വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനം

ജ്ഞാനം

യഥാർഥ​ജ്ഞാ​നം കിട്ടാൻ നമ്മൾ എന്ത്‌ ചെയ്യണം?

യഥാർഥ​ജ്ഞാ​നം എവി​ടെ​നിന്ന്‌ കിട്ടും?

ജ്ഞാനം ലഭിക്കാൻവേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ?

കൊലോ 1:9; യാക്ക 1:5

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 1:8-12—യുവാ​വായ ശലോ​മോൻ രാജാവ്‌ ഇസ്രാ​യേ​ലി​നെ ശരിയാ​യി ഭരിക്കാ​നുള്ള ജ്ഞാനത്തി​നാ​യി അപേക്ഷി​ച്ചു. യഹോ​വ​യ്‌ക്ക്‌ അത്‌ ഇഷ്ടമാ​യ​തു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ അപേക്ഷ സാധി​ച്ചു​കൊ​ടു​ത്തു

    • സുഭ 2:1-5—ജ്ഞാനവും വിവേ​ക​വും വകതി​രി​വും തിരഞ്ഞ്‌ കണ്ടുപി​ടി​ക്കേണ്ട മറഞ്ഞി​രി​ക്കുന്ന നിധികൾ പോ​ലെ​യാണ്‌. ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ യഹോവ അതു സമ്മാന​മാ​യി കൊടു​ക്കു​ന്നു

യഹോവ നമുക്കു ജ്ഞാനം തരുന്നത്‌ എങ്ങനെ​യാണ്‌?

യശ 11:2; 1കൊ 1:24, 30; 2:13; എഫ 1:17; കൊലോ 2:2, 3

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 8:1-3, 22-31—ജ്ഞാനത്തെ ഒരു വ്യക്തി​യാ​യി ബൈബിൾ ചിത്രീ​ക​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി​യായ യേശു​വി​നെ​യാണ്‌ ഈ വിവരണം ഓർമി​പ്പി​ക്കു​ന്നത്‌

    • മത്ത 13:51-54—യേശു​വി​നെ ചെറു​പ്പം​മു​തലേ അറിയാ​മാ​യി​രുന്ന കേൾവി​ക്കാ​രിൽ മിക്കവർക്കും യേശു​വിന്‌ ഇത്ര വലിയ ജ്ഞാനം എവി​ടെ​നിന്ന്‌ കിട്ടി​യെന്ന്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞില്ല

ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനത്തി​ന്റെ ചില സവി​ശേ​ഷ​തകൾ എന്തൊ​ക്കെ​യാണ്‌?

ജ്ഞാനം നമ്മളെ സഹായി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌?

ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനം എത്ര വില​യേ​റി​യ​താണ്‌?

സുഭ 3:13, 14; 8:11

ഇയ്യ 28:18 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഇയ്യ 28:12, 15-19—കഷ്ടപ്പാ​ടും വേദന​യും എല്ലാം സഹിക്കു​മ്പോ​ഴും ഇയ്യോബ്‌ ദൈവി​ക​ജ്ഞാ​നത്തെ പ്രകീർത്തി​ച്ചു

    • സങ്ക 19:7-9—യഹോ​വ​യു​ടെ നിയമ​ങ്ങ​ളും ഓർമി​പ്പി​ക്ക​ലു​ക​ളും അനുഭ​വ​പ​രി​ചയം ഇല്ലാത്ത​വർക്കു​പോ​ലും ജ്ഞാനം കൊടു​ക്കു​മെന്ന്‌ ദാവീദ്‌ രാജാവ്‌ പറഞ്ഞു

ദൈവത്തെ അവഗണി​ക്കുന്ന ലോക​ത്തി​ന്റെ ജ്ഞാനം അതിനു ചെവി​കൊ​ടു​ക്കു​ന്ന​വർക്കു ദോഷം​ചെ​യ്യു​ന്നത്‌ എങ്ങനെ?