വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉപദ്രവം

ഉപദ്രവം

ഉപദ്രവം ഉണ്ടാകു​മെന്നു ക്രിസ്‌ത്യാ​നി​കൾ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഉപദ്രവം ഉണ്ടാകു​മ്പോൾ സഹായ​ത്തി​നാ​യി നമ്മൾ യഹോ​വ​യി​ലേക്കു തിരി​യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 55:22; 2കൊ 12:9, 10; 2തിമ 4:16-18; എബ്ര 13:6

  • ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 19:1-18—ഉപദ്രവം ഉണ്ടായ​പ്പോൾ ഏലിയ പ്രവാ​ചകൻ യഹോ​വ​യു​ടെ മുമ്പാകെ തന്റെ ഹൃദയം പകർന്നു; അദ്ദേഹ​ത്തിന്‌ ആശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും കിട്ടി

    • പ്രവൃ 7:9-15—യോ​സേ​ഫി​നു സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ ഉപദ്രവം നേരി​ട്ടെ​ങ്കി​ലും യഹോവ യോ​സേ​ഫി​നോ​ടു വിശ്വ​സ്‌തത കാണിച്ചു. യോ​സേ​ഫി​നെ സംരക്ഷി​ച്ചു; കുടും​ബത്തെ രക്ഷിക്കാൻ അദ്ദേഹത്തെ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു

ഉപദ്രവം ഏതെല്ലാം വിധങ്ങ​ളിൽ ഉണ്ടാകാം?

വാക്കുകൾകൊണ്ട്‌

2ദിന 36:16; മത്ത 5:11; പ്രവൃ 19:9; 1പത്ര 4:4

  • ബൈബിൾ വിവര​ണങ്ങൾ:

    • 2രാജ 18:17-35—അസീറി​യൻ രാജാ​വി​ന്റെ ഒരു വക്താവായ റബ്‌ശാ​ക്കെ യഹോ​വയെ നിന്ദി​ക്കു​ക​യും യരുശ​ലേ​മി​ലെ ആളുകളെ പരിഹ​സി​ക്കു​ക​യും ചെയ്‌തു

    • ലൂക്ക 22:63-65; 23:35-37—യേശു തടവി​ലാ​യി​രു​ന്ന​പ്പോ​ഴും ദണ്ഡനസ്‌തം​ഭ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും ശത്രുക്കൾ യേശു​വി​നെ കളിയാ​ക്കു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌തു

കുടും​ബാം​ഗ​ങ്ങ​ളു​ടെ എതിർപ്പ്‌

അറസ്റ്റ്‌; അധികാ​രി​ക​ളു​ടെ മുന്നിൽ ഹാജരാ​ക്കൽ

ശാരീ​രി​ക​മാ​യ ഉപദ്രവം

ആൾക്കൂ​ട്ട​ത്തി​ന്റെ ആക്രമണം

കൊല്ലുക

ഉപദ്രവം ഉണ്ടാകു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കേ​ണ്ടത്‌?

മത്ത 5:44; പ്രവൃ 16:25; 1കൊ 4:12, 13; 1പത്ര 2:23

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 7:57–8:1—ആൾക്കൂ​ട്ട​ത്തി​ന്റെ ആക്രമ​ണ​മു​ണ്ടാ​യി മരിക്കാ​റായ സമയത്ത്‌ ശിഷ്യ​നായ സ്‌തെ​ഫാ​നൊസ്‌ തന്നെ ഉപദ്ര​വി​ച്ച​വ​രോ​ടു കരുണ കാണി​ക്കണേ എന്നു ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. അവരിൽ തർസൊ​സി​ലെ ശൗലും ഉണ്ടായി​രു​ന്നു

    • പ്രവൃ 16:22-34—പൗലോസ്‌ അപ്പോ​സ്‌ത​ലനെ അടിക്കു​ക​യും തടിവി​ല​ങ്ങിൽ ഇടുക​യും ചെയ്‌തെ​ങ്കി​ലും അദ്ദേഹം ജയില​ധി​കാ​രി​യോ​ടു ദയയോ​ടെ പെരു​മാ​റി. അതിന്റെ ഫലമായി ജയില​ധി​കാ​രി​യും കുടും​ബ​വും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു

ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു സംഭവി​ച്ചു?

ഉപദ്ര​വങ്ങൾ നേരി​ടു​മ്പോൾ നമുക്കു​ണ്ടാ​യി​രി​ക്കേണ്ട ശരിയായ മനോ​ഭാ​വം എന്താണ്‌?

ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ പ്രത്യാശ നമ്മളെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമുക്കു നാണ​ക്കേ​ടോ പേടി​യോ നിരു​ത്സാ​ഹ​മോ തോ​ന്നേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌, നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

സങ്ക 56:1-4; പ്രവൃ 4:18-20; 2തിമ 1:8, 12

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 32:1-22—സൻഹെ​രീബ്‌ രാജാവ്‌ വലി​യൊ​രു സൈന്യ​വു​മാ​യി ആക്രമി​ക്കാൻ വന്നപ്പോൾ വിശ്വ​സ്‌ത​നായ ഹിസ്‌കിയ രാജാവ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു. ആളുകളെ ശക്തി​പ്പെ​ടു​ത്തി; അദ്ദേഹ​ത്തിന്‌ വലിയ പ്രതി​ഫലം കിട്ടി

    • എബ്ര 12:1-3—ശത്രുക്കൾ യേശു​വി​നെ നാണം കെടു​ത്താൻ ശ്രമി​ച്ചെ​ങ്കി​ലും യേശു വകവെ​ച്ചില്ല; അതൊ​ന്നും തന്നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ അനുവ​ദി​ച്ചു​മി​ല്ല

ഉപദ്രവം സഹിക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​കും?

നമ്മൾ ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കു​മ്പോൾ അത്‌ യഹോ​വ​യു​ടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും; യഹോ​വയെ സന്തോ​ഷി​പ്പി​ക്കും

1പത്ര 2:19, 20; 4:12-16

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 1:6-22; 2:1-10—തനിക്കു​ണ്ടായ കഠിന​മായ ഉപദ്ര​വ​ങ്ങൾക്കു പിന്നിൽ സാത്താ​നാ​ണെന്ന്‌ ഇയ്യോബ്‌ അറിഞ്ഞില്ല. എന്നിട്ടും ഇയ്യോബ്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. അങ്ങനെ ഇയ്യോബ്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്‌തു

    • ദാനി 1:6, 7; 3:8-30—യഹോ​വയെ അനുസ​രി​ച്ചാൽ തീച്ചൂ​ള​യിൽ ഇടും എന്നറി​ഞ്ഞി​ട്ടും ഹനന്യ, മീശാ​യേൽ, അസര്യ (ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ) എന്നിവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടർന്നു. അതിന്റെ ഫലമായി നെബൂ​ഖ​ദ്‌നേസർ രാജാവ്‌ യഹോ​വയെ പരസ്യ​മാ​യി സ്‌തു​തി​ച്ചു

ആളുകൾ യഹോ​വയെ അറിയാൻ നമുക്ക്‌ എതി​രെ​യുള്ള ഉപദ്ര​വങ്ങൾ ഇടയാ​ക്കി​യേ​ക്കാം

ലൂക്ക 21:12, 13; പ്രവൃ 8:1, 4

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 11:19-21—ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ചിതറി​പ്പോയ ക്രിസ്‌ത്യാ​നി​കൾ, അവർ പോയ സ്ഥലങ്ങളി​ലെ​ല്ലാം സന്തോ​ഷ​വാർത്ത അറിയി​ച്ചു

    • ഫിലി 1:12, 13—തന്റെ ജയിൽവാ​സം സന്തോ​ഷ​വാർത്ത വ്യാപി​ക്കു​ന്ന​തിന്‌ ഇടയാക്കി എന്ന്‌ അറിഞ്ഞ​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ സന്തോ​ഷി​ച്ചു

ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ സഹിച്ചു​നിൽക്കു​ന്നതു സഹവി​ശ്വാ​സി​കളെ ശക്തി​പ്പെ​ടു​ത്തും

യഹോ​വ​യു​ടെ സാക്ഷി​കളെ ഉപദ്ര​വി​ക്കു​ന്ന​തിൽ മതനേ​താ​ക്ക​ന്മാർക്കും രാഷ്ട്രീ​യ​ക്കാർക്കും എന്തു പങ്കാണു​ള്ളത്‌?

യിര 26:11; മർ 3:6; യോഹ 11:47, 48, 53; പ്രവൃ 25:1-3

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 19:24-29—ക്രിസ്‌ത്യാ​നി​ക​ളു​ടെ സന്ദേശം വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്ക്‌ എതിരാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ, എഫെ​സൊ​സിൽ രൂപങ്ങൾ ഉണ്ടാക്കി വിറ്റി​രു​ന്നവർ തങ്ങളുടെ ലാഭം നഷ്ടപ്പെ​ടും എന്നു ചിന്തിച്ച്‌ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചു

    • ഗല 1:13, 14—ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ പൗലോസ്‌ (ശൗൽ) ജൂതമ​ത​ത്തി​ലെ തീക്ഷ്‌ണത കാരണം സഭയെ ഉപദ്ര​വി​ച്ചു

യഹോ​വ​യു​ടെ ദാസന്മാർ നേരി​ടുന്ന ഉപദ്ര​വ​ങ്ങ​ളു​ടെ പിന്നിൽ യഥാർഥ​ത്തിൽ ആരാണ്‌?