ഗീതം 156
വിശ്വാസക്കണ്ണുകളാൽ
1. സിംഹങ്ങളിൻ നടുവിൽ,
നിന്ദകരിൻ മധ്യേയും,
ഭയന്നിടുകില്ല ഞാൻ;
എൻ സഹായത്തിനായ്
യഹോവയുണ്ടെൻ കൂടെയായ്.
(കോറസ്)
വിശ്വാസത്തിന്റെ
കൺകളാലെൻ മുന്നിൽ,
കാണുന്നിതാ
ഞാനിരുൾ നീങ്ങും നാൾ.
യാഹിൻ ശക്തിയാലെന്നും
പോരാടും ധീരം ഞാൻ.
കാൺമെൻ ദൈവത്തെ
എൻ ചാരെയായ്,
വിശ്വാസത്താൽ.
2. പോയ യുഗങ്ങളിലായ്
മൺമറഞ്ഞ ദാസരെല്ലാം,
ഉണർന്നിടുമുടൻ
ദൈവരാജ്യത്തിലായ്
അനുഗ്രഹങ്ങൾ നേടുവാൻ.
(കോറസ്)
വിശ്വാസത്തിന്റെ
കൺകളാലെൻ മുന്നിൽ,
കാണുന്നിതാ
ഞാനിരുൾ നീങ്ങും നാൾ.
യാഹിൻ ശക്തിയാലെന്നും
പോരാടും ധീരം ഞാൻ.
കാൺമെൻ ദൈവത്തെ
എൻ ചാരെയായ്,
വിശ്വാസത്താൽ.
(ബ്രിഡ്ജ്)
വിശ്വാസത്താൽ
സർവം നേരിടും ഞാൻ.
പ്രത്യാശ
ദൃഢമെന്നുള്ളിൽ
കൂരിരുൾ
താഴ്വരയിൽ
അലഞ്ഞേനേ ഞാൻ,
വിശ്വാസം എന്നിൽ ഇല്ലെന്നാൽ.
3. കാണുന്നിതാ എൻ മുന്നിൽ
ആ നല്ല നാളുകൾ.
ഞാൻ കാത്തിരിപ്പൂ
വന്നു കാൺമതിനായ്
എന്റെ ദൈവം ജയം നേടും നാൾ.
(കോറസ്)
വിശ്വാസത്തിന്റെ
കൺകളാലെൻ മുന്നിൽ,
കാണുന്നിതാ
ഞാനിരുൾ നീങ്ങും നാൾ.
യാഹിൻ ശക്തിയാലെന്നും
പോരാടും ധീരം ഞാൻ.
കാൺമെൻ ദൈവത്തെ
എൻ ചാരെയായ്,
വിശ്വാസത്താൽ,
വിശ്വാസത്താൽ.
(എബ്രാ. 11:1-40-ഉം കൂടെ കാണുക.)