വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

പാഠം 2

സ്വാഭാ​വി​കത

സ്വാഭാ​വി​കത

തത്ത്വം: “തക്കസമ​യത്ത്‌ പറയുന്ന വാക്ക്‌ എത്ര നല്ലത്‌!”—സുഭാ. 15:23.

ഫിലി​പ്പോ​സി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ പ്രവൃ​ത്തി​കൾ 8:30, 31 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. ഫിലി​പ്പോസ്‌ എങ്ങനെ​യാ​ണു സംഭാ​ഷണം തുടങ്ങി​യത്‌?

  2.  ബി. ഇത്‌, സംഭാ​ഷണം തുടങ്ങാ​നും പുതിയ ഒരു ബൈബിൾസ​ത്യം പങ്കു​വെ​ക്കാ​നും പറ്റിയ സ്വാഭാ​വി​ക​മായ രീതി​യാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഫിലി​പ്പോ​സിൽനിന്ന്‌ എന്തു പഠിക്കാം?

2. നമ്മൾ സ്വാഭാ​വി​ക​മാ​യി സംഭാ​ഷണം മുന്നോ​ട്ടു കൊണ്ടു​പോ​യാൽ അവരുടെ പിരി​മു​റു​ക്കം കുറയാ​നും അവർ സന്ദേശം ശ്രദ്ധി​ക്കാ​നും ഉള്ള സാധ്യത കൂടു​ത​ലാണ്‌.

ഫിലി​പ്പോ​സി​നെ അനുക​രി​ക്കു​ക

3. നിരീ​ക്ഷി​ക്കുക. ഒരു വ്യക്തി​യു​ടെ മുഖഭാ​വ​ത്തിൽനി​ന്നും ശരീര​നി​ല​യിൽനി​ന്നും നമുക്ക്‌ ഒരുപാ​ടു കാര്യങ്ങൾ മനസ്സി​ലാ​ക്കാം. അദ്ദേഹ​ത്തി​നു നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ താത്‌പ​ര്യ​മു​ണ്ടോ? ഉണ്ടെങ്കിൽ ചെറിയ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ ബൈബിൾസ​ത്യ​ങ്ങൾ അവതരി​പ്പി​ക്കാ​നാ​യേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, “ദൈവം നമ്മുടെ കഷ്ടപ്പാ​ടു​കൾ കാണു​ന്നു​ണ്ടെന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ. എന്നാൽ സംസാ​രി​ക്കാൻ താത്‌പ​ര്യ​മി​ല്ലാ​ത്ത​വ​രോ​ടു നമ്മൾ നിർബ​ന്ധിച്ച്‌ സംസാ​രി​ക്കേ​ണ്ട​തില്ല.

4. ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. എത്രയും പെട്ടെന്ന്‌ അവരെ ബൈബിൾസ​ത്യം അറിയി​ക്കണം എന്നു നമ്മൾ ചിന്തി​ക്കേ​ണ്ട​തില്ല. നമുക്ക്‌ എപ്പോ​ഴാ​ണോ ബൈബിൾസ​ത്യം സ്വാഭാ​വി​ക​മാ​യി പറയാൻ പറ്റുന്നത്‌, അതുവരെ കാത്തി​രി​ക്കുക. ചില​പ്പോൾ ആ വ്യക്തി​യു​മാ​യി അടുത്ത പ്രാവ​ശ്യം സംസാ​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും നമുക്ക്‌ അതിനുള്ള അവസരം കിട്ടു​ന്നത്‌.

5. മാറ്റം വരുത്തുക. ബൈബി​ളി​ലെ ഏതെങ്കി​ലും ഒരു ആശയം തയ്യാറാ​യി​ട്ടാ​യി​രി​ക്കും നിങ്ങൾ പോകു​ന്നത്‌. പക്ഷേ വീട്ടു​കാ​രൻ വേറെ ചില വിഷയ​ങ്ങ​ളാ​യി​രി​ക്കാം സംസാ​രി​ച്ചു​തു​ട​ങ്ങു​ന്നത്‌. അപ്പോൾ വഴക്കം കാണി​ച്ചു​കൊണ്ട്‌, വീട്ടു​കാ​രനു പ്രയോ​ജനം ചെയ്യുന്ന ഒരു ആശയം പങ്കു​വെ​ക്കുക.