വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവയെ ‘ആത്മാവിൽ’ ആരാധിക്കുക എന്നതിന്റെ അർഥമെന്ത്‌?

സുഖാർ പട്ടണത്തിൽ യാക്കോബിന്റെ കിണറ്റിൽനിന്നു വെള്ളം കോരാൻ വന്ന ശമര്യസ്‌ത്രീയോടു സാക്ഷീകരിക്കുമ്പോൾ യേശു പറഞ്ഞു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്‌കരിക്കുന്നവർ [“ആരാധിക്കുന്നവർ,” NW] ആത്മാവിലും സത്യത്തിലും നമസ്‌കരിക്കേണം [“ആരാധിക്കണം,” NW].” (യോഹന്നാൻ 4:24) സത്യാരാധന അർപ്പിക്കേണ്ടത്‌ ‘സത്യത്തിൽ,’ അതായത്‌ തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ യഹോവയാം ദൈവം ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളോടു യോജിപ്പിൽ ആയിരിക്കണം. നാം ദൈവത്തിനു സേവനം അർപ്പിക്കേണ്ടത്‌ ആത്മാവിൽ, അതായത്‌ സ്‌നേഹവും വിശ്വാസവും നിറഞ്ഞ ഹൃദയത്താൽ പ്രചോദിതരായി, തീക്ഷ്‌ണതയോടെ ആയിരിക്കണം. (തീത്തൊസ്‌ 2:​14, NW) എന്നാൽ, ‘ആത്മാവിൽ ദൈവത്തെ ആരാധി’ക്കുന്നതു സംബന്ധിച്ച യേശുവിന്റെ പ്രസ്‌താവനയിൽ, യഹോവയെ നാം എന്ത്‌ മനോഭാവത്തോടെ സേവിക്കുന്നു എന്നതിനെക്കാൾ വളരെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

കിണറ്റിനരികെ ശമര്യസ്‌ത്രീയുമായി യേശു നടത്തിയ സംഭാഷണം ആരാധനയിൽ തീക്ഷ്‌ണത ഉണ്ടായിരിക്കണമോ വേണ്ടയോ എന്നതിനെ കുറിച്ചായിരുന്നില്ല. കാരണം വ്യാജാരാധനയിലും തീക്ഷ്‌ണതയും ഭക്തിയും ഉൾപ്പെട്ടേക്കാം. പകരം, യേശു സംസാരിച്ചത്‌ ദൈവത്തിന്റെ യഥാർഥ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആരാധനാരീതിയെ കുറിച്ചായിരുന്നു. ശമര്യയിലെ മലയോ യെരൂശലേമിലെ ആലയമോ പോലുള്ള അക്ഷരീയ സ്ഥലങ്ങളിൽ അല്ല പിതാവിനെ ആരാധിക്കേണ്ടത്‌ എന്ന്‌ യേശു വ്യക്തമാക്കി. (യോഹന്നാൻ 4:21) എന്നിട്ട്‌ അവൻ പറഞ്ഞു: “ദൈവം ഒരു ആത്മവ്യക്തിയാണ്‌.” (യോഹന്നാൻ 4:​24, ചാൾസ്‌ ബി. വില്യംസ്‌) സത്യദൈവം ഭൗതിക വ്യക്തിയല്ല, അതുകൊണ്ടുതന്നെ അവനെ കാണാനോ സ്‌പർശിച്ചറിയാനോ സാധിക്കുകയില്ല. അവന്റെ ആരാധന ഒരു അക്ഷരീയ ആലയത്തെയോ പർവതത്തെയോ കേന്ദ്രീകരിച്ചുള്ളതല്ല. അതിനാൽ, യേശു ആരാധനയുടെ അദൃശ്യമായ ഒരു വശത്തെ പരാമർശിച്ചുകൊണ്ട്‌ സംസാരിച്ചു.

ദൈവത്തിനു സ്വീകാര്യമായ ആരാധന, ‘സത്യത്തിൽ’ അർപ്പിക്കപ്പെടുന്നതിനു പുറമേ ദൈവാത്മാവിനാൽ​—⁠ദൈവത്തിന്റെ പ്രവർത്തനനിരതമായ അദൃശ്യ ശക്തിയാൽ​—⁠നയിക്കപ്പെടുന്നതുമായിരിക്കും. “ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്‌കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1 കൊരിന്ത്യർ 2:8-12) നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നമുക്ക്‌ അവന്റെ ആത്മാവ്‌ ഉണ്ടായിരിക്കണം, നാം അതിനാൽ നയിക്കപ്പെടുകയും വേണം. മാത്രമല്ല, ദൈവവചനം പഠിക്കുന്നതിലൂടെയും ബാധകമാക്കുന്നതിലൂടെയും നമ്മുടെ ആത്മാവ്‌ അഥവാ മാനസിക ഭാവം ദൈവത്തിന്റേതിനു ചേർച്ചയിൽ കൊണ്ടുവരുകയും ചെയ്യണം.

[28-ാം പേജിലെ ചിത്രം]

“ആത്മാവിലും സത്യത്തിലും” ദൈവത്തെ ആരാധിക്കുക