വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​നാ​മം അറിയു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

ദൈവ​നാ​മം അറിയു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു?

നിങ്ങളു​ടെ പേരിന്‌ പ്രത്യേ​കിച്ച്‌ എന്തെങ്കി​ലും അർഥമു​ണ്ടോ? കുഞ്ഞിന്‌ പേരി​ടു​മ്പോൾ അർഥമുള്ള ഒരു പേര്‌ തിര​ഞ്ഞെ​ടു​ക്കുന്ന പതിവ്‌ പല സ്ഥലങ്ങളി​ലു​മുണ്ട്‌. മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സ​ങ്ങ​ളെ​യോ ആദർശ​ങ്ങ​ളെ​യോ കുട്ടി​യെ​ക്കു​റി​ച്ചുള്ള സ്വപ്‌ന​ങ്ങ​ളെ​യോ ഒക്കെ അത്‌ പ്രതി​ഫ​ലി​പ്പി​ച്ചേ​ക്കാം.

കുട്ടി​കൾക്ക്‌ അർഥമുള്ള പേരു​ക​ളി​ടുന്ന രീതി പണ്ടുമു​തൽക്കേ​യുണ്ട്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ അങ്ങനെ​യൊ​രു രീതി​യു​ണ്ടാ​യി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ ഒരാളു​ടെ പേര്‌ അയാൾ തന്റെ ജീവി​ത​ത്തിൽ വഹി​ക്കേ​ണ്ടി​യി​രുന്ന ചില റോളു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലു​ള്ള​താ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ശലോ​മോൻ വഹി​ക്കേ​ണ്ടി​യി​രുന്ന റോളി​നെ​ക്കു​റിച്ച്‌ അവന്റെ പിതാ​വായ ദാവീ​ദി​നോട്‌ സംസാ​രി​ക്കവെ യഹോവ ഇങ്ങനെ പറഞ്ഞു: “അവന്റെ പേർ ശലോ​മോൻ (“സമാധാ​നം” എന്നർഥ​മുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നു വന്നത്‌) എന്നു ആയിരി​ക്കും; അവന്റെ കാലത്തു ഞാൻ യിസ്രാ​യേ​ലി​ന്നു സമാധാ​ന​വും സ്വസ്ഥത​യും നൽകും.”—1 ദിനവൃ​ത്താ​ന്തം 22:9.

ഒരു പുതിയ നിയോ​ഗം നൽകു​ന്ന​തി​നു മുമ്പ്‌ യഹോവ ചിലർക്ക്‌ പുതിയ പേരു നൽകി​യി​ട്ടുണ്ട്‌. അബ്രാ​ഹാ​മി​ന്റെ വന്ധ്യയായ ഭാര്യക്ക്‌ യഹോവ “രാജകു​മാ​രി” എന്നർഥ​മുള്ള സാറാ എന്ന്‌ പേരു നൽകി. എന്തു​കൊണ്ട്‌? യഹോവ അതു വിശദീ​ക​രി​ക്കു​ന്നു: “ഞാൻ അവളെ അനു​ഗ്ര​ഹി​ച്ചു അവളിൽനി​ന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനു​ഗ്ര​ഹി​ക്ക​യും അവൾ ജാതി​കൾക്കു മാതാ​വാ​യി തീരു​ക​യും ജാതി​ക​ളു​ടെ രാജാ​ക്ക​ന്മാർ അവളിൽനി​ന്നു ഉത്ഭവി​ക്ക​യും ചെയ്യും.” (ഉല്‌പത്തി 17:16) സാറാ​യു​ടെ പേരിന്റെ അർഥം മനസ്സി​ലാ​ക​ണ​മെ​ങ്കിൽ അവളുടെ ഈ പുതിയ നിയോ​ഗം എന്താ​ണെന്ന്‌ മനസ്സി​ലാ​ക്ക​ണ​മെന്നു വ്യക്തം.

എന്നാൽ ഏതു പേരി​നെ​ക്കാ​ളും പ്രാധാ​ന്യ​മുള്ള യഹോവ എന്ന പേരി​നെ​ക്കു​റി​ച്ചോ? എന്താണ്‌ ആ പേരിന്റെ അർഥം? മോശ യഹോ​വ​യോട്‌ അവന്റെ പേരി​നെ​ക്കു​റി​ച്ചു ചോദി​ച്ച​പ്പോൾ യഹോവ ഇങ്ങനെ മറുപടി നൽകി: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാ​ടു 3:14) പല ഭാഷാ​ന്ത​ര​ങ്ങ​ളും യഹോ​വ​യു​ടെ വാക്കുകൾ ഇങ്ങനെ​യാണ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ റോഥർഹാ​മി​ന്റെ ഭാഷാ​ന്തരം അത്‌ ഇങ്ങനെ വിവർത്തനം ചെയ്‌തി​രി​ക്കു​ന്നു: “ഞാൻ എന്തായി​ത്തീ​രാൻ ഇച്ഛിക്കു​ന്നു​വോ അതായി​ത്തീ​രും.” യഹോവ പല റോളു​കൾ വഹിക്കു​ന്ന​താ​യി ആ പേര്‌ സൂചി​പ്പി​ക്കു​ന്നു. ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ അതു വ്യക്തമാ​ക്കാം: ഒരമ്മയ്‌ക്ക്‌ ദിവസ​ത്തിൽ പല റോളു​കൾ വഹി​ക്കേ​ണ്ടി​വ​രു​ന്നു—ഒരു നഴ്‌സി​ന്റെ, പാചക​ക്കാ​രി​യു​ടെ, അധ്യാ​പി​ക​യു​ടെ എന്നിങ്ങനെ. യഹോ​വ​യു​ടെ കാര്യ​ത്തി​ലും അതു സത്യമാണ്‌, കുറെ​ക്കൂ​ടെ ഉത്‌കൃ​ഷ്ട​മായ ഒരു വിധത്തി​ലാ​ണെ​ന്നു​മാ​ത്രം. മനുഷ്യ​വർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നാ​യി ഏതു റോ​ളെ​ടു​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. അതു​കൊണ്ട്‌ യഹോ​വ​യു​ടെ പേര്‌ അറിയു​ന്ന​തിൽ അവൻ വഹിക്കുന്ന റോളു​ക​ളെ​ക്കു​റിച്ച്‌ അറിയു​ന്ന​തും അത്‌ വിലമ​തി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു.

ദൈവ​ത്തി​ന്റെ പേര്‌ അറിയാ​ത്തവർ അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ മഹത്ത്വം അറിയാ​തെ പോകു​ന്നു എന്നതാണ്‌ സങ്കടക​ര​മായ വസ്‌തുത. എന്നാൽ ബൈബിൾ പഠിക്കു​ന്നെ​ങ്കിൽ യഹോവ വഹിക്കുന്ന വിവിധ റോളു​കൾ—ജ്ഞാനി​യായ ഉപദേ​ഷ്ടാവ്‌, കരുത്ത​നായ രക്ഷകൻ, ഉദാര​മ​തി​യായ ദാതാവ്‌ എന്നിങ്ങനെ—മനസ്സി​ലാ​ക്കാൻ നിങ്ങൾക്കാ​കും. യഹോ​വ​യു​ടെ പേരിന്റെ അർഥത​ലങ്ങൾ ആരിലും ഭയാദ​ര​വു​ണർത്തും.

ദൈവ​ത്തി​ന്റെ പേര്‌ മനസ്സി​ലാ​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർത്തി​രി​ക്കുന്ന ചില ഘടകങ്ങ​ളുണ്ട്‌. അടുത്ത ലേഖനം അത്‌ വിശക​ലനം ചെയ്യും.