വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മടങ്ങി​ച്ചെ​ല്ലു​ന്ന​തിന്‌

പാഠം 9

സഹാനു​ഭൂ​തി

സഹാനു​ഭൂ​തി

തത്ത്വം: “സന്തോ​ഷി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ സന്തോ​ഷി​ക്കുക. കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയുക.”—റോമ. 12:15.

യേശു​വി​ന്റെ മാതൃക

1. വീഡി​യോ കാണുക, അല്ലെങ്കിൽ മർക്കോസ്‌ 6:30-34 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1.   എ. യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും “ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌” പോയി ഇരിക്കാൻ ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌?

  2.  ബി. ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. സഹാനു​ഭൂ​തി ഉണ്ടെങ്കിൽ നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തെ​ക്കു​റിച്ച്‌ മാത്രമല്ല ആളുക​ളെ​ക്കു​റി​ച്ചും നമ്മൾ ചിന്തയു​ള്ള​വ​രാ​യി​രി​ക്കും.

യേശു​വി​നെ അനുക​രി​ക്കു​ക

3. നന്നായി ശ്രദ്ധി​ക്കുക. ഉള്ളിലു​ള്ളതു തുറന്നു​പ​റ​യാൻ ആ വ്യക്തിയെ അനുവ​ദി​ക്കുക. ആളുകൾ അവരുടെ ചിന്തക​ളും ആകുല​ത​ക​ളും വികാ​ര​ങ്ങ​ളും എല്ലാം പങ്കു​വെ​ച്ചേ​ക്കാം, ചില​പ്പോൾ നമ്മൾ പറയു​ന്ന​തി​നു വിരു​ദ്ധ​മാ​യി അഭി​പ്രാ​യങ്ങൾ പറഞ്ഞേ​ക്കാം. അപ്പോ​ഴൊ​ന്നും അവരുടെ സംഭാ​ഷണം തടസ്സ​പ്പെ​ടു​ത്തു​ക​യോ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യോ ചെയ്യരുത്‌. നന്നായി ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ അവരുടെ ചിന്തകൾക്കു വില​കൊ​ടു​ക്കു​ന്നു​ണ്ടെന്നു നമ്മൾ കാണി​ക്കു​ക​യാ​യി​രി​ക്കും.

4. താത്‌പ​ര്യം കാണിച്ച വ്യക്തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അവരു​മാ​യി സംസാ​രി​ച്ച​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഇങ്ങനെ ചിന്തി​ച്ചു​നോ​ക്കുക:

  1.   എ. ‘ഈ വ്യക്തി സത്യം അറി​യേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?’

  2.  ബി. ‘ബൈബിൾ പഠിക്കു​ന്നത്‌ ഇപ്പോ​ഴത്തെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നും ഭാവി​യിൽ നല്ലൊരു ജീവിതം കിട്ടാ​നും ആ വ്യക്തിയെ എങ്ങനെ സഹായി​ക്കും?’

5. ആ വ്യക്തിക്ക്‌ പ്രയോ​ജനം ചെയ്യുന്ന കാര്യങ്ങൾ പങ്കു​വെ​ക്കുക. ഒരു ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ ആ വ്യക്തി​യു​ടെ മനസ്സി​ലുള്ള ചോദ്യ​ങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ഉത്തരം കിട്ടു​ന്ന​തെ​ന്നും ബൈബിൾപ​ഠനം അവരെ പ്രാ​യോ​ഗി​ക​മാ​യി സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും എത്രയും പെട്ടെന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക.

ഇവയും​കൂ​ടെ കാണുക