വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആളുകൾ ദുഷ്‌കൃത്യങ്ങൾ ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

ആളുകൾ ദുഷ്‌കൃത്യങ്ങൾ ചെയ്യുന്നത്‌ എന്തുകൊണ്ട്‌?

ആളുകൾ ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

തെറ്റു​പ​റ്റാത്ത മനുഷ്യ​രില്ല. നമ്മളെ​ല്ലാ​വ​രും അരുതാ​ത്തത്‌ പറയും, പ്രവർത്തി​ക്കും; പിന്നീട്‌ അതോർത്ത്‌ ദുഃഖി​ക്കു​ക​യും ചെയ്യും. എന്നാൽ ദിവ​സേ​ന​യെ​ന്നോ​ണം നാം കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന, ചെറു​തും വലുതു​മായ കുറ്റകൃ​ത്യ​ങ്ങളെ ഈ തെറ്റു​ക​ളു​ടെ ഗണത്തിൽ പെടു​ത്താ​നാ​കു​മോ?

മനുഷ്യൻ അപൂർണ​നാ​ണെ​ങ്കി​ലും അവൻ ലംഘി​ക്ക​രു​താത്ത ചില ധാർമിക അതിർവ​ര​മ്പു​ക​ളു​ണ്ടെ​ന്നും അവ ലംഘി​ക്കാ​തി​രി​ക്കാ​നുള്ള കഴിവ്‌ അവനു​ണ്ടെ​ന്നും ഉള്ളത്‌ പൊതു​വെ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന ഒരു വസ്‌തു​ത​യാണ്‌. അറിയാ​തെ വായിൽനി​ന്നു വീണു​പോ​കുന്ന സത്യവി​രു​ദ്ധ​മായ ഒരു പ്രസ്‌താ​വ​ന​യും മനപ്പൂർവം പറഞ്ഞു​പ​ര​ത്തുന്ന നുണക്ക​ഥ​യും തമ്മിലുള്ള അന്തരം നമുക്ക്‌ മനസ്സി​ലാ​കു​ന്നത്‌ ഈ ധാർമി​ക​ബോ​ധം ഉള്ളതു​കൊ​ണ്ടാണ്‌. അബദ്ധത്തിൽ ഒരാളെ പരി​ക്കേൽപ്പി​ക്കു​ന്ന​തും കരുതി​ക്കൂ​ട്ടി ഒരാളെ കൊല​ചെ​യ്യു​ന്ന​തും രണ്ടും രണ്ടാണെന്ന തിരി​ച്ച​റിവ്‌ നമുക്കു​ള്ള​തും അതു​കൊ​ണ്ടു​തന്നെ. എന്നിട്ടും വെറും സാധാരണ മനുഷ്യ​രെന്നു നാം കരുതു​ന്നവർ ഞെട്ടി​ക്കുന്ന പാതകങ്ങൾ ചെയ്യുന്നു. എന്തു​കൊണ്ട്‌? അവർ എന്തിനത്‌ ചെയ്യുന്നു?

ബൈബി​ളിൽ അതിനുള്ള ഉത്തരമുണ്ട്‌. തെറ്റുകൾ ചെയ്യാൻ ആളുകളെ പ്രേരി​പ്പി​ക്കുന്ന ചില ഘടകങ്ങ​ളി​ലേക്ക്‌ അതു വിരൽചൂ​ണ്ടു​ന്നു:

പീഡനം ജ്ഞാനിയെ ഭ്രാന്ത​നാ​ക്കു​ന്നു.” സഭാ​പ്ര​സം​ഗി 7:7, വിശുദ്ധ സത്യ​വേ​ദ​പു​സ്‌തകം, മോഡേൺ മലയാളം വേർഷൻ.

ചില​പ്പോൾ സാഹച​ര്യ​ങ്ങ​ളാണ്‌ ആളുക​ളെ​ക്കൊണ്ട്‌ അരുതാ​ത്തത്‌ ചെയ്യി​ക്കു​ന്നത്‌. ബൈബി​ളും ആ വസ്‌തുത അംഗീ​ക​രി​ക്കു​ന്നു. സമൂഹ​ത്തി​ലെ അനീതി​ക്കും കഷ്ടപ്പാ​ടി​നും അറുതി​വ​രു​ത്തു​ക​യെന്ന ലക്ഷ്യത്തി​ലാണ്‌ ചിലർ ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യു​ന്നത്‌. “മിക്ക​പ്പോ​ഴും രാഷ്‌ട്രീയ, സാമൂ​ഹിക, സാമ്പത്തിക വ്യവസ്ഥി​തി​യി​ലുള്ള കടുത്ത അതൃപ്‌തി​യാണ്‌ ആളുകളെ തീവ്ര​വാ​ദി​ക​ളാ​ക്കു​ന്നത്‌” എന്ന്‌ നഗരങ്ങ​ളി​ലെ ഭീകര​പ്ര​വർത്തനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

“പണസ്‌നേഹം സകലവിധ ദോഷ​ങ്ങൾക്കും മൂലമ​ല്ലോ.”1 തിമൊ​ഥെ​യൊസ്‌ 6:10.

‘പണമെന്നു കേട്ടാൽ പിണവും വായ്‌ പിളർക്കും’ എന്നു കേട്ടി​ട്ടി​ല്ലേ? പണത്തോ​ടുള്ള മനുഷ്യ​ന്റെ ആർത്തിയെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരു ചൊല്ലാ​ണിത്‌. നല്ലവരാ​യി കാണ​പ്പെ​ടു​ന്ന​വർപോ​ലും പണത്തിന്റെ കാര്യം വരു​മ്പോൾ മാന്യ​ത​യും മര്യാ​ദ​യു​മൊ​ക്കെ വിട്ടു പ്രവർത്തി​ക്കാൻ മടിക്കാ​റില്ല. പിടി​ച്ചു​പറി, തട്ടിപ്പ്‌, കൊല​പാ​തകം അങ്ങനെ എത്ര​യെത്ര അതി​ക്ര​മ​ങ്ങ​ളാണ്‌ പണത്തോ​ടുള്ള ആർത്തി​മൂത്ത്‌ മനുഷ്യൻ ചെയ്യു​ന്നത്‌!

“ദുഷ്‌പ്ര​വൃ​ത്തി​ക്കുള്ള ശിക്ഷാ​വി​ധി തൽക്ഷണം നടക്കാ​യ്‌ക​കൊ​ണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യ​പ്പെ​ടു​ന്നു.”സഭാ​പ്ര​സം​ഗി 8:11.

മനുഷ്യ​രിൽ കാണുന്ന ഒരു സ്വാഭാ​വിക പ്രവണ​ത​യെ​യാണ്‌ ഈ തിരു​വെ​ഴുത്ത്‌ എടുത്തു​കാ​ട്ടു​ന്നത്‌: ശിക്ഷാ​ന​ട​പ​ടി​കൾ ഉണ്ടാവി​ല്ലെന്നു കണ്ടാൽ എന്ത്‌ അക്രമം കാണി​ക്കാ​നും ആളുകൾക്ക്‌ മടിയില്ല; സാധാ​ര​ണ​ഗ​തി​യിൽ നിയമം അനുസ​രി​ക്കു​ന്ന​വർപോ​ലും വേഗപ​രി​ധി ലംഘിച്ച്‌ വാഹന​മോ​ടി​ക്കു​ന്ന​തും പരീക്ഷ​യ്‌ക്ക്‌ കോപ്പി​യ​ടി​ക്കു​ന്ന​തും പൊതു​ഫ​ണ്ടു​ക​ളിൽ തിരി​മറി നടത്തു​ന്ന​തു​മൊ​ക്കെ അതു​കൊ​ണ്ടാണ്‌. “പലപ്പോ​ഴും, കുറ്റവാ​ളി​കൾ ശിക്ഷി​ക്ക​പ്പെ​ടാ​തെ പോകു​ന്നത്‌ ഹീനകൃ​ത്യ​ങ്ങൾ ചെയ്യാൻ മറ്റുള്ള​വർക്കും പ്രേര​ണ​യാ​കു​ന്നു” എന്ന്‌ ആർഗു​മെ​ന്റ്‌സ്‌ ആൻഡ്‌ ഫാക്‌റ്റ്‌സ്‌ എന്ന മാസിക പറയുന്നു.

“ഓരോ​രു​ത്ത​നും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ത​നാ​യി വശീക​രി​ക്ക​പ്പെ​ടു​ക​യാ​ല​ത്രേ. മോഹം ഗർഭം​ധ​രിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു. പാപം വളർച്ച​യെ​ത്തി​യിട്ട്‌ മരണത്തെ ജനിപ്പി​ക്കു​ന്നു.”യാക്കോബ്‌ 1:14, 15.

മനുഷ്യർക്കെ​ല്ലാം​തന്നെ തെറ്റായ ചിന്തക​ളും വികാ​ര​ങ്ങ​ളും ഉണ്ടാകാ​റുണ്ട്‌. തെറ്റു​ചെ​യ്യാ​നുള്ള പ്രേര​ണ​ക​ളും പ്രലോ​ഭ​ന​ങ്ങ​ളും ദിവ​സേ​ന​യെ​ന്നോ​ണം നാം നേരി​ടു​ന്നു. “മനുഷ്യർക്കു നേരി​ട്ടി​ട്ടി​ല്ലാത്ത ഒരു പ്രലോ​ഭ​ന​വും നിങ്ങൾക്ക്‌ ഉണ്ടായി​ട്ടില്ല” എന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ പറയു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 10:13) എന്നാൽ മനസ്സിൽ തെറ്റായ ചിന്തകൾ ഉണ്ടാകു​മ്പോൾ അതു പിഴു​തെ​റി​യ​ണോ അല്ലെങ്കിൽ അതിനെ വേരു​പി​ടി​ക്കാൻ അനുവ​ദി​ക്ക​ണോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ ഓരോ വ്യക്തി​യു​മാണ്‌. യാക്കോ​ബി​ന്റെ ലേഖന​ത്തിൽനി​ന്നുള്ള മേൽപ്പറഞ്ഞ തിരു​വെ​ഴുത്ത്‌ കാണി​ക്കു​ന്ന​തു​പോ​ലെ, തെറ്റായ ഒരു ആഗ്രഹത്തെ മനസ്സിൽ താലോ​ലി​ക്കു​ന്നത്‌ തെറ്റായ പ്രവൃ​ത്തി​യി​ലേക്കു നയിക്കും.

“ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.”സദൃശ​വാ​ക്യ​ങ്ങൾ 13:20.

നമ്മുടെ സുഹൃ​ത്തു​ക്കൾക്ക്‌ നമ്മെ സ്വാധീ​നി​ക്കാൻ കഴിയു​മെ​ന്ന​തിന്‌ രണ്ടുപ​ക്ഷ​മില്ല; അത്‌ ഗുണത്തി​നാ​കാം, ദോഷ​ത്തി​നാ​കാം. ചങ്ങാതി​മാ​രു​ടെ സമ്മർദ​ത്തി​നു വഴി​പ്പെട്ട്‌ പലരും തെറ്റി​ലേക്ക്‌ എടുത്തു​ചാ​ടി ദാരു​ണ​മായ പ്രത്യാ​ഘാ​തങ്ങൾ ഏറ്റുവാ​ങ്ങി​യി​ട്ടുണ്ട്‌. “ഭോഷ​ന്മാർ” എന്നു ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌ ബുദ്ധി​യി​ല്ലാ​ത്ത​വ​രെയല്ല, ദൈവ​വ​ച​ന​ത്തി​ലെ ജ്ഞാനോ​പ​ദേ​ശങ്ങൾ അവഗണി​ക്കു​ന്ന​വ​രെ​യാണ്‌. പ്രായ​മാ​യ​വ​രാ​യാ​ലും ചെറു​പ്പ​ക്കാ​രാ​യാ​ലും ശരി, ബൈബിൾ വെക്കുന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ലുള്ള സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ത്തി​ല്ലെ​ങ്കിൽ “വ്യസനി​ക്കേ​ണ്ടി​വ​രും.”

പ്രത്യ​ക്ഷ​ത്തിൽ സാധാരണ മനുഷ്യ​രെന്നു തോന്നു​ന്നവർ ഞെട്ടി​ക്കുന്ന ദുഷ്‌കൃ​ത്യ​ങ്ങൾ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു വ്യക്തമാ​ക്കുന്ന ഇതു​പോ​ലുള്ള നിരവധി തിരു​വെ​ഴു​ത്തു​കൾ ബൈബി​ളി​ലുണ്ട്‌. തെറ്റു​ചെ​യ്യാൻ ആളുകളെ പ്രേരി​പ്പി​ക്കുന്ന ഘടകങ്ങ​ളെ​ക്കു​റി​ച്ചു മാത്രമല്ല ബൈബിൾ പറയു​ന്നത്‌. ദുഷ്‌കൃ​ത്യ​ങ്ങൾ ഇല്ലാതാ​കുന്ന ഒരു നല്ല കാല​ത്തെ​ക്കു​റി​ച്ചും അത്‌ പറയുന്നു. ഇതു സംബന്ധിച്ച്‌ ബൈബിൾ നൽകുന്ന വാഗ്‌ദാ​നങ്ങൾ എന്തെല്ലാ​മാണ്‌? അത്‌ അറിയാൻ തുടർന്നു​വാ​യി​ക്കുക.