വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാധന

ആരാധന

നമ്മൾ ആരെ മാത്ര​മാണ്‌ ആരാധി​ക്കേ​ണ്ടത്‌?

പുറ 34:14; ആവ 5:8-10; യശ 42:8

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 4:8-10—തന്നെ ആരാധി​ക്കു​ക​യാ​ണെ​ങ്കിൽ ലോക​ത്തി​ലെ എല്ലാ രാജ്യ​ങ്ങ​ളും കൊടു​ക്കാ​മെന്ന്‌ യേശു​വി​നോ​ടു സാത്താൻ പറഞ്ഞു. പക്ഷേ യേശു അതു നിരസി​ച്ചു; യഹോ​വയെ മാത്രമേ താൻ ആരാധി​ക്കൂ എന്നു യേശു തീർത്തു​പ​റ​ഞ്ഞു

    • വെളി 19:9, 10—ഒരു ശക്തനായ ദൂതൻ തന്നെ ആരാധി​ക്കാൻ ശ്രമിച്ച യോഹ​ന്നാൻ അപ്പോ​സ്‌ത​ലനെ തടഞ്ഞു

നമ്മൾ യഹോ​വയെ എങ്ങനെ ആരാധി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

യോഹ 4:24; യാക്ക 1:26, 27

  • ബൈബിൾ വിവര​ണങ്ങൾ:

    • യശ 1:10-17—തന്നെ അനുസ​രി​ക്കാത്ത ആളുക​ളു​ടെ ആത്മാർഥ​ത​യി​ല്ലാത്ത ആരാധന യഹോവ സ്വീക​രി​ക്കു​ക​യോ അംഗീ​ക​രി​ക്കു​ക​യോ ചെയ്യില്ല

    • മത്ത 15:1-11—ദൈവി​ക​നി​യ​മ​ങ്ങ​ളെ​ക്കാൾ മനുഷ്യ​രു​ടെ ചിന്തകൾക്കു പ്രാധാ​ന്യം കൊടു​ക്കുന്ന ആരാധ​നാ​രീ​തി ദൈവം സ്വീക​രി​ക്കി​ല്ല

നമ്മൾ ആരോ​ടൊ​പ്പം കൂടി​വന്ന്‌ യഹോ​വയെ ആരാധി​ക്കണം?

എബ്ര 10:24, 25

സങ്ക 133:1-3 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 2:40-42—ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പ്രാർഥി​ക്കാ​നും ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കാ​നും ദൈവ​വ​ചനം പഠിക്കാ​നും വേണ്ടി കൂടി​വ​ന്നി​രു​ന്നു

    • 1കൊ 14:26-40—മീറ്റി​ങ്ങു​ക​ളിൽ കൂടി​വ​രുന്ന എല്ലാവർക്കും ദൈവ​വ​ചനം പഠിക്കാ​നും അവിടെ പഠിപ്പി​ക്കുന്ന കാര്യങ്ങൾ നന്നായി മനസ്സി​ലാ​ക്കാ​നും കഴിയുന്ന വിധത്തിൽ മീറ്റി​ങ്ങു​കൾ ചിട്ട​യോ​ടെ​യും പ്രോ​ത്സാ​ഹനം പകരുന്ന വിധത്തി​ലും നടത്തണ​മെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ ആവശ്യ​പ്പെ​ട്ടു

ദൈവം നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

മത്ത 7:21-24; 1യോഹ 2:17; 5:3

  • ബൈബിൾ വിവര​ണങ്ങൾ:

    • എബ്ര 11:6—യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്ക​ണ​മെ​ങ്കിൽ നമുക്കു വിശ്വാ​സം കൂടിയേ തീരൂ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു

    • യാക്ക 2:14-17, 24-26—വിശ്വാ​സ​ത്തി​നു ചേർച്ച​യി​ലുള്ള പ്രവൃ​ത്തി​കൾ നമുക്കു വേണ​മെ​ന്നും വിശ്വാ​സം നമ്മളെ പ്രവൃ​ത്തി​യി​ലേക്കു നയിക്കു​മെ​ന്നും യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ പറഞ്ഞു