വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങനെ പ്രാർഥിക്കാം?

എങ്ങനെ പ്രാർഥിക്കാം?

പ്രാർഥനയുടെ കാര്യ​ത്തിൽ മിക്ക മതങ്ങളും പുറ​മേ​യുള്ള കാര്യ​ങ്ങ​ളി​ലാണ്‌ ശ്രദ്ധി​ക്കു​ന്നത്‌. നിന്നാ​ണോ ഇരുന്നാ​ണോ പ്രാർഥി​ക്കേ​ണ്ടത്‌? ഏതൊക്കെ വാക്കു​ക​ളാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌? എന്തൊക്കെ ആചാര​ങ്ങ​ളാണ്‌ ചെയ്‌തു​പോ​രേ​ണ്ടത്‌? ഇങ്ങനെ​യൊ​ക്കെ. എന്നാൽ ഇതി​നൊ​ന്നു​മല്ല ബൈബിൾ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌. ബൈബിൾ പറയുന്ന പ്രധാ​ന​പ്പെട്ട കാര്യ​മെ​ന്താ​ണെന്നു നമുക്കു നോക്കാം: “ഏതുവി​ധ​ത്തി​ലാണ്‌ നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌?”

ദൈവത്തിന്റെ വിശ്വ​സ്‌ത​രായ ദാസർ വ്യത്യസ്‌ത സ്ഥലങ്ങളിൽ, വ്യത്യസ്‌ത രീതി​ക​ളിൽ പ്രാർഥി​ച്ച​താ​യി ബൈബി​ളിൽ കാണാം. ചിലർ മൗനമാ​യി പ്രാർഥി​ച്ചു, ചിലർ ഉറക്കെ പ്രാർഥി​ച്ചു. ചിലർ ആകാശ​ത്തേക്കു നോക്കി പ്രാർഥി​ച്ചു, ചിലർ തല കുമ്പിട്ടു പ്രാർഥി​ച്ചു. പ്രതി​മ​ക​ളോ ജപമാ​ല​മ​ണി​ക​ളോ പ്രാർഥ​നാ​പു​സ്‌ത​ക​ങ്ങ​ളോ ഒന്നും ഉപയോ​ഗി​ക്കാ​തെ ഉള്ളുതു​റന്ന്‌ മനസ്സി​ലു​ള്ള​തെ​ല്ലാം അവർ ദൈവ​ത്തോ​ടു പറഞ്ഞു. ഈ പ്രാർഥ​ന​ക​ളൊ​ക്കെ ദൈവം കേൾക്കാൻ കാരണ​മെ​ന്താണ്‌?

കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ ഈ ദൈവ​ദാ​സർ യഹോവ എന്ന ദൈവ​ത്തോ​ടു മാത്ര​മാണ്‌ പ്രാർഥി​ച്ചത്‌. പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ 1 യോഹ​ന്നാൻ 5:14-ൽ പറയുന്നു: “ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.” അതിനർഥം ദൈവം ഇഷ്ടപ്പെ​ടുന്ന രീതി​യി​ലാ​യി​രി​ക്കണം നമ്മുടെ പ്രാർഥ​നകൾ എന്നാണ്‌. എന്നു പറഞ്ഞാൽ എന്താണ്‌?

ദൈവം ഇഷ്ടപ്പെ​ടുന്ന രീതി​യിൽ പ്രാർഥി​ക്ക​ണ​മെ​ങ്കിൽ ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്ന്‌ നമ്മൾ അറിയണം. പ്രാർഥ​ന​യു​ടെ ഒരു ഭാഗമാണ്‌ ബൈബിൾപ​ഠനം. എന്നു​വെച്ച്‌ ബൈബിൾ പണ്ഡിത​നാ​യാ​ലേ ദൈവം നമ്മുടെ പ്രാർഥന കേൾക്കൂ എന്നാണോ? അല്ല. ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കിയ കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ നമ്മൾ പ്രാർഥി​ച്ചാൽ മതി. നമ്മൾ ദൈവ​ത്തി​ന്റെ ഇഷ്ടം മനസ്സി​ലാ​ക്കാ​നും അതു​പോ​ലെ പ്രവർത്തി​ക്കാ​നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നുത്‌—മത്തായി 7:21-23

ദൈവം നമ്മുടെ പ്രാർഥന കേൾക്ക​ണ​മെ​ങ്കിൽ ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌, വിശ്വാ​സ​ത്തോ​ടെ, യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്ക​ണം

യഹോവയെക്കുറിച്ചും യഹോ​വ​യു​ടെ ഇഷ്ടത്തെ​ക്കു​റി​ച്ചും പഠിക്കു​മ്പോൾ നമ്മുടെ വിശ്വാ​സം കൂടും. പ്രാർഥ​ന​യ്‌ക്കു​വേണ്ട അടുത്ത പ്രധാ​ന​പ്പെട്ട കാര്യം വിശ്വാ​സ​മാണ്‌. യേശു പറഞ്ഞു: “വിശ്വാ​സ​ത്തോ​ടെ നിങ്ങൾ പ്രാർഥ​ന​യിൽ ചോദി​ക്കു​ന്ന​തെ​ല്ലാം നിങ്ങൾക്കു കിട്ടും.” (മത്തായി 21:22) കേൾക്കു​ന്ന​തെ​ല്ലാം കണ്ണുമ​ടച്ച്‌ അംഗീ​ക​രി​ക്കു​ന്നതല്ല വിശ്വാ​സം. മറിച്ച്‌ ഒരു കാര്യം നമുക്കു കാണാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലും അതു വിശ്വ​സി​ക്ക​ണ​മെ​ങ്കിൽ ശക്തമായ തെളിവു വേണം. (എബ്രായർ 11:1) യഹോ​വയെ നമുക്കു കാണാൻ കഴിയി​ല്ലെ​ങ്കി​ലും യഹോ​വ​യുണ്ട്‌ എന്നുള്ള​തി​ന്റെ ധാരാളം തെളി​വു​കൾ നമുക്കു ബൈബി​ളിൽ കാണാം. അങ്ങനെ യഹോവ ഒരു യഥാർഥ വ്യക്തി​യാ​ണെ​ന്നും വിശ്വ​സി​ക്കാൻ കഴിയുന്ന ഒരാളാ​ണെ​ന്നും വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ച്ചാൽ അതിന്‌ ഉത്തരം തരുന്ന ദൈവം ആണെന്നും ഉള്ള കാര്യം നമുക്ക്‌ ഉറപ്പി​ക്കാം. വിശ്വാ​സം കൂടുതൽ തരാൻ നമുക്ക്‌ പ്രാർഥി​ക്കാൻ കഴിയും. ഇങ്ങനെ നമുക്കു വേണ്ട​തെ​ല്ലാം നൽകാൻ യഹോ​വ​യ്‌ക്കു നൂറു മനസ്സാണ്‌.—ലൂക്കോസ്‌ 17:5; യാക്കോബ്‌ 1:17.

അടുത്ത കാര്യം നമുക്ക്‌ നോക്കാം. തന്റെ നാമത്തിൽ പ്രാർഥി​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു. (യോഹ​ന്നാൻ 14:13; 15:16) യേശു പറഞ്ഞു: “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.” (യോഹ​ന്നാൻ 14:6) അതിനർഥം നമ്മൾ യേശു​വി​നോ​ടു പ്രാർഥി​ക്കണം എന്നല്ല, യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കണം എന്നാണ്‌. നമ്മൾ ഓർക്കേണ്ട കാര്യം ഇതാണ്‌: പരിപൂർണ​നും പരിശു​ദ്ധ​നും ആയ പിതാ​വി​ന്റെ അടുത്ത്‌ പ്രാർഥ​ന​യിൽ ചെല്ലാൻ യേശു​വി​ലൂ​ടെ മാത്രമേ കഴിയൂ.

യേശുവിന്റെ അടുത്ത അനുഗാ​മി​കൾ യേശു​വി​നോട്‌ ഇങ്ങനെ ചോദി​ച്ചു: ‘കർത്താവേ, ഞങ്ങളെ​യും പ്രാർഥി​ക്കാൻ പഠിപ്പി​ക്കേ​ണമേ’ (ലൂക്കോസ്‌ 11:1) നമ്മൾ ഇപ്പോൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലുള്ള സാധാരണ കാര്യ​ങ്ങ​ളാ​യി​രു​ന്നില്ല ശിഷ്യ​ന്മാർ യേശു​വി​നോട്‌ ചോദി​ച്ചത്‌. ‘എന്തി​നെ​ക്കു​റി​ച്ചെ​ല്ലാം പ്രാർഥി​ക്കാം’ എന്ന്‌ അറിയാ​നാ​യി​രു​ന്നു അവർ ശരിക്കും ആഗ്രഹി​ച്ചത്‌.