വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജോലി

ജോലി

ജോലി​യും സന്തോ​ഷ​വും തമ്മിൽ എന്താണ്‌ ബന്ധം?

വിദഗ്‌ധ​നായ ജോലി​ക്കാ​രനു കിട്ടുന്ന ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌?

സുഭ 22:29

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 16:16-23—ദാവീദ്‌ ചെറു​പ്പ​ത്തി​ലേ ഒരു സംഗീ​ത​ജ്ഞ​നാ​യി അറിയ​പ്പെട്ടു; ആ കഴിവ്‌ ഉപയോ​ഗിച്ച്‌ വിഷാ​ദി​ച്ചി​രുന്ന ഇസ്രാ​യേൽ രാജാ​വി​നെ ആശ്വസി​പ്പി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു

    • 2ദിന 2:13, 14—ഹീരാം-ആബി വിദഗ്‌ധ​നായ ഒരു കൊത്തു​പ​ണി​ക്കാ​ര​നാ​യി​രു​ന്നു; അതു​കൊണ്ട്‌ ശലോ​മോൻ രാജാ​വി​ന്റെ വലിയ നിർമാണ പ്രവർത്ത​ന​ങ്ങ​ളിൽ അദ്ദേഹത്തെ ഉപയോ​ഗി​ക്കാൻ കഴിഞ്ഞു

യഹോ​വ​യു​ടെ ദാസന്മാർ കഠിനാ​ധ്വാ​നി​ക​ളായ ജോലി​ക്കാർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എഫ 4:28; കൊലോ 3:23

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 24:10-21—റിബെക്ക മറ്റുള്ള​വരെ സഹായി​ക്കാൻ മനസ്സുള്ള കഠിനാ​ധ്വാ​നി​യായ ഒരു പെൺകു​ട്ടി​യാ​യി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ ദാസൻ ആവശ്യ​പ്പെ​ട്ട​തിൽ കൂടുതൽ കാര്യങ്ങൾ റിബെക്ക ചെയ്‌തു​കൊ​ടു​ത്തു

    • ഫിലി 2:19-23—മറ്റുള്ള​വർക്കു​വേണ്ടി താഴ്‌മ​യോ​ടെ കഠിനാ​ധ്വാ​നം ചെയ്യാൻ മനസ്സുള്ള ഒരാളാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. അതു​കൊണ്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ അദ്ദേഹത്തെ വലിയ ഒരു ഉത്തരവാ​ദി​ത്വം ഏൽപ്പിച്ചു

ദൈവ​ത്തി​ന്റെ ദാസന്മാർ മടിയു​ള്ളവർ ആയിരി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

സുഭ 13:4; 18:9; 21:25, 26; സഭ 10:18

  • ബൈബിൾ വിവര​ണങ്ങൾ:

    • സുഭ 6:6-11—ശലോ​മോൻ രാജാവ്‌ ഉറുമ്പു​ക​ളു​ടെ ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ മടി കൂടാതെ കഠിനാ​ധ്വാ​നം ചെയ്യാൻ പഠിപ്പി​ച്ചു

നമ്മുടെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ ജോലി ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നമ്മൾ കുടും​ബത്തെ കരുതാൻ ജോലി ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1തിമ 5:8

  • ബൈബിൾ വിവര​ണങ്ങൾ:

    • രൂത്ത്‌ 1:16, 17; 2:2, 3, 6, 7, 17, 18—രൂത്ത്‌ അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യെ കരുതാൻ കഠിനാ​ധ്വാ​നം ചെയ്‌തു

    • മത്ത 15:4-9—ദൈവ​സേ​വ​ന​ത്തി​ന്റെ പേരിൽ മാതാ​പി​താ​ക്കളെ കരുതാ​നുള്ള ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്ന​വരെ യേശു കുറ്റം​വി​ധി​ച്ചു

അധ്വാ​നിച്ച്‌ നേടുന്ന വരുമാ​നം​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം?

ജോലി ചെയ്‌ത്‌ പണമു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്ക്‌ ഏത്‌ മനോ​ഭാ​വ​മാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌?

നമ്മുടെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ കഠിന​മാ​യി അധ്വാ​നി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നമ്മളെ സഹായി​ക്കു​മെന്ന്‌ എങ്ങനെ അറിയാം?

മത്ത 6:25, 30-32; ലൂക്ക 11:2, 3; 2കൊ 9:10

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 31:3-13—ലാബാൻ യാക്കോ​ബി​നോട്‌ അന്യായം കാണിച്ചു; പക്ഷേ യഹോവ കഠിനാ​ധ്വാ​നി​യായ യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചു

    • ഉൽ 39:1-6, 20-23—പോത്തി​ഫ​റി​ന്റെ വീട്ടിൽ അടിമ​യാ​യി​രു​ന്ന​പ്പോ​ഴും തടവി​ലാ​യി​രു​ന്ന​പ്പോ​ഴും നന്നായി ജോലി ചെയ്‌ത​തു​കൊണ്ട്‌ യോ​സേ​ഫി​നെ യഹോവ അനു​ഗ്ര​ഹി​ച്ചു

നമ്മൾ ജോലിക്ക്‌ ഒരിക്ക​ലും ദൈവ​സേ​വ​ന​ത്തെ​ക്കാൾ പ്രാധാ​ന്യം കൊടു​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

സങ്ക 39:5-7; മത്ത 6:33; യോഹ 6:27

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 12:15-21—ദൈവ​ത്തോട്‌ അടുക്കു​ന്ന​തി​നെ​ക്കാൾ പ്രധാനം പണമു​ണ്ടാ​ക്കു​ന്ന​താണ്‌ എന്ന ചിന്ത വിഡ്ഢിത്തമാണെന്നു കാണി​ക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു

    • 1തിമ 6:17-19—പൗലോസ്‌ അപ്പോ​സ്‌തലൻ സമ്പന്നരായ ക്രിസ്‌ത്യാ​നി​ക​ളോട്‌ അഹങ്കാ​രി​ക​ളാ​കാ​തി​രി​ക്കാ​നും ‘നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരാ​കാ​നും’ പ്രോ​ത്സാ​ഹി​പ്പി​ച്ചു

ജോലി തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും?

  • പുറ 20:4; പ്രവൃ 15:29; എഫ 4:28; വെളി 21:8—ഈ ജോലി തിര​ഞ്ഞെ​ടു​ത്താൽ യഹോവ കുറ്റം വിധി​ക്കുന്ന ഏതെങ്കി​ലും കാര്യ​ത്തിൽ ഞാൻ ഉൾപ്പെ​ടേ​ണ്ടി​വ​രു​മോ?

  • പുറ 21:22-24; യശ 2:4; 1കൊ 6:9, 10; 2കൊ 7:1—ഈ ജോലി തിര​ഞ്ഞെ​ടു​ത്താൽ മറ്റുള്ളവർ യഹോവ കുറ്റം വിധി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ സഹായി​ക്കു​ക​യാ​ണോ, അതുവഴി ഞാൻ അവരുടെ കുറ്റത്തിൽ പങ്കാളി​യാ​കു​ക​യാ​ണോ?

  • റോമ 13:1-7; തീത്ത 3:1, 2—ഈ ജോലി തിര​ഞ്ഞെ​ടു​ത്താൽ ഗവൺമെ​ന്റി​ന്റെ ഏതെങ്കി​ലും നിയമം ഞാൻ ലംഘി​ക്കേണ്ടി വരുമോ?

  • 2കൊ 6:14-16; വെളി 18:2, 4—ഈ ജോലി തിര​ഞ്ഞെ​ടു​ത്താൽ ഞാൻ വ്യാജ​മ​ത​ത്തി​ന്റെ ഭാഗമാ​കു​ക​യാ​ണോ, ഏതെങ്കി​ലും വിധത്തിൽ അതിനെ പിന്തു​ണ​യ്‌ക്കു​ക​യാ​ണോ?

യഹോ​വ​യ്‌ക്കു വേണ്ടി ജോലി ചെയ്യുന്നു

ക്രിസ്‌ത്യാ​നി​കൾ ചെയ്യേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട ജോലി ഏതാണ്‌?

യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മുടെ ഏറ്റവും നല്ലത്‌ കൊടു​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ സേവന​ത്തിൽ എല്ലാവർക്കും ഒരു​പോ​ലെ ചെയ്യാൻ പറ്റു​മെന്ന്‌ നാം പ്രതീ​ക്ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

ഗല 6:3-5

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 25:14, 15—തന്റെ അനുഗാ​മി​കൾ എല്ലാവ​രും ഒരേ അളവിൽ പ്രവർത്തി​ക്കാൻ താൻ പ്രതീ​ക്ഷി​ക്കു​ന്നി​ല്ലെന്നു കാണി​ക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു

    • ലൂക്ക 21:2-4—ദരി​ദ്ര​യായ വിധവ​യു​ടെ നിസ്സാ​ര​മായ സംഭാവന യേശു വില​യേ​റി​യ​താ​യി കണക്കാക്കി

യഹോ​വ​യു​ടെ സേവന​ത്തിൽ നമുക്കു നിയമിച്ച്‌ കിട്ടി​യി​ട്ടുള്ള ജോലി ചെയ്യാ​നുള്ള ശക്തി എവിടെ നിന്നാണ്‌ ലഭിക്കു​ന്നത്‌?

2കൊ 4:7; എഫ 3:20, 21; ഫിലി 4:13

  • ബൈബിൾ വിവര​ണങ്ങൾ:

    • 2തിമ 4:17—പ്രവർത്തി​ക്കേണ്ട സമയത്ത്‌ അതിന്‌ ആവശ്യ​മായ ശക്തി തനിക്കു ലഭി​ച്ചെന്ന്‌ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

യഹോ​വ​യു​ടെ സേവന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ നമുക്കു സന്തോഷം കിട്ടു​ന്നത്‌ എന്തു​കൊണ്ട്‌?