വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം സി

ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ എങ്ങനെ ബൈബിൾപ​ഠനം നടത്താം?

ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ എങ്ങനെ ബൈബിൾപ​ഠനം നടത്താം?

ഒരുപാ​ടു പ്രാർഥ​ന​കൾക്കും ഗവേഷ​ണ​ങ്ങൾക്കും ശേഷമാ​ണു ജീവിതം ആസ്വദി​ക്കാം പുസ്‌തകം തയ്യാറാ​ക്കി​യത്‌. ഈ പുസ്‌ത​ക​ത്തിൽനി​ന്നും പരമാ​വധി പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ ബൈബിൾപ​ഠ​നങ്ങൾ നടത്തു​മ്പോൾ ഇങ്ങനെ ചെയ്‌തു​നോ​ക്കുക.

ബൈബിൾപ​ഠ​ന​ത്തി​നു മുമ്പ്‌

  1. 1. നന്നായി തയ്യാറാ​കുക. വിദ്യാർഥി​യു​ടെ ആവശ്യ​ങ്ങ​ളും സാഹച​ര്യ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും മനസ്സിൽ കാണണം. ഏതൊക്കെ കാര്യ​ങ്ങ​ളാ​യി​രി​ക്കും വിദ്യാർഥി​ക്കു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ളത്‌, പ്രാവർത്തി​ക​മാ​ക്കാൻ സഹായം വേണ്ടത്‌ എന്നൊക്കെ മുൻകൂ​ട്ടി​ക്കാ​ണുക. “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗം വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കു​മെന്നു ചിന്തി​ക്കുക. ആവശ്യം വരു​ന്നെ​ങ്കിൽ ആ ഭാഗം ചർച്ച ചെയ്യാൻ മുന്നമേ തയ്യാറാ​യി​രി​ക്കുക.

ബൈബിൾപ​ഠ​ന​ത്തി​നി​ടെ

  1. 2. വിദ്യാർഥി​ക്കു വിരോ​ധ​മി​ല്ലെ​ങ്കിൽ പ്രാർഥ​ന​യോ​ടെ പഠനം ആരംഭി​ക്കു​ക​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്യുക.

  2. 3. ഒരുപാ​ടു സംസാ​രി​ക്കാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. പാഠത്തിൽ കൊടു​ത്തി​രി​ക്കുന്ന വിവര​ങ്ങ​ളിൽനിന്ന്‌ മാറി​പ്പോ​ക​രുത്‌. കൂടു​ത​ലും വിദ്യാർഥി​യെ​ക്കൊണ്ട്‌ കാര്യങ്ങൾ പറയി​പ്പി​ക്കാൻ ശ്രമി​ക്കു​ന്ന​താ​ണു നല്ലത്‌.

  3. 4. പുതി​യൊ​രു ഭാഗം തുടങ്ങു​മ്പോൾ “പ്രധാ​ന​വി​ഷയം” എന്നു കൊടു​ത്തി​രി​ക്കുന്ന വാചകം വായി​ക്കുക. ആ ഭാഗത്തി​ലെ ചില പാഠങ്ങ​ളു​ടെ തലക്കെ​ട്ടു​ക​ളും എടുത്തു​പ​റ​യുക.

  4. 5. ഓരോ ഭാഗവും തീരു​മ്പോൾ “ഓർക്കു​ന്നു​ണ്ടോ” എന്ന ഭാഗം ഉപയോ​ഗിച്ച്‌, പഠിച്ചു​ക​ഴിഞ്ഞ ചില പ്രധാ​ന​പ്പെട്ട സത്യങ്ങൾ മനസ്സി​ലേക്കു കൊണ്ടു​വ​രാൻ വിദ്യാർഥി​യെ സഹായി​ക്കുക.

  5. 6. വിദ്യാർഥി​യു​ടെ കൂടെ ഓരോ പാഠവും പഠിക്കു​മ്പോൾ:

    1. എ. പാഠഭാ​ഗം വായി​ക്കുക.

    2. ബി. “വായി​ക്കുക” എന്നു പറഞ്ഞി​രി​ക്കുന്ന എല്ലാ തിരു​വെ​ഴു​ത്തു​ക​ളും വായി​ക്കുക.

    3. സി. പരാമർശി​ച്ചി​രി​ക്കുന്ന മറ്റു തിരു​വെ​ഴു​ത്തു​കൾ ആവശ്യ​മെ​ങ്കിൽ വായി​ക്കുക.

    4. ഡി. “കാണുക” എന്നു പറഞ്ഞി​രി​ക്കുന്ന എല്ലാ വീഡി​യോ​ക​ളും കാണി​ക്കുക (നിങ്ങളു​ടെ ഭാഷയിൽ ലഭ്യ​മെ​ങ്കിൽ).

    5. ഇ. കൊടു​ത്തി​രി​ക്കുന്ന ഓരോ ചോദ്യ​വും വിദ്യാർഥി​യോ​ടു ചോദി​ക്കുക.

    6. എഫ്‌. “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗത്തെ ചിത്ര​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ അതെക്കു​റിച്ച്‌ വിദ്യാർഥിക്ക്‌ എന്താണു തോന്നു​ന്നത്‌ എന്നു ചോദി​ക്കുക.

    7. ജി. പുരോ​ഗതി വിലയി​രു​ത്താൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തി​നു “നിങ്ങൾക്കു ചെയ്യാൻ” എന്ന ചതുരം ഉപയോ​ഗി​ക്കുക. അവിടെ കൊടു​ത്തി​രി​ക്കുന്ന ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാ​നോ പുതിയ ലക്ഷ്യങ്ങൾ വെക്കാ​നോ അല്ലെങ്കിൽ ഇവ രണ്ടും ചെയ്യാ​നോ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

    8. എച്ച്‌. പാഠഭാ​ഗം തയ്യാറാ​യ​പ്പോൾ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തെ ഏതെങ്കി​ലും വീഡി​യോ​യോ ലേഖന​മോ പ്രത്യേ​ക​മാ​യി ഇഷ്ടപ്പെ​ട്ടോ എന്നു വിദ്യാർഥി​യോ​ടു ചോദി​ക്കാം.

    9. ഐ. ഓരോ തവണയും ഓരോ പാഠം പഠിപ്പി​ച്ചു​തീർക്കാൻ ശ്രമി​ക്കുക.

ബൈബിൾപ​ഠ​ന​ത്തി​നു ശേഷം

  1. 7. വിദ്യാർഥി​യെ​ക്കു​റിച്ച്‌ തുടർന്നും ചിന്തി​ക്കുക. വിദ്യാർഥി​യു​ടെ പുരോ​ഗ​തി​ക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കുക, ഒപ്പം വിദ്യാർഥി​യെ സഹായി​ക്കാൻ നമുക്ക്‌ ആവശ്യ​മായ ജ്ഞാനത്തി​നു​വേ​ണ്ടി​യും.