വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ആ സമയം അടുത്തുകൊണ്ടിരിക്കുന്നു’

‘ആ സമയം അടുത്തുകൊണ്ടിരിക്കുന്നു’

‘ആ സമയം അടുത്തുകൊണ്ടിരിക്കുന്നു’

പ്രവാചകനായ ഹബക്കൂക്കിനെപ്പോലെ യേശുവിന്റെ ശിഷ്യന്മാരും ദുരിതങ്ങൾക്ക്‌ അവസാനമുണ്ടായിക്കാണാൻ വാഞ്‌ഛിച്ചു. ദൈവരാജ്യം ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന്‌ മനസ്സിലാക്കിയ അവർ യേശുവിനോടു ചോദിച്ചു: “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.” (മത്തായി 24:3) എന്നാൽ ദൈവരാജ്യം ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുന്ന കൃത്യസമയം യഹോവയ്‌ക്കുമാത്രമേ അറിയൂ എന്നായിരുന്നു യേശുവിന്റെ മറുപടി. (മത്തായി 24:36; മർക്കോസ്‌ 13:32) എന്നിരുന്നാലും, ആ സമയം അടുത്തിരിക്കുന്നുവെന്ന്‌ തെളിയിക്കുന്ന ചില വസ്‌തുതകൾ യേശുവും മറ്റു ചിലരും മുൻകൂട്ടിപ്പറയുകയുണ്ടായി.—വലത്തുവശത്തെ ചതുരം കാണുക.

ഈ കാര്യങ്ങളെല്ലാം ഇന്ന്‌ സർവസാധാരണമാണെന്ന്‌ നിങ്ങൾക്കു തോന്നുന്നില്ലേ? ഭൂവ്യാപകമായി ഒരു വിദ്യാഭ്യാസവേല നടക്കുമെന്നും യേശു പറഞ്ഞിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.”—മത്തായി 24:14.

അതിന്റെ നിവൃത്തി ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. യഹോവയുടെ സാക്ഷികളാണ്‌ ഇന്ന്‌ ആ വേല ചെയ്യുന്നത്‌. ഏതാണ്ട്‌ 236 ദേശങ്ങളിലായി 70 ലക്ഷത്തിലധികം സാക്ഷികൾ ദൈവരാജ്യം എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുമെന്ന്‌ ആളുകളെ അറിയിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്ക്‌ അനുസൃതമായി ജീവിതം രൂപപ്പെടുത്താൻ അവർ ആളുകളെ സഹായിക്കുന്നു. അതുകൊണ്ട്‌ ദൈവരാജ്യത്തെക്കുറിച്ച്‌ തുടർന്നും പഠിക്കുക. അപ്പോൾ ദുരിതങ്ങളില്ലാത്ത ഒരു ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു ലഭിക്കും.

[8-ാം പേജിലെ ചതുരം]

അന്ത്യകാലത്തെക്കുറിച്ചുള്ള തിരുവെഴുത്തുകൾ

മത്തായി 24:6, 7; വെളിപാട്‌ 6:4

• മുമ്പു നടന്നിട്ടില്ലാത്തതരം യുദ്ധങ്ങൾ

മത്തായി 24:7; മർക്കോസ്‌ 13:8

• വലിയ ഭൂകമ്പങ്ങൾ

• ഭക്ഷ്യക്ഷാമങ്ങൾ

ലൂക്കോസ്‌ 21:11; വെളിപാട്‌ 6:8

• മഹാവ്യാധികൾ

മത്തായി 24:12

• അധർമം പെരുകുന്നു

• സ്‌നേഹം തണുത്തുപോകുന്നു

വെളിപാട്‌ 11:18

• ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു

2 തിമൊഥെയൊസ്‌ 3:2

• പണത്തോടുള്ള അത്യാർത്തി

• മാതാപിതാക്കളോട്‌ അനുസരണമില്ലായ്‌മ

• കടുത്ത സ്വാർഥത

2 തിമൊഥെയൊസ്‌ 3:3

• സഹജസ്‌നേഹമില്ലായ്‌മ

• ഒന്നിനും വഴങ്ങാത്ത സ്വഭാവം

• സമൂഹത്തിന്റെ സമസ്‌തതലങ്ങളിലും കാണുന്ന ആത്മനിയന്ത്രണമില്ലായ്‌മ

• നന്മയെ ദ്വേഷിക്കുന്നവർ

2 തിമൊഥെയൊസ്‌ 3:4

• ദൈവത്തെക്കാൾ സുഖഭോഗങ്ങളെ സ്‌നേഹിക്കുന്നവർ

2 തിമൊഥെയൊസ്‌ 3:5

• ക്രിസ്‌ത്യാനികളെന്ന്‌ പലരും കളവായി അവകാശപ്പെടുന്നു

മത്തായി 24:5, 11; മർക്കോസ്‌ 13:6

• കള്ളപ്രവാചകന്മാർ പെരുകുന്നു

മത്തായി 24:9; ലൂക്കോസ്‌ 21:12

• സത്യക്രിസ്‌ത്യാനികൾക്കുനേരെയുള്ള ഉപദ്രവം

മത്തായി 24:39

• ബൈബിൾ നൽകുന്ന മുന്നറിയിപ്പുകൾ ആളുകൾ ഗൗനിക്കുന്നതേയില്ല

[8-ാം പേജിലെ ചിത്രം]

ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരെ അറിയിക്കുന്നു