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മൂപ്പന്മാർ ആരെ പരിശീ​ലി​പ്പി​ക്കണം?

2തിമ 2:1, 2

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 10:5-20—പ്രസം​ഗി​ക്കാൻ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ യേശു തന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പി​ച്ചു

    • ലൂക്ക 10:1-11—70 ശിഷ്യ​ന്മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ യേശു കൃത്യ​മായ നിർദേ​ശങ്ങൾ കൊടു​ത്തു

മൂപ്പന്മാർക്ക്‌ അവരുടെ പലവിധ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ എന്തു സഹായം ഉണ്ട്‌?

1പത്ര 5:1, 7

സുഭ 3:5, 6 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 3:9-12—ദൈവ​ജ​നത്തെ ന്യായ​പാ​ലനം ചെയ്യാ​നുള്ള വിവേ​ക​ത്തി​നും ഗ്രാഹ്യ​ത്തി​നും ആയി ശലോ​മോൻ രാജാവ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു

    • 2ദിന 19:4-7—യഹൂദ​യി​ലെ നഗരങ്ങ​ളിൽ യഹോ​ശാ​ഫാത്ത്‌ രാജാവ്‌ ന്യായാ​ധി​പ​ന്മാ​രെ നിയമി​ച്ചു. ആ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം ചെയ്യു​മ്പോൾ യഹോവ അവരോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​മെന്ന്‌ അദ്ദേഹം അവരെ ഓർമി​പ്പി​ച്ചു

വിശ്വ​സ്‌ത​രായ മേൽവി​ചാ​ര​ക​ന്മാ​രെ സഭയിലെ സഹോ​ദ​രങ്ങൾ എങ്ങനെ കാണണം?

1തെസ്സ 5:12, 13; 1തിമ 5:17; എബ്ര 13:7, 17

എഫ 4:8, 11, 12 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 20:37—എഫെ​സൊ​സി​ലെ മൂപ്പന്മാർക്കു പൗലോസ്‌ അപ്പോ​സ്‌ത​ല​നോ​ടു സ്‌നേഹം കാണി​ക്കാൻ ഒരു മടിയും തോന്നി​യി​ല്ല

    • പ്രവൃ 28:14-16—റോമി​ലേക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യാത്ര ചെയ്‌ത​പ്പോൾ അവിടു​ത്തെ സഹോ​ദ​രങ്ങൾ പൗലോ​സി​നെ കാണാ​നാ​യി 65 കിലോ​മീ​റ്റ​റോ​ളം യാത്ര ചെയ്‌ത്‌ അപ്യയി​ലെ ചന്തസ്ഥലം വരെ വന്നു, അതു പൗലോ​സി​നു വലിയ പ്രോ​ത്സാ​ഹ​ന​മാ​യി