വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം എ

നമ്മൾ പഠിപ്പി​ക്കാൻ ആഗ്രഹി​ക്കുന്ന സത്യങ്ങൾ

നമ്മൾ പഠിപ്പി​ക്കാൻ ആഗ്രഹി​ക്കുന്ന സത്യങ്ങൾ

ആത്മാർഥ​ത​യുള്ള ആളുകൾ സത്യം കേൾക്കു​മ്പോൾ അവർ അതു തിരി​ച്ച​റി​യു​മെന്ന്‌ യേശു പറഞ്ഞു. (യോഹ. 10:4, 27) അതു​കൊണ്ട്‌ ആളുക​ളോ​ടു സംസാ​രി​ക്കാൻ അവസരം കിട്ടു​മ്പോ​ഴൊ​ക്കെ, നമുക്കു ലളിത​മായ ബൈബിൾസ​ത്യ​ങ്ങൾ പങ്കു​വെ​ക്കാം. “നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ . . . ” “നിങ്ങൾ ഇങ്ങനെ കേട്ടി​ട്ടു​ണ്ടോ. . . ” എന്നൊക്കെ ചോദി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾസ​ത്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​തു​ട​ങ്ങാം. എന്നിട്ട്‌ അതുമാ​യി ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ആ സത്യം വിശദീ​ക​രി​ക്കുക. നമ്മൾ പറയുന്ന ചെറിയ ഒരു തിരു​വെ​ഴു​ത്താ​ശ​യ​ത്തി​നു​പോ​ലും ആളുക​ളു​ടെ ഉള്ളിൽ ബൈബിൾസ​ത്യ​ത്തി​ന്റെ വിത്തു പാകാ​നാ​കും. ആ വിത്തു വളർന്നു​വ​രാൻ ദൈവം ഇടയാ​ക്കും.—1 കൊരി. 3:6, 7.

 ഭാവി

  1. 1. ചുറ്റും നടക്കുന്ന സംഭവ​ങ്ങ​ളും ആളുക​ളു​ടെ സ്വഭാ​വ​വും കാണി​ക്കു​ന്നത്‌, ഇതി​നെ​ല്ലാം പെട്ടെ​ന്നു​തന്നെ ഒരു മാറ്റം വരു​മെ​ന്നാണ്‌.—മത്താ. 24:3, 7, 8; ലൂക്കോ. 21:10, 11; 2 തിമൊ. 3:1-5.

  2. 2. ഭൂമി ഒരിക്ക​ലും നശിച്ചു​പോ​കില്ല.—സങ്കീ. 104:5; സഭാ. 1:4.

  3. 3. ഭൂമി​യിൽ മലിനീ​ക​രണം ഉണ്ടായി​രി​ക്കില്ല, ഭൂമി ഒരു പറുദീ​സ​യാ​കും.—യശ. 35:1, 2; വെളി. 11:18.

  4. 4. എല്ലാവർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കും.—യശ. 33:24; 35:5, 6.

  5. 5. നിങ്ങൾക്ക്‌ ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നാ​കും.—സങ്കീ. 37:29; മത്താ. 5:5.

 കുടും​ബം

  1. 6. ഭർത്താവ്‌ “ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.”—എഫെ. 5:33; കൊലോ. 3:19.

  2. 7. ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കണം.—എഫെ. 5:33; കൊലോ. 3:18.

  3. 8. ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കണം.—മലാ. 2:16; മത്താ. 19:4-6, 9; എബ്രാ. 13:4.

  4. 9. മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന മക്കൾ ജീവി​ത​ത്തിൽ വിജയി​ക്കും.—സുഭാ. 1:8, 9; എഫെ. 6:1-3.

NASA, ESA and the Hubble Heritage Team (STScI/​AURA)-ESA/​Hubble Collaboration. Licensed under CC BY 4.0. Source.

 ദൈവം

  1. 10. ദൈവ​ത്തിന്‌ ഒരു പേരുണ്ട്‌.—സങ്കീ. 83:18; യിരെ. 10:10.

  2. 11. ദൈവം നമുക്ക്‌ ഒരു പ്രധാ​ന​പ്പെട്ട സന്ദേശം തന്നിട്ടുണ്ട്‌.—2 തിമൊ. 3:16, 17; 2 പത്രോ. 1:20, 21.

  3. 12. ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല.—ആവ. 10:17; പ്രവൃ. 10:34, 35.

  4. 13. ദൈവം നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു.—സങ്കീ. 46:1; 145:18, 19.

 പ്രാർഥന

  1. 14. നമ്മൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.—സങ്കീ. 62:8; 65:2; 1 പത്രോ. 5:7.

  2. 15. എങ്ങനെ പ്രാർഥി​ക്ക​ണ​മെന്നു ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു.—മത്താ. 6:7-13; ലൂക്കോ. 11:1-4.

  3. 16. നമ്മൾ കൂടെ​ക്കൂ​ടെ പ്രാർഥി​ക്കണം.—മത്താ. 7:7, 8; 1 തെസ്സ. 5:17.

 യേശു

  1. 17. യേശു ഒരു മഹാനായ അധ്യാ​പ​ക​നാണ്‌, യേശു​വി​ന്റെ ഉപദേ​ശങ്ങൾ എന്നും പ്രയോ​ജനം ചെയ്യു​ന്ന​താണ്‌.—മത്താ. 6:14, 15, 34; 7:12.

  2. 18. നമ്മൾ ഇന്നു കാണുന്ന സംഭവങ്ങൾ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.—മത്താ. 24:3, 7, 8, 14; ലൂക്കോ. 21:10, 11.

  3. 19. യേശു ദൈവ​ത്തി​ന്റെ മകനാണ്‌.—മത്താ. 16:16; യോഹ. 3:16; 1 യോഹ. 4:15.

  4. 20. യേശു സർവശ​ക്ത​നായ ദൈവമല്ല.—യോഹ. 14:28; 1 കൊരി. 11:3.

Based on NASA/Visible Earth imagery

 ദൈവ​രാ​ജ്യം

  1. 21. സ്വർഗ​ത്തി​ലുള്ള ഒരു യഥാർഥ ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം.—ദാനി. 2:44; 7:13, 14; മത്താ. 6:9, 10; വെളി. 11:15.

  2. 22. മനുഷ്യ​ഗ​വൺമെ​ന്റു​ക​ളു​ടെ സ്ഥാനത്ത്‌ ദൈവ​രാ​ജ്യം വരും.—സങ്കീ. 2:7-9; ദാനി. 2:44.

  3. 23. മനുഷ്യ​രു​ടെ പ്രശ്‌ന​ങ്ങൾക്കുള്ള ഒരേ ഒരു പരിഹാ​രം ദൈവ​രാ​ജ്യ​മാണ്‌.—സങ്കീ. 37:10, 11; 46:9; യശ. 65:21-23.

 കഷ്ടപ്പാട്‌

  1. 24. കഷ്ടപ്പാ​ടു​കൾക്കു കാരണം ദൈവമല്ല.—ആവ. 32:4; യാക്കോ. 1:13.

  2. 25. സാത്താ​നാണ്‌ ഈ ലോകം ഭരിക്കു​ന്നത്‌.—ലൂക്കോ. 4:5, 6; 1 യോഹ. 5:19.

  3. 26. ദൈവം നമ്മുടെ കഷ്ടപ്പാ​ടു​കൾ കാണു​ന്നുണ്ട്‌, നമ്മളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നുണ്ട്‌.—സങ്കീ. 34:17-19; യശ. 41:10, 13.

  4. 27. ദൈവം പെട്ടെ​ന്നു​തന്നെ കഷ്ടപ്പാ​ടു​ക​ളെ​ല്ലാം ഇല്ലാതാ​ക്കും.—യശ. 65:17; വെളി. 21:3, 4.

 മരണം

  1. 28. മരിച്ചവർ ഒന്നും അറിയു​ന്നില്ല, അവർ കഷ്ടപ്പെ​ടു​ന്നു​മില്ല.—സഭാ. 9:5; യോഹ. 11:11-14.

  2. 29. മരിച്ച​വർക്കു നമ്മളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയില്ല.—സങ്കീ. 146:4; സഭാ. 9:6, 10.

  3. 30. മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ ഉയിർത്തെ​ഴു​ന്നേൽക്കും.—ഇയ്യോ. 14:13-15; യോഹ. 5:28, 29; പ്രവൃ. 24:15.

  4. 31. “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല.”—വെളി. 21:3, 4; യശ. 25:8.

 മതം

  1. 32. എല്ലാ മതങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നില്ല.—യിരെ. 7:11; മത്താ. 7:13, 14, 21-23.

  2. 33. ദൈവം കപടത വെറു​ക്കു​ന്നു.—യശ. 29:13; മീഖ 3:11; മർക്കോ. 7:6-8.

  3. 34. ആത്മാർഥ​സ്‌നേഹം സത്യമ​ത​ത്തി​ന്റെ അടയാ​ള​മാണ്‌.—മീഖ 4:3; യോഹ. 13:34, 35.