വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

പാഠം 6

ധൈര്യം

ധൈര്യം

തത്ത്വം: “നമ്മുടെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ ഞങ്ങൾ ധൈര്യ​മാർജിച്ച്‌ . . . സന്തോ​ഷ​വാർത്ത നിങ്ങളെ അറിയി​ച്ചു.”—1 തെസ്സ. 2:2.

യേശു​വി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ ലൂക്കോസ്‌ 19:1-7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. ചില ആളുകൾ സക്കായി​യെ ഒഴിവാ​ക്കി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

  2.  ബി. അതൊ​ന്നും നോക്കാ​തെ സക്കായി​യെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. പക്ഷപാ​ത​മി​ല്ലാ​തെ എല്ലാവ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ധൈര്യം വേണം.

യേശു​വി​നെ അനുക​രി​ക്കു​ക

3. യഹോ​വ​യിൽ ആശ്രയി​ക്കുക. സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു​വി​നെ ശക്തി​പ്പെ​ടു​ത്തി​യതു ദൈവ​ത്തി​ന്റെ ആത്മാവാണ്‌. ദൈവ​ത്തി​ന്റെ ആത്മാവി​നു നിങ്ങ​ളെ​യും ശക്തരാ​ക്കാ​നാ​കും. (മത്താ. 10:19, 20; ലൂക്കോ. 4:18) ആരോ​ടെ​ങ്കി​ലും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പേടി തോന്നു​ന്നെ​ങ്കിൽ ധൈര്യ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—പ്രവൃ. 4:29.

4. മുൻവി​ധി ഒഴിവാ​ക്കുക. ചില​പ്പോൾ ആളുക​ളു​ടെ സാമൂ​ഹിക നിലയോ സാമ്പത്തിക സ്ഥിതി​യോ ജീവി​ത​രീ​തി​യോ മതവി​ശ്വാ​സ​ങ്ങ​ളോ അവർ കാഴ്‌ച​യ്‌ക്ക്‌ എങ്ങനെ​യി​രി​ക്കും എന്നതോ ഒക്കെ കാരണം അവരോ​ടു സംസാ​രി​ക്കാൻ നമ്മൾ ഒന്നു മടി​ച്ചേ​ക്കാം. പക്ഷേ, ഓർക്കുക:

  1.   എ. യഹോ​വ​യ്‌ക്കും യേശു​വി​നും ആളുക​ളു​ടെ ഹൃദയം വായി​ക്കാൻ കഴിയും; നമുക്കു കഴിയില്ല.

  2.  ബി. യഹോ​വ​യ്‌ക്കു സഹായി​ക്കാൻ പറ്റാത്ത​താ​യി ആരുമില്ല.

5. ധൈര്യ​ത്തോ​ടൊ​പ്പം നയവും ജാഗ്ര​ത​യും കാണി​ക്കുക. (മത്താ. 10:16) തർക്കി​ക്കു​ന്നത്‌ ഒഴിവാ​ക്കുക. ആ വ്യക്തിക്കു സന്തോ​ഷ​വാർത്ത കേൾക്കാൻ താത്‌പ​ര്യ​മി​ല്ലെ​ങ്കി​ലോ അവിടെ നിൽക്കു​ന്നതു സുരക്ഷി​ത​മ​ല്ലെന്നു തോന്നി​യാ​ലോ ആദര​വോ​ടെ സംഭാ​ഷണം അവസാ​നി​പ്പി​ക്കുക.—സുഭാ. 17:14.

ഇവയും​കൂ​ടെ കാണുക