വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്ദിയുള്ളവരായിരിക്കുക!

നന്ദിയുള്ളവരായിരിക്കുക!

രഹസ്യം 3

നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക!

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ “എല്ലാക്കാ​ര്യ​ങ്ങ​ളി​ലും നന്ദി പ്രകാ​ശി​പ്പി​ക്കു​വിൻ.”—1 തെസ്സ​ലോ​നി​ക്യർ 5:18; പി.ഒ.സി. ബൈബിൾ.

വെല്ലുവിളി അഹങ്കാ​രി​ക​ളും നന്ദിയി​ല്ലാ​ത്ത​വ​രു​മായ ആളുക​ളാണ്‌ നമുക്കു ചുറ്റു​മു​ള്ളത്‌. അവരുടെ മനോ​ഭാ​വങ്ങൾ നമ്മെയും സ്വാധീ​നി​ക്കാ​നി​ട​യുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1, 2) മാത്രമല്ല, ഇക്കാലത്ത്‌ നമ്മുടെ ജീവിതം കൂടുതൽ തിരക്കു​ള്ള​താ​യി​ത്തീ​രു​ക​യാണ്‌. ജീവി​ത​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി മല്ലിടു​ക​യും സ്വന്തം ആശാഭി​ലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി നെട്ടോ​ട്ട​മോ​ടു​ക​യും ചെയ്യു​ന്ന​തി​നി​ട​യിൽ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ വിലമ​തി​ക്കാ​നോ അതിനു നന്ദി പ്രകാ​ശി​പ്പി​ക്കാ​നോ പലർക്കും സമയം കിട്ടാ​റില്ല.

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ പലപല പ്രശ്‌നങ്ങൾ നിങ്ങളെ വീർപ്പു​മു​ട്ടി​ക്കു​ന്നു​ണ്ടാ​കാം. എങ്കിലും നിങ്ങൾക്കുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ദാവീദ്‌ രാജാ​വി​ന്റെ ദൃഷ്ടാന്തം നോക്കുക. വളരെ ക്ലേശക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ അവന്‌ കടന്നു​പോ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. കഠിന​മായ മനോ​വ്യ​ഥകൾ അവൻ അനുഭ​വി​ച്ചി​ട്ടുണ്ട്‌. പക്ഷേ അപ്പോ​ഴൊ​ന്നും ദൈവം നൽകിയ നന്മകൾ അവൻ മറന്നില്ല. പ്രാർഥ​ന​യിൽ അവൻ ദൈവ​ത്തോ​ടു പറഞ്ഞു: “നിന്റെ സകല​പ്ര​വൃ​ത്തി​ക​ളെ​യും ഞാൻ ധ്യാനി​ക്കു​ന്നു; നിന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യെ ഞാൻ ചിന്തി​ക്കു​ന്നു.” (സങ്കീർത്തനം 143:3-5) അതെ, പരി​ശോ​ധ​നകൾ നേരി​ട്ട​പ്പോ​ഴും തനിക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളെ​പ്രതി ദാവീദ്‌ ദൈവ​ത്തോ​ടു കൃതജ്ഞ​ത​യു​ള്ള​വ​നാ​യി​രു​ന്നു; അവൻ സംതൃ​പ്‌ത​നാ​യി​രു​ന്നു.

മറ്റുള്ളവർ നിങ്ങൾക്കു​വേണ്ടി ചെയ്‌ത ഉപകാ​ര​ങ്ങ​ളെ​യും സഹായ​ങ്ങ​ളെ​യും കുറിച്ചു ചിന്തി​ക്കുക; അതിന്‌ നന്ദി പ്രകാ​ശി​പ്പി​ക്കുക. യേശു ഇക്കാര്യ​ത്തിൽ നല്ല ദൃഷ്ടാന്തം വെച്ചു. യേശു​വി​ന്റെ സുഹൃ​ത്താ​യി​രുന്ന മറിയ ഒരിക്കൽ വളരെ വിലപി​ടി​പ്പുള്ള ഒരു സുഗന്ധ​തൈലം അവന്റെ തലയി​ലും കാൽപ്പാ​ദ​ങ്ങ​ളി​ലും പൂശി. കണ്ടുനിന്ന ചിലർ, “ഈ സുഗന്ധ​തൈലം ഇങ്ങനെ പാഴാ​ക്കി​യത്‌ എന്തിന്‌?” എന്നു ചോദി​ച്ചു. a ആ തൈലം വിറ്റ്‌, പണം ദരി​ദ്രർക്കു കൊടു​ക്കാ​മാ​യി​രു​ന്ന​ല്ലോ എന്നായി​രു​ന്നു വിമർശ​ക​രു​ടെ പക്ഷം. എന്നാൽ യേശു​വി​ന്റെ പ്രതി​ക​രണം മറ്റൊ​ന്നാ​യി​രു​ന്നു. അവൻ അവരോ​ടു പറഞ്ഞു: “അവളെ വെറുതെ വിടുക. അവളെ നിങ്ങൾ അസഹ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്തിന്‌? . . . ഇവളാൽ കഴിയു​ന്നത്‌ ഇവൾ ചെയ്‌തു.” (മർക്കോസ്‌ 14:3-8; യോഹ​ന്നാൻ 12:3) മറിയ എന്തു ചെയ്‌തില്ല എന്നതിനല്ല, എന്തു ചെയ്‌തു എന്നതി​നാണ്‌ യേശു ഊന്നൽ നൽകി​യത്‌. അതി​നോട്‌ അവൻ വിലമ​തിപ്പ്‌ പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു.

കുടും​ബ​ബ​ന്ധ​മോ സുഹൃ​ദ്‌ബ​ന്ധ​മോ ഒക്കെ നഷ്ടപ്പെ​ട്ട​ശേഷം മാത്ര​മാണ്‌ പലരും അതിന്റെ വിലയ​റി​യു​ന്നത്‌. ആ ദുരനു​ഭവം ഉണ്ടാകാ​തി​രി​ക്കാൻ നിങ്ങൾക്കുള്ള അനു​ഗ്ര​ഹ​ങ്ങളെ വിലമ​തി​ക്കാൻ പഠിക്കുക. ആ അനു​ഗ്ര​ഹങ്ങൾ ഓർക്കാൻ ശ്രമി​ക്കുക, കഴിയു​മെ​ങ്കിൽ അവ അക്കമിട്ട്‌ എഴുതുക.

“എല്ലാ നല്ല ദാനങ്ങളു”ടെയും ഉറവിടം ദൈവ​മാ​യ​തി​നാൽ നാം അവനു കൃതജ്ഞത അർപ്പി​ക്കണം. (യാക്കോബ്‌ 1:17) അങ്ങനെ​യൊ​രു ശീലം വളർത്തു​ന്നത്‌ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാ​നും സംതൃ​പ്‌ത​രാ​യി ജീവി​ക്കാ​നും നമ്മെ സഹായി​ക്കും.—ഫിലി​പ്പി​യർ 4:6, 7.

[അടിക്കു​റിപ്പ്‌]

a ഒന്നാം നൂറ്റാ​ണ്ടിൽ, അതിഥി​യു​ടെ തലയിൽ തൈലം പൂശു​ന്നത്‌ ആതിഥ്യ​മ​ര്യാ​ദ​യു​ടെ ഭാഗമാ​യി​രു​ന്നു; കാൽപ്പാ​ദ​ങ്ങ​ളിൽ തൈലം പൂശു​ന്നത്‌ താഴ്‌മ​യു​ടെ പ്രതീ​ക​വും.

[6-ാം പേജിലെ ചിത്രം]

മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്കാ​യി നിങ്ങൾ നന്ദി പ്രകാ​ശി​പ്പി​ക്കാ​റു​ണ്ടോ?