വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

പാഠം 1

ആളുക​ളി​ലുള്ള താത്‌പ​ര്യം

ആളുക​ളി​ലുള്ള താത്‌പ​ര്യം

തത്ത്വം: “സ്‌നേഹം . . . സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നില്ല.”—1 കൊരി. 13:4, 5.

യേശു​വി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ യോഹ​ന്നാൻ 4:6-9 വായി​ക്കുക. എന്നിട്ട്‌, ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. സ്‌ത്രീ​യു​മാ​യി സംഭാ​ഷണം തുടങ്ങു​ന്ന​തി​നു മുമ്പ്‌ യേശു എന്തെല്ലാം നിരീ​ക്ഷി​ച്ചു?

  2.  ബി. “കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ” എന്ന്‌ യേശു ചോദി​ച്ചു. സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌ ഈ രീതി ഫലപ്ര​ദ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. ആളുകൾക്കു താത്‌പ​ര്യ​മുള്ള ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​തു​ട​ങ്ങി​യാൽ നല്ലൊരു സംഭാ​ഷ​ണ​ത്തി​ലേക്ക്‌ അതു നയി​ച്ചേ​ക്കാം.

യേശു​വി​നെ അനുക​രി​ക്കു​ക

3. വഴക്കമു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങൾ തയ്യാറായ വിഷയ​ത്തെ​ക്കു​റിച്ച്‌ മാത്രമേ സംസാ​രി​ച്ചു​തു​ട​ങ്ങു​ക​യു​ള്ളൂ എന്നു നിർബന്ധം പിടി​ക്ക​രുത്‌. ആളുകൾ അന്നേ ദിവസം ചിന്തി​ക്കാൻ ഇടയുള്ള ഏതെങ്കി​ലും വിഷയ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​തു​ട​ങ്ങാം. ചിന്തി​ച്ചു​നോ​ക്കുക:

  1.   എ. ‘എന്തൊ​ക്കെ​യാണ്‌ ഇന്നത്തെ വാർത്തകൾ?’

  2.  ബി. ‘എന്റെ അയൽക്കാ​രു​ടെ​യും സഹജോ​ലി​ക്കാ​രു​ടെ​യും സഹപാ​ഠി​ക​ളു​ടെ​യും ഇടയിലെ പ്രധാന സംസാ​ര​വി​ഷയം എന്താണ്‌?’

4. ശരിക്കും നിരീ​ക്ഷി​ക്കുക. ചിന്തി​ച്ചു​നോ​ക്കുക:

  1.   എ. ‘ഈ വ്യക്തി എന്താണു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌? അദ്ദേഹം എന്തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കും ചിന്തി​ക്കു​ന്നത്‌?’

  2.  ബി. ‘ഈ വ്യക്തി​യു​ടെ വീടും വേഷവും രൂപവും ഒക്കെ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പശ്ചാത്ത​ല​ത്തെ​ക്കു​റി​ച്ചും എന്താണ്‌ വെളി​പ്പെ​ടു​ത്തു​ന്നത്‌?’

  3.  സി. ‘അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാൻ പറ്റിയ സമയമാ​ണോ ഇത്‌?’

5. ശ്രദ്ധി​ക്കുക.

  1.   എ. ഒരുപാ​ടു സംസാ​രി​ക്ക​രുത്‌.

  2.  ബി. നമ്മളോ​ടു തുറന്ന്‌ സംസാ​രി​ക്കാൻ തോന്നുന്ന രീതി​യിൽ അവരോട്‌ ഇടപെ​ടുക. ഉചിത​മെ​ങ്കിൽ ചോദ്യ​ങ്ങൾ ചോദി​ക്കുക.