വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരോട്‌ പ്രാർഥിക്കണം?

ആരോട്‌ പ്രാർഥിക്കണം?

ആരോട്‌ പ്രാർഥി​ച്ചാ​ലും ഒരു കുഴപ്പ​വു​മില്ല. എല്ലാ പ്രാർഥ​ന​ക​ളും അവസാനം ചെല്ലു​ന്നത്‌ ഒരേ സ്ഥലത്തേക്കു തന്നെയല്ലേ? ഇന്ന്‌ മിക്കവ​രും വിചാ​രി​ക്കു​ന്നത്‌ ഇത്‌ ശരിയാണ്‌ എന്നാണ്‌. മതസൗ​ഹാർദ​ത്തി​നു​വേണ്ടി വാദി​ക്കു​ന്ന​വർക്കും എല്ലാ മതങ്ങളും സ്വീകാ​ര്യ​മാ​ണെന്ന്‌ ചിന്തി​ക്കു​ന്ന​വർക്കും ഈ ആശയം വളരെ പ്രിയ​പ്പെ​ട്ട​താണ്‌. ഇതിൽ വാസ്‌ത​വ​മു​ണ്ടോ? നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു?

മിക്ക ആളുക​ളും സത്യ​ദൈ​വ​ത്തോ​ടല്ല പ്രാർഥി​ക്കു​ന്നത്‌ എന്ന കാര്യം ബൈബിൾ പഠിക്കു​മ്പോൾ മനസ്സി​ലാ​ക്കാം. മുൻകാ​ല​ങ്ങ​ളിൽ ജീവി​ച്ചി​രുന്ന പല ആളുക​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളോട്‌ പ്രാർഥി​ക്കു​ന്നത്‌ ഒരു പതിവാ​യി​രു​ന്നു. പല പ്രാവ​ശ്യം ദൈവം ഇതിന്‌ എതിരെ താക്കീതു കൊടു​ത്തി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 115:4-6 വാക്യ​ങ്ങ​ളിൽ വിഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുന്ന ഒരു കാര്യം ഇതാണ്‌: “അവയ്‌ക്കു . . . ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കാൻ കഴിയില്ല.” കാര്യം വ്യക്തമാ​ണല്ലേ? നിങ്ങൾ പറയു​ന്നത്‌ കേൾക്കാൻ കഴിയാത്ത ഒരു ദൈവ​ത്തോട്‌ പ്രാർഥി​ച്ചിട്ട്‌ കാര്യ​മു​ണ്ടോ?

ഇതു വ്യക്തമാ​ക്കുന്ന നല്ലൊരു ബൈബിൾ വിവരണം നമുക്ക്‌ ഇപ്പോൾ നോക്കാം. ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നായ ഏലിയ, ബാലിന്റെ പ്രവാ​ച​ക​ന്മാ​രോട്‌ അവരുടെ ദൈവ​ത്തോട്‌ പ്രാർഥി​ക്കാൻ പറഞ്ഞ്‌ വെല്ലു​വി​ളി​ച്ചു. അതിനു ശേഷം താൻ തന്റെ ദൈവ​ത്തോട്‌ പ്രാർഥി​ക്കാ​മെന്ന്‌ ഏലിയ പറഞ്ഞു. പ്രാർഥി​ക്കു​ന്നത്‌ സത്യ​ദൈ​വ​ത്തോ​ടാ​ണെ​ങ്കിൽ മറുപടി തരും, അല്ലെങ്കിൽ മറുപടി തരില്ല എന്ന്‌ ഏലിയ പറഞ്ഞു. ആ വെല്ലു​വി​ളി ഏറ്റെടുത്ത ബാലിന്റെ പ്രവാ​ച​ക​ന്മാർ കുറേ നേരം ഉറച്ച നിലവി​ളി​യോ​ടെ അവരുടെ ദൈവ​ത്തോട്‌ പ്രാർഥിച്ച്‌ കരഞ്ഞു. പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല. ബൈബിൾ വിവരണം പറയുന്നു: “എന്നാൽ ആരും അതു കേൾക്കു​ന്നി​ല്ലാ​യി​രു​ന്നു. എന്തെങ്കി​ലും മറുപ​ടി​യോ ശബ്ദമോ ഉണ്ടായു​മില്ല.” (1 രാജാ​ക്ക​ന്മാർ 18:29) എന്നാൽ ഏലിയ പ്രാർഥി​ച്ച​പ്പോൾ എന്താണ്‌ സംഭവി​ച്ചത്‌?

ഏലിയയുടെ പ്രാർഥ​ന​യ്‌ക്ക്‌ ദൈവം പെട്ടെന്ന്‌ ഉത്തരം കൊടു​ത്തു. ഏലിയ ഒരുക്കി​വെ​ച്ചി​രുന്ന യാഗവ​സ്‌തു ദൈവ​ത്തിൽനി​ന്നുള്ള തീ വന്ന്‌ ദഹിപ്പി​ച്ചു​ക​ളഞ്ഞു. എന്തായി​രു​ന്നു പ്രാർഥ​ന​ക​ളു​ടെ വ്യത്യാ​സം? ഏലിയ​യു​ടെ പ്രാർഥ​ന​യിൽത്തന്നെ അതിനുള്ള ഉത്തരം കാണാം. 1 രാജാ​ക്ക​ന്മാർ 18:36, 37—ലും അത്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അത്‌ വളരെ ചെറി​യൊ​രു പ്രാർഥ​ന​യാണ്‌. മൂല എബ്രായ ഭാഷയിൽ ഏതാണ്ട്‌ 30 വാക്കുകൾ മാത്രമേ ആ പ്രാർഥ​ന​യ്‌ക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ഏലിയ, ആ ചെറിയ പ്രാർഥ​ന​യിൽപോ​ലും ദൈവ​ത്തി​ന്റെ പേരായ യഹോവ എന്നത്‌ മൂന്നു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

ബാൽ കനാന്യ​രു​ടെ ദൈവ​മാണ്‌. അതിന്റെ അർഥം “ഉടയവൻ,“ “യജമാനൻ” എന്നൊ​ക്കെ​യാണ്‌. പ്രാ​ദേ​ശി​ക​മാ​യി പല പേരു​ക​ളി​ലും ഈ ദേവൻ അറിയ​പ്പെ​ടു​ന്നു. എന്നാൽ ‘യഹോവ’ എന്ന അതുല്യ​മായ പേര്‌ ഈ പ്രപഞ്ച​ത്തിൽ ഒരേ ഒരു വ്യക്തിക്കേ ഉള്ളൂ. അതു​കൊ​ണ്ടാണ്‌ ആ ദൈവം തന്റെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞത്‌: “യഹോവ! അതാണ്‌ എന്റെ പേര്‌; എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടു​ക്കില്ല.”—യശയ്യ 42:8.

ഏലിയയുടെ പ്രാർഥ​ന​യും ബാൽ പ്രവാ​ച​ക​ന്മാ​രു​ടെ പ്രാർഥ​ന​യും ഒരേ സ്ഥലത്തേ​ക്കു​തന്നെ എത്തിക്കാ​ണു​മെന്ന്‌ നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​മോ? ബാലിനെ ആരാധി​ക്കു​ന്നവർ ചെയ്‌തത്‌ എന്താ​ണെന്ന്‌ നോക്കാം. ആലയ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു, മനുഷ്യ​രെ ബലി അർപ്പി​ക്കാൻപോ​ലും അവർ മടി കാണി​ച്ചില്ല. എന്നാൽ യഹോ​വയെ ആരാധി​ച്ചി​രു​ന്നത്‌ ഇത്തരം കാര്യ​ങ്ങ​ളിൽനിന്ന്‌ വിട്ടു​നിൽക്കാൻ ഇസ്രാ​യേൽ ജനതയെ സഹായി​ച്ചു. ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: നിങ്ങൾ ആദരി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുന്ന ഒരു കൂട്ടു​കാ​രന്‌ നിങ്ങൾ ഒരു കത്ത്‌ എഴുതു​ന്നു. എന്നാൽ ആ കത്ത്‌ നിങ്ങളു​ടെ സുഹൃ​ത്തി​ന്റെ ഒരു സ്വഭാ​വ​സ​വി​ശേ​ഷ​ത​യും ഇല്ലാത്ത വേറെ ഒരാൾക്ക്‌ ലഭിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ?

ബാലിന്റെ പ്രവാ​ച​ക​ന്മാ​രെ ഏലിയ വെല്ലു​വി​ളി​ച്ച​തിൽനിന്ന്‌, എല്ലാ പ്രാർഥ​ന​ക​ളും ഒരേ സ്ഥലത്തേക്കല്ല പോകു​ന്ന​തെന്ന്‌ മനസ്സിലാക്കാം

നിങ്ങൾ യഹോ​വ​യോട്‌ പ്രാർഥി​ക്കു​മ്പോൾ സ്രഷ്ടാ​വി​നോട്‌, മനുഷ്യ​കു​ടും​ബ​ത്തി​ന്റെ പിതാ​വി​നോട്‌ ആണ്‌ പ്രാർഥി​ക്കു​ന്നത്‌. * “യഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്‌,” എന്ന്‌ യശയ്യ പ്രവാ​ചകൻ തന്റെ പ്രാർഥ​ന​യിൽ പറഞ്ഞു. (യശയ്യ 63:16) യേശു​വും ശിഷ്യ​ന്മാ​രോട്‌ സംസാ​രി​ച്ച​പ്പോൾ ഈ പിതാ​വി​നെ​ക്കു​റി​ച്ചു​ത​ന്നെ​യാണ്‌ പറഞ്ഞത്‌. “ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറി​പ്പോ​കു​ന്നു,” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 20:17) യേശു​വി​ന്റെ പിതാ​വാണ്‌ യഹോവ. ആ ദൈവ​ത്തോ​ടാണ്‌ യേശു പ്രാർഥി​ച്ചത്‌, തന്റെ ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​തും.—മത്തായി 6:9.

യേശുവിനോടോ മറിയ​യോ​ടോ പുണ്യ​വാ​ള​ന്മാ​രോ​ടോ മാലാ​ഖ​മാ​രോ​ടോ പ്രാർഥി​ക്കാൻ ബൈബിൾ നമ്മളോട്‌ പറയു​ന്നു​ണ്ടോ? ഇല്ല. യഹോ​വ​യോട്‌ മാത്രം പ്രാർഥി​ക്കാ​നാണ്‌ ബൈബിൾ പറയു​ന്നത്‌. അതിനുള്ള രണ്ടു കാരണങ്ങൾ നോക്കാം. ഒന്നാമത്തെ കാരണം, പ്രാർഥന ആരാധ​ന​യു​ടെ ഭാഗമാണ്‌. ആരാധന യഹോ​വ​യ്‌ക്ക്‌ മാത്രമേ കൊടു​ക്കാ​വൂ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (പുറപ്പാട്‌ 20:5) രണ്ടാമത്തെ കാരണം, “പ്രാർഥന കേൾക്കു​ന്ന​വനേ” എന്ന്‌ യഹോ​വയെ മാത്ര​മാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. (സങ്കീർത്തനം 65:2) ഉത്തരവാ​ദി​ത്വ​ങ്ങൾ പലതും യഹോവ പലർക്കും വീതിച്ച്‌ കൊടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇക്കാര്യം മാത്രം ആരെയും ഏൽപ്പി​ച്ചി​ട്ടില്ല. നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും പ്രാർഥ​നകൾ കേൾക്കു​മെന്ന്‌ യഹോവ ഉറപ്പു തന്നിരി​ക്കു​ന്നു.

നിങ്ങളുടെ പ്രാർഥ​നകൾ ദൈവം കേൾക്ക​ണ​മെ​ങ്കിൽ ബൈബിൾ പറയുന്ന ഇക്കാര്യം ഓർക്കണം. “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.” (പ്രവൃ​ത്തി​കൾ 2:21) അങ്ങനെ​യെ​ങ്കിൽ യഹോവ എല്ലാ പ്രാർഥ​ന​ക​ളും കേൾക്കും എന്നാണോ? എങ്ങനെ പ്രാർഥി​ച്ചാ​ലും മതി എന്നാണോ? അതോ ഇനി നമ്മൾ എന്തെങ്കി​ലും ശ്രദ്ധി​ക്കേ​ണ്ട​തു​ണ്ടോ?

^ ഖ. 9 പ്രാർഥനയിൽപോലും ദൈവ​ത്തി​ന്റെ പേര്‌ ഉച്ചരി​ക്കു​ന്നത്‌ തെറ്റാ​ണെന്ന്‌ ചില മതങ്ങൾ പഠിപ്പി​ക്കു​ന്നു. എന്നാൽ ബൈബിൾ എഴുതിയ ആദ്യഭാ​ഷ​ക​ളിൽ ആ പേര്‌ 7,000-ത്തിലധി​കം പ്രാവ​ശ്യം കാണാം. യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസന്മാ​രു​ടെ പ്രാർഥ​ന​ക​ളി​ലും സങ്കീർത്ത​ന​ങ്ങ​ളി​ലും ആണ്‌ അതു കാണു​ന്നത്‌.