വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നങ്ങൾ പരിഹ​രി​ക്കൽ

പ്രശ്‌നങ്ങൾ പരിഹ​രി​ക്കൽ

ഒരാൾ നമു​ക്കെ​തി​രെ എന്തെങ്കി​ലും ചെയ്‌താൽ അയാ​ളോ​ടു ദേഷ്യം തോന്നു​ക​യോ പകരം വീട്ടു​ക​യോ ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

സുഭ 20:22; 24:29; റോമ 12:17, 18; യാക്ക 1:19, 20; 1പത്ര 3:8, 9

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 25:9-13, 23-35—നാബാൽ ദാവീ​ദി​നും ദാവീ​ദി​ന്റെ ആളുകൾക്കും സഹായം കൊടു​ക്കാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ ദാവീദ്‌ നാബാ​ലി​നെ​യും നാബാ​ലി​ന്റെ കൂടെ​യു​ള്ള​വ​രെ​യും കൊല്ലാൻ തീരു​മാ​നി​ച്ചു. എന്നാൽ അബീഗ​യി​ലി​ന്റെ നല്ല ഉപദേശം ദാവീ​ദി​നെ രക്തപാ​ത​ക​ത്തിൽനിന്ന്‌ രക്ഷിച്ചു

    • സുഭ 24:17-20—നമ്മുടെ ശത്രുക്കൾ വീഴു​മ്പോൾ നമ്മൾ സന്തോ​ഷി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമല്ല എന്ന്‌ ശലോ​മോൻ രാജാവ്‌ എഴുതി; ശത്രു​ക്കളെ യഹോ​വ​യാണ്‌ ന്യായം വിധി​ക്കു​ന്നത്‌

ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഒരാളു​മാ​യി അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടെങ്കിൽ അദ്ദേഹ​ത്തോ​ടു മിണ്ടാ​തി​രി​ക്കു​ന്ന​തും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും ശരിയാ​ണോ?

ലേവ 19:17, 18; 1കൊ 13:4, 5; എഫ 4:26

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 5:23, 24—മറ്റൊ​രാ​ളു​മാ​യി നമുക്ക്‌ പ്രശ്‌നം ഉണ്ടെങ്കിൽ അതു തീർക്കാൻ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്യണ​മെന്ന്‌ യേശു പറഞ്ഞു

ഒരാൾ നമ്മളെ വേദനി​പ്പി​ച്ചാൽ നമ്മൾ എന്തു ചെയ്യണം?

ഒരാൾ നമ്മളോ​ടു പല പ്രാവ​ശ്യം തെറ്റു ചെയ്യു​ക​യും ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കു​ക​യും ചെയ്‌താൽ നമ്മൾ അവരോ​ടു ക്ഷമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഒരു വ്യക്തി നമ്മളോ​ടു ഗുരു​ത​ര​മായ തെറ്റു ചെയ്‌താൽ: ഉദാഹ​ര​ണ​ത്തിന്‌, നമ്മളെ അപമാ​നി​ക്കു​ക​യോ വഞ്ചിക്കു​ക​യോ ചെയ്‌താൽ ആരാണ്‌ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കേ​ണ്ടത്‌, എന്തായി​രി​ക്കണം ലക്ഷ്യം?

മത്ത 18:15

യാക്ക 5:20 കൂടെ കാണുക

നമ്മളെ അപമാ​നി​ക്കു​ക​യോ വഞ്ചിക്കു​ക​യോ ചെയ്‌ത ഒരാ​ളോട്‌ നമ്മൾ ഒറ്റയ്‌ക്ക്‌ സംസാ​രി​ച്ചി​ട്ടും അദ്ദേഹം പശ്ചാത്ത​പി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യണം?