വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എവിടെപ്പോയി?

ദൈവം എവിടെപ്പോയി?

ദൈവം എവിടെപ്പോയി?

2001 സെപ്‌റ്റംബർ 11: സമയം രാവിലെ 8:46. ന്യൂയോർക്ക്‌ നഗരത്തിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ നോർത്ത്‌ ടവറിൽ ഒരു ജെറ്റ്‌ വിമാനം വന്നിടിച്ചു—വളരെ ആസൂത്രിതമായ ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരതന്നെയായിരുന്നു തുടർന്നങ്ങോട്ട്‌. അടുത്ത 102 മിനിട്ടിനുള്ളിൽ ഏതാണ്ട്‌ 3,000 ജീവനാണ്‌ പൊലിഞ്ഞത്‌.

2004 ഡിസംബർ 26

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ, റിക്‌ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിനാശകാരികളായ രാക്ഷസത്തിരമാലകളെ ഇളക്കിവിട്ടു. 11 രാജ്യങ്ങളിൽ നാശം വിതച്ച അവയുടെ നീരാളിക്കൈകൾ 5,000-ത്തോളം കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആഫ്രിക്കയിലേക്കുപോലും നീണ്ടുചെന്നു. ഒറ്റ ദിവസംകൊണ്ട്‌ മരിക്കുകയോ കാണാതാകുകയോ ചെയ്‌തവരുടെ എണ്ണം 1,50,000-ത്തിൽ കവിഞ്ഞു; 10 ലക്ഷത്തിലേറെപ്പേർ ഭവനരഹിതരായി.

2009 ആഗസ്റ്റ്‌ 1: ജെറ്റ്‌-സ്‌കീയിങ്‌ ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട പിതാവും മകനും മരണമടഞ്ഞു. ഒരു ബോട്ടുജെട്ടിയിലേക്ക്‌ പാഞ്ഞുചെന്ന്‌ ഇടിക്കുകയായിരുന്നു അവർ. 42-കാരനായ പിതാവ്‌ തത്‌ക്ഷണം മരിച്ചു. ജീവന്റെ ഒരു തുടിപ്പ്‌ അവശേഷിച്ചിരുന്നെങ്കിലും പിറ്റേന്നായപ്പോൾ അഞ്ചു വയസ്സുകാരൻ മകനും മരണത്തിനു കീഴടങ്ങി. “എങ്ങനെയെങ്കിലും അവൻ ഒന്നു രക്ഷപ്പെട്ടു കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു ഞങ്ങളുടെയെല്ലാം പ്രാർഥന,” ദുഃഖാർത്തയായ ഒരു കുടുംബാംഗം പറഞ്ഞു.

ഭീകരാക്രമണങ്ങളെയോ പ്രകൃതി വിപത്തുകളെയോ കുറിച്ചൊക്കെ വായിക്കുമ്പോൾ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം: ദൈവം ഇതൊന്നും കാണുന്നില്ലേ? അവൻ നമ്മെ കൈയൊഴിഞ്ഞിരിക്കുകയാണോ? എന്നാൽ ഇവയ്‌ക്കുള്ള ആശ്വാസദായകമായ ഉത്തരം ബൈബിളിലുണ്ട്‌. അതേക്കുറിച്ച്‌ അറിയാൻ തുടർന്നു വായിക്കുക.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Dieter Telemans/Panos Pictures

PRAKASH SINGH/AFP/Getty Images

© Dieter Telemans/Panos Pictures