വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാകി​ത്വം

ഏകാകി​ത്വം

ഏകാകി​ത്വ​ത്തി​ന്റെ പ്രയോ​ജനം എന്താണ്‌?

ഏകാകി​യായ ഒരു ക്രിസ്‌ത്യാ​നി​യെ കല്യാ​ണം​ക​ഴി​ക്കാൻ നിർബ​ന്ധി​ക്കു​ന്നതു തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1കൊ 7:28, 32-35; 1തെസ്സ 4:11

  • ബൈബിൾ വിവര​ണങ്ങൾ:

    • റോമ 14:10-12—സഹക്രി​സ്‌ത്യാ​നി​യെ വിധി​ക്കു​ന്നത്‌ തെറ്റാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു

    • 1കൊ 9:3-5—പൗലോസ്‌ അപ്പോ​സ്‌ത​ലനു വേണ​മെ​ങ്കിൽ വിവാ​ഹം​ക​ഴി​ക്കാ​മാ​യി​രു​ന്നു; എന്നാൽ ഏകാകി​യാ​യി​രു​ന്ന​തു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു

സന്തോ​ഷ​മുള്ള ജീവി​ത​ത്തിന്‌ ഏകാകി​കൾ വിവാ​ഹം​ക​ഴി​ച്ചേ മതിയാ​കൂ എന്നുണ്ടോ?

1കൊ 7:8

  • ബൈബിൾ വിവര​ണങ്ങൾ:

    • ന്യായ 11:30-40—യിഫ്‌താ​ഹി​ന്റെ മകൾ ഏകാകി​യാ​യി​രു​ന്നു; എങ്കിലും അർഥവ​ത്തായ ജീവിതം നയിച്ചു

    • പ്രവൃ 20:35—യേശു വിവാഹം കഴിച്ചില്ല; എങ്കിലും മറ്റുള്ള​വർക്കു​വേണ്ടി തന്നെത്തന്നെ വിട്ടു​കൊ​ടു​ത്ത​തു​കൊണ്ട്‌ യേശു സന്തോ​ഷ​മു​ള്ള​വ​നാ​യി​രു​ന്നു

    • 1തെസ്സ 1:2-9; 2:12—ഏകാകി​യാ​യി​രുന്ന പൗലോസ്‌ അപ്പോ​സ്‌തലൻ തനിക്ക്‌ ശുശ്രൂ​ഷ​യിൽ ലഭിച്ച സന്തോ​ഷ​ത്തെ​യും സംതൃ​പ്‌തി​യെ​യും കുറിച്ച്‌ വിശദീ​ക​രി​ച്ചു

എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും​പോ​ലെ ഏകാകി​ക​ളും ധാർമി​ക​മാ​യി ശുദ്ധി​യു​ള്ളവർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1കൊ 6:18; ഗല 5:19-21; എഫ 5:3, 4

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 7:7-23—ധാർമി​ക​ശു​ദ്ധി​യി​ല്ലാത്ത ഒരു സ്‌ത്രീ​യു​ടെ വശീക​ര​ണ​ത്തി​നു വഴങ്ങിയ ഒരു ചെറു​പ്പ​ക്കാ​രന്റെ ദാരു​ണ​മായ അവസ്ഥ ശലോ​മോൻ രാജാവ്‌ വിശദീ​ക​രി​ക്കു​ന്നു

    • ഉത്ത 4:12; 8:8-10—ധാർമി​ക​ശു​ദ്ധി പാലിച്ച ശൂലേം​ക​ന്യ​കയെ തിരു​വെ​ഴു​ത്തു​കൾ പ്രശം​സി​ക്കു​ന്നു

ഏകാകി​യായ ഒരു വ്യക്തി വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചേ​ക്കാ​വു​ന്നത്‌ എപ്പോൾ?

1കൊ 7:9, 36

1തെസ്സ 4:4, 5 കൂടെ കാണുക