ഗീതം 152
അങ്ങയെ വാഴ്ത്താനൊരിടം
(1 രാജാക്കന്മാർ 8:27; 1 ദിനവൃത്താന്തം 29:14)
1. യഹോവേ, നിവേദിപ്പൂ ഞങ്ങൾ
ഈ ആലയം നിൻ സ്തുതിക്കായ്.
വരുന്നു നാഥാ നിൻ ജനമായ്
തിരുസന്നിധിയിൽ ഞങ്ങൾ.
സ്വർഗങ്ങൾക്കധീശൻ എന്നാലും
നീ കൂടെ ഉണ്ടാകേണമേ.
നിന്റെ ആത്മാവാൽ ഈ ഭവനം
ധന്യമാകേണമേ എന്നും.
(ബ്രിഡ്‌ജ്)
ഞങ്ങൾക്കുള്ളതെല്ലാം
നിന്റെ ദാനങ്ങളല്ലോ.
ഞങ്ങൾ നേരുന്നതെല്ലാം
നിൻ കൃപയാലല്ലോ.
(കോറസ്)
സ്വപ്‌നങ്ങൾക്കു സാഫല്യമായ്, നിൻ
നാമം വസിക്കുന്നിടമായ്,
മനസ്സോടെ നേരുന്നു ഞങ്ങൾ
അങ്ങയ്‌ക്കായ് ഈ ഗൃഹം നാഥാ.
2. ഈ ആലയമെന്നും പിതാവേ
ഏറ്റീടട്ടെ നിൻ മഹത്ത്വം.
തിരുനീതി തേടും നരരിൽ
നേരിൻ പൊന്നൊളി തൂകാനും
യേശു ചെയ്‌ത പോലിന്നു ഞങ്ങൾ
നിന്റെ ഹിതം ചെയ്വതിനും,
തുണയാകട്ടെ ഈ ഭവനം
നിൻ മഹാ കൃപയാൽ എന്നും.
(ബ്രിഡ്‌ജ്)
ഞങ്ങൾ നേരുന്നിതാ
സ്വന്തമായുള്ളതെല്ലാം
നല്ല ദാനങ്ങളേതും
അങ്ങിൽ നിന്നാകയാൽ
(കോറസ്)
സ്വപ്‌നങ്ങൾക്കു സാഫല്യമായ്, നിൻ
നാമം വസിക്കുന്നിടമായ്,
മനസ്സോടെ നേരുന്നു ഞങ്ങൾ
അങ്ങയ്‌ക്കായ് ഈ ഗൃഹം നാഥാ.