വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌

പ്രിയ​സ​ഹോ​ദ​ര​ങ്ങളേ,

ദൈവ​ത്തോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌, ‘പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാ​നും സ്‌നാ​ന​പ്പെ​ടു​ത്താ​നും’ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌. (മത്താ. 28:19, 20; മർക്കോ. 12:28-31) നിസ്വാർഥ​മായ സ്‌നേ​ഹ​ത്തി​നു വലിയ ശക്തിയുണ്ട്‌. ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ ആഴത്തിൽ സ്വാധീ​നി​ക്കാൻ അതിനു കഴിയും.—പ്രവൃ. 13:48.

കാണാതെ പഠിച്ച അവതര​ണങ്ങൾ പറയുക, പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കുക, ഇതി​ലൊ​ക്കെ​യാ​യി​രു​ന്നു മുമ്പ്‌ നമ്മുടെ മുഖ്യ​ശ്രദ്ധ. ഇപ്പോൾ നമ്മുടെ ലക്ഷ്യം ആളുക​ളു​മാ​യി സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി മെച്ച​പ്പെ​ടു​ത്തുക എന്നതാണ്‌. അവർക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ സംസാ​രി​ച്ചു​കൊണ്ട്‌ അവരോ​ടുള്ള സ്‌നേഹം നമ്മൾ കാണി​ക്കണം. അതിനു നമ്മൾ വഴക്കമു​ള്ള​വ​രാ​യി​രി​ക്കണം. ഓരോ വ്യക്തി​യു​ടെ​യും ആശങ്കക​ളും താത്‌പ​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കു​ക​യും വേണം. അതിന്‌ ഈ ലഘുപ​ത്രിക നമ്മളെ എങ്ങനെ സഹായി​ക്കും?

ഈ ലഘുപ​ത്രി​ക​യിൽ 12 പാഠങ്ങ​ളുണ്ട്‌. ആളുക​ളോ​ടു സ്‌നേഹം കാണി​ക്കാ​നും അങ്ങനെ അവരെ ശിഷ്യ​രാ​ക്കാ​നും നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട ഗുണങ്ങ​ളാണ്‌ ഓരോ​ന്നി​ലും ചർച്ച ചെയ്യു​ന്നത്‌. ഓരോ പാഠത്തി​ലും, ഒരു ബൈബിൾവി​വ​രണം ഉണ്ട്‌. യേശു​വോ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു സുവി​ശേ​ഷ​ക​നോ ശുശ്രൂ​ഷ​യിൽ കാണിച്ച ഒരു ഗുണ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​യി​രി​ക്കും അത്‌. ഓരോ ഗുണവും ശുശ്രൂ​ഷ​യു​ടെ എല്ലാ വശങ്ങളി​ലും നമുക്ക്‌ ആവശ്യ​മാണ്‌. എങ്കിലും, സംഭാ​ഷ​ണങ്ങൾ തുടങ്ങാ​നും മടക്കസ​ന്ദർശ​നങ്ങൾ നടത്താ​നും ബൈബിൾ പഠിപ്പി​ക്കാ​നും ചില ഗുണങ്ങൾ പ്രത്യേ​കം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമ്മൾ ചിന്തി​ക്കും. നമ്മുടെ ലക്ഷ്യം, അവതര​ണങ്ങൾ മനഃപാ​ഠ​മാ​ക്കുക എന്നതല്ല, പകരം ഓരോ വ്യക്തി​യോ​ടും എങ്ങനെ സ്‌നേഹം കാണി​ക്കാ​മെന്നു കണ്ടെത്തുക എന്നതാണ്‌.

ഓരോ പാഠം പഠിക്കു​മ്പോ​ഴും നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ആളുക​ളോട്‌ അതിലെ ഗുണം എങ്ങനെ കാണി​ക്കാൻ കഴിയു​മെന്നു നന്നായി ചിന്തി​ക്കുക. യഹോ​വ​യോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേഹം ആഴമു​ള്ള​താ​ക്കാൻ നല്ല ശ്രമം ചെയ്യുക. ആ സ്‌നേ​ഹ​മാ​ണു നമ്മുടെ ഏതൊരു കഴിവി​നെ​ക്കാ​ളും പ്രാപ്‌തി​യെ​ക്കാ​ളും ആളുകളെ ശിഷ്യ​രാ​ക്കാൻ സഹായി​ക്കു​ന്നത്‌.

നിങ്ങ​ളോ​ടൊ​പ്പം തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കാൻ കഴിയു​ന്നത്‌ ഒരു വലിയ പദവി​യാ​യി ഞങ്ങൾ കാണുന്നു. (സെഫ. 3:9) ആളുകളെ സ്‌നേ​ഹി​ക്കാ​നും അങ്ങനെ അവരെ ശിഷ്യ​രാ​ക്കാ​നും നിങ്ങൾ തുടർന്നും ശ്രമി​ക്കു​മ്പോൾ യഹോവ നിങ്ങളെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കട്ടെ!

നിങ്ങളു​ടെ സഹോ​ദ​രങ്ങൾ,

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം