വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

“ജയഘോഷയാത്ര”യെക്കുറിച്ചു പറഞ്ഞപ്പോൾ പൗലോസ്‌ അപ്പൊസ്‌തലന്റെ മനസ്സിലുണ്ടായിരുന്നത്‌ എന്താണ്‌?

പൗലോസ്‌ എഴുതി: “ക്രിസ്‌തുവിനോടൊപ്പം നമ്മെ എല്ലായ്‌പോഴും ജയഘോഷയാത്രയായി നയിക്കുകയും തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം നമ്മിലൂടെ എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തോത്രം! രക്ഷിക്കപ്പെടുന്നവരുടെയും നശിക്കുന്നവരുടെയും ഇടയിൽ നാം ദൈവത്തിന്‌ ക്രിസ്‌തുവിനെക്കുറിച്ചുള്ള സദ്വാർത്തയുടെ സൗരഭ്യവാസനയാകുന്നു. നശിച്ചുപോകുന്നവർക്ക്‌ മരണത്തിൽനിന്നു മരണത്തിലേക്കുള്ള ഗന്ധം. രക്ഷിക്കപ്പെടുന്നവർക്കോ ജീവനിൽനിന്നു ജീവനിലേക്കുള്ള സൗരഭ്യം.”—2 കൊരി. 2:14-16.

റോമൻ സാമ്രാജ്യത്തിന്റെ ശത്രുക്കളുടെമേൽ വിജയംനേടുന്ന പടനായകനെ ആദരിക്കാൻ ഘോഷയാത്ര നടത്തുന്ന പതിവ്‌ റോമിലുണ്ടായിരുന്നു. കൊരിന്ത്യർക്ക്‌ എഴുതിയപ്പോൾ അപ്പൊസ്‌തലന്റെ മനസ്സിലുണ്ടായിരുന്നത്‌ അതായിരിക്കണം. അത്തരം ഘോഷയാത്രകളിൽ യുദ്ധത്തടവുകാരെയും പിടിച്ചെടുത്ത കൊള്ളമുതലും പ്രദർശിപ്പിച്ചിരുന്നു. കൂട്ടത്തിൽ, യാഗം അർപ്പിക്കാനുള്ള കാളകളെയും കൊണ്ടുപോയിരുന്നു. വിജയശ്രീലാളിതനായ പടനായകനും അദ്ദേഹത്തിന്റെ പടയാളികൾക്കും പൊതുജനം അഭിവാദ്യം അർപ്പിച്ചു. കാളകളെ യാഗം കഴിച്ചുകൊണ്ടാണ്‌ ഘോഷയാത്ര അവസാനിച്ചിരുന്നത്‌; യുദ്ധത്തടവുകാരിൽ പലരെയും വധിക്കുകയും ചെയ്‌തിരുന്നു.

“സാധ്യതയനുസരിച്ച്‌, റോമാക്കാർ ഘോഷയാത്രയ്‌ക്കിടയിൽ ധൂപവർഗം കത്തിക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം” ചിലരുടെ മരണത്തെയും മറ്റുചിലരുടെ രക്ഷയെയും സൂചിപ്പിക്കുന്ന “ക്രിസ്‌തുവിനെക്കുറിച്ചുള്ള സദ്വാർത്തയുടെ സൗരഭ്യവാസന”യെക്കുറിച്ച്‌ പൗലോസ്‌ പരാമർശിച്ചത്‌ എന്ന്‌ ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ പറയുന്നു. അത്‌ ഇങ്ങനെ തുടരുന്നു: “ജയശാലികൾക്ക്‌ വിജയത്തിന്റെ മധുരസ്‌മരണകൾ നൽകിയ ആ സൗരഭ്യം തടവുകാർക്ക്‌ തങ്ങളെ കാത്തിരിക്കുന്ന മരണത്തിന്റെ സൂചനയായിരുന്നു.” * (w10-E 08/01)

[അടിക്കുറിപ്പ്‌]

^ ഖ. 5 പൗലോസിന്റെ ദൃഷ്ടാന്തം വിശദമായി മനസ്സിലാക്കാൻ 1990 നവംബർ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 27-ാം പേജ്‌ കാണുക.

[28-ാം പേജിലെ ചിത്രം]

എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ഒരു റോമൻ ജയഘോഷയാത്രയെ ചിത്രീകരിക്കുന്ന ശിൽപ്പത്തിന്റെ ഭാഗം

[28-ാം പേജിലെ ചിത്രം]

ബ്രിട്ടീഷ്‌ മ്യൂസിയത്തിന്റെ അനുമതിയോടെ എടുത്തത്‌