വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

പാഠം 8

ക്ഷമ

ക്ഷമ

തത്ത്വം: ‘സ്‌നേഹം ക്ഷമയു​ള്ള​താണ്‌.’—1 കൊരി. 13:4.

യേശു​വി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ യോഹ​ന്നാൻ 7:3-5-ഉം 1 കൊരി​ന്ത്യർ 15:3, 4, 7-ഉം വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. യേശു​വി​ന്റെ സന്ദേശ​ത്തോട്‌ എങ്ങനെ​യാണ്‌ അനിയ​ന്മാർ ആദ്യം പ്രതി​ക​രി​ച്ചത്‌?

  2.  ബി. തന്റെ അനിയ​നായ യാക്കോ​ബി​നെ തുടർന്നും സഹായി​ക്കാൻ യേശു ശ്രമി​ച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. ചില ആളുകൾ സന്തോ​ഷ​വാർത്ത​യോ​ടു പ്രതി​ക​രി​ക്കാൻ മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ സമയ​മെ​ടു​ത്തേ​ക്കാം. അതു​കൊണ്ട്‌ നമ്മൾ ക്ഷമ കാണി​ക്കണം.

യേശു​വി​നെ അനുക​രി​ക്കു​ക

3. വേറൊ​രു രീതി​യിൽ ശ്രമി​ച്ചു​നോ​ക്കുക. ഒരു വ്യക്തി ആദ്യ​മൊ​ന്നും ബൈബിൾ പഠിക്കാൻ മനസ്സു​കാ​ണി​ക്കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹത്തെ നിർബ​ന്ധി​ക്ക​രുത്‌. പകരം, ഉചിത​മായ സമയത്ത്‌ വീഡി​യോ​ക​ളോ ലേഖന​ങ്ങ​ളോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾപ​ഠനം എങ്ങനെ​യാ​ണെ​ന്നും ബൈബിൾ പഠിക്കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താ​ണെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുക.

4. താരത​മ്യം ചെയ്യരുത്‌. ഓരോ​രു​ത്ത​രും വ്യത്യ​സ്‌ത​രാണ്‌ എന്ന്‌ ഓർക്കുക. ഒരു കുടും​ബാം​ഗ​മോ താത്‌പ​ര്യം കാണിച്ച വ്യക്തി​യോ, ബൈബിൾ പഠിക്കാ​നോ ഏതെങ്കി​ലും ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ അംഗീ​ക​രി​ക്കാ​നോ മടി കാണി​ക്കു​ന്നെ​ങ്കിൽ, അതിന്റെ കാരണം എന്തായി​രി​ക്കു​മെന്ന്‌ ചിന്തി​ക്കുക. അദ്ദേഹ​ത്തി​ന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഏതെങ്കി​ലും ഒരു മതവി​ശ്വാ​സം​കൊ​ണ്ടാ​ണോ? അതോ ബന്ധുക്ക​ളിൽനി​ന്നോ അയൽക്കാ​രിൽനി​ന്നോ എന്തെങ്കി​ലും എതിർപ്പു​കൾ അദ്ദേഹം നേരി​ടു​ന്നു​ണ്ടോ? നമ്മൾ പങ്കുവെച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും ബൈബിൾ പറയു​ന്ന​തി​ന്റെ മൂല്യം തിരി​ച്ച​റി​യാ​നും അവർക്കു വേണ്ടത്ര സമയം കൊടു​ക്കണം.

5. താത്‌പ​ര്യം കാണിച്ച വ്യക്തി​യെ​ക്കു​റിച്ച്‌ പ്രാർഥി​ക്കുക. പ്രതീക്ഷ നഷ്ടപ്പെ​ടാ​തി​രി​ക്കാ​നും നയത്തോ​ടെ ഇടപെ​ടാ​നും വേണ്ട സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ഒപ്പം, ഒരാൾക്ക്‌ ശരിക്കും താത്‌പ​ര്യം ഉണ്ടോ ഇല്ലയോ, അയാളെ സന്ദർശി​ക്കു​ന്നതു നിറു​ത്ത​ണോ എന്നൊക്കെ മനസ്സി​ലാ​ക്കാ​നുള്ള വിവേ​ക​ത്തി​നാ​യും പ്രാർഥി​ക്കുക.—1 കൊരി. 9:26.

ഇവയും​കൂ​ടെ കാണുക