വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനം

പഠനം

ഒരു ക്രിസ്‌ത്യാ​നി ബൈബിൾ ക്രമമാ​യി പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സങ്ക 1:1-3; സുഭ 18:15; 1തിമ 4:6; 2തിമ 2:15

പ്രവൃ 17:11 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 119:97-101—സങ്കീർത്ത​ന​ക്കാ​രൻ ദൈവ​ത്തി​ന്റെ നിയമ​ങ്ങളെ സ്‌നേ​ഹി​ച്ചി​രു​ന്നു. അത്‌ അനുസ​രി​ച്ച​തി​നാൽ അനേകം പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി എന്ന്‌ അദ്ദേഹം പറഞ്ഞു

    • ദാനി 9:1-3, അടിക്കു​റിപ്പ്‌—ദാനി​യേൽ പ്രവാ​ചകൻ ക്രമമാ​യി തിരു​വെ​ഴു​ത്തു​കൾ പഠിച്ചി​രു​ന്നു. ബാബി​ലോ​ണി​ലെ ഇസ്രാ​യേ​ല്യ​രു​ടെ 70 വർഷത്തെ പ്രവാസം തീരാൻ പോകു​ക​യാ​ണെന്ന്‌ ആ പഠനത്തിൽനിന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി

തിരു​വെ​ഴു​ത്തു​ക​ളു​ടെ പഠനം നിറു​ത്താ​തെ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എബ്ര 6:1-3; 2പത്ര 3:18

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 4:18—പ്രഭാ​ത​ത്തി​ലെ വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്ന​തു​പോ​ലെ, ഒരു ആത്മീയ​വ്യ​ക്തി​യു​ടെ അറിവും യഹോവ ബൈബിൾസ​ത്യ​ങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നത്‌ അനുസ​രിച്ച്‌ ക്രമമാ​യി വർധി​ച്ചു​വ​രു​ന്നു

    • മത്ത 24:45-47—അവസാ​ന​കാ​ലത്ത്‌, തക്കസമ​യത്ത്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കാൻ ഉത്തരവാ​ദി​ത്വ​മുള്ള ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ ഒരു അടിമയെ’ താൻ നിയമി​ക്കു​മെന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞു

മനുഷ്യൻ എഴുതിയ ഏതു പുസ്‌ത​ക​ത്തി​ലു​ള്ള​തി​നെ​ക്കാ​ളും ജ്ഞാനം ബൈബി​ളിൽ ഉണ്ട്‌ എന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

ആത്മാർഥ​മാ​യി ബൈബിൾ പഠിക്കു​ന്ന​വർക്ക്‌ എന്തു വാഗ്‌ദാ​ന​മാണ്‌ ദൈവം നൽകു​ന്നത്‌?

വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ എന്തിനു വേണ്ടി പ്രാർഥി​ക്കണം?

വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” നൽകുന്ന എല്ലാ ആത്മീയാ​ഹാ​ര​ത്തിൽനി​ന്നും മുഴു​വ​നാ​യി പ്രയോ​ജനം നേടാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾ പഠിക്കു​മ്പോൾ ചെറിയ വിശദാം​ശങ്ങൾ പോലും വിട്ടു​ക​ള​യാ​തെ ശരിയായ അറിവു നേടാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ജ്ഞാനവും വകതി​രി​വും നേടു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ വായി​ക്കു​മ്പോൾ സമയ​മെ​ടുത്ത്‌ ശ്രദ്ധിച്ച്‌ വായി​ക്കു​ക​യും വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾ വായി​ക്കു​മ്പോൾ നമ്മുടെ ജീവി​ത​ത്തിൽ അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നു ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബിൾ വായി​ക്കു​മ്പോൾ അത്‌ മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ എന്നു ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ബൈബി​ളി​ലെ പ്രധാ​ന​പ്പെട്ട സത്യങ്ങൾ നമ്മൾ ആവർത്തിച്ച്‌ പഠിക്കു​ന്നതു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

2പത്ര 1:13; 3:1, 2

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 6:6, 7; 11:18-20—കുട്ടി​ക​ളു​ടെ മനസ്സിൽ ദൈവ​ത്തി​ന്റെ വചനം പതിപ്പി​ക്കാ​നാ​യി അത്‌ അവരെ ആവർത്തിച്ച്‌ പഠിപ്പി​ക്ക​ണ​മെന്നു ദൈവം തന്റെ ജനത്തോ​ടു കല്പിച്ചു

കുടും​ബാം​ഗങ്ങൾ ഒരുമി​ച്ചി​രുന്ന്‌ ദൈവ​ത്തി​ന്റെ വചനം ചർച്ച ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌?

എഫ 6:4

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 18:17-19—ദൈവത്തെ അനുസ​രി​ക്കാ​നും ശരിയാ​യതു ചെയ്യാ​നും അബ്രാ​ഹാം തന്റെ കുടും​ബാം​ഗ​ങ്ങളെ പഠിപ്പി​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു

    • സങ്ക 78:5-7—ഇസ്രാ​യേ​ലി​ലെ ഓരോ തലമു​റ​യും അടുത്ത തലമു​റയെ യഹോ​വ​യിൽ വിശ്വാ​സം അർപ്പി​ക്കാൻ പഠിപ്പി​ക്ക​ണ​മാ​യി​രു​ന്നു

സഭയിൽ കൂടി​വന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

എബ്ര 10:25

സുഭ 18:1 കൂടെ കാണുക