വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• കടലിൽ മുങ്ങിത്താഴാൻ തുടങ്ങിയ പത്രോസിനെ യേശു രക്ഷിച്ചതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാൻ സാധിക്കും? (മത്താ. 14:28-31)

ഒരു സഹോദരന്റെ വിശ്വാസത്തിന്‌ ക്ഷീണം തട്ടിയിരിക്കുന്നതായി നാം കാണുന്നെങ്കിൽ, ‘സഹായഹസ്‌തം’ നീട്ടിക്കൊണ്ട്‌ അദ്ദേഹത്തിന്റെ വിശ്വാസം ബലപ്പെടുത്താൻ നമുക്കു ശ്രമിക്കാം.—9/15, പേജ്‌ 8.

• നമ്മുടെ വിടുതലിനായി യഹോവയ്‌ക്ക്‌ എന്തു വില കൊടുക്കേണ്ടിവന്നു?

തന്റെ പുത്രൻ പരിഹാസത്തിനും പീഡനത്തിനും ഇരയാകുന്നത്‌ വേദനയോടെ അവന്‌ നോക്കിനിൽക്കേണ്ടിവന്നു. തന്റെ പുത്രനായ യിസ്‌ഹാക്കിനെ ബലിയർപ്പിക്കാനുള്ള അബ്രാഹാമിന്റെ മനസ്സൊരുക്കത്താൽ മുൻനിഴലാക്കപ്പെട്ടതുപോലെ, യേശു ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെട്ടപ്പോൾ യഹോവ അനുഭവിച്ച വേദനയും നമുക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമാണ്‌.—9/15,പേജ്‌ 28-29.

സദൃശവാക്യങ്ങൾ 24:27-ൽ “വീടു പണിയുക” എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌ എന്താണ്‌?

വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആ ഉത്തരവാദിത്വം കയ്യേൽക്കുന്നതിനായി തയ്യാറാകേണ്ടതുണ്ട്‌. കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതുന്നതും അവർക്ക്‌ ആത്മീയ നേതൃത്വം കൊടുക്കുന്നതും അതിൽ ഉൾപ്പെടുന്നു.—10/15, പേജ്‌ 12.

• അന്തസ്സുറ്റ പെരുമാറ്റത്തിന്‌ യഹോവയും യേശുവും മാതൃകവെച്ചിരിക്കുന്നത്‌ എങ്ങനെ?

മുഴുപ്രപഞ്ചത്തിലെയും ഏറ്റവും ഉന്നതനായ വ്യക്തിയായിരുന്നിട്ടും യഹോവ മനുഷ്യരോട്‌ കനിവോടെയും ആദരവോടെയും ഇടപെടുന്നു. അബ്രാഹാമിനോടും മോശയോടും സംസാരിച്ചപ്പോൾ ആർദ്രതയും സൗമ്യതയും നിറഞ്ഞ ഭാവത്തോടെയാണ്‌ യഹോവ സംസാരിച്ചത്‌. (ഉല്‌പ. 13:14; പുറ. 4:6) (പലപ്പോഴും “ദയവായി” എന്നു പരിഭാഷപ്പെടുത്തുന്ന ഒരു പദം യഹോവ ഉപയോഗിച്ചിരിക്കുന്നതായി ഈ തിരുവെഴുത്തു ഭാഗങ്ങളുടെ എബ്രായപാഠത്തിൽ കാണാം.) മനുഷ്യർക്കു പറയാനുള്ളത്‌ കേൾക്കാനും യഹോവ സന്നദ്ധനാണ്‌. (ഉല്‌പ. 18:23-32) യേശുവിനും ഇതേ മനോഭാവമാണ്‌ ഉണ്ടായിരുന്നത്‌. തനിക്കു ചുറ്റുമുണ്ടായിരുന്നവരോട്‌ കനിവോടും ക്ഷമയോടും കൂടെ ഇടപെട്ടുകൊണ്ട്‌ അവൻ അവരെ ആദരിച്ചു. പലപ്പോഴും ആളുകളെ അവരുടെ പേരുവിളിച്ചുകൊണ്ട്‌ അവൻ ബഹുമാനം കാണിച്ചു.—11/15, പേജ്‌ 25.