വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മരൂപികൾക്ക്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?

ആത്മരൂപികൾക്ക്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?

യേശു​വിൽനി​ന്നു പഠിക്കുക

ആത്മരൂ​പി​കൾക്ക്‌ നമ്മുടെ ജീവി​തത്തെ സ്വാധീ​നി​ക്കാ​നാ​കു​മോ?

ഭൂമിയിൽ വരുന്ന​തി​നു​മുമ്പ്‌ യേശു തന്റെ പിതാ​വി​നോ​ടൊ​പ്പം ആത്മമണ്ഡ​ല​ത്തി​ലാണ്‌ ജീവി​ച്ചി​രു​ന്നത്‌. (യോഹ​ന്നാൻ 17:5) അതു​കൊണ്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ അവനു കഴിയും.

ദൂതന്മാർക്ക്‌ മനുഷ്യ​രു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടോ?

▪ “മാനസാ​ന്ത​ര​പ്പെ​ടുന്ന ഒരു പാപി​യെ​ക്കു​റി​ച്ചു ദൈവ​ദൂ​ത​ന്മാർക്കി​ട​യിൽ സന്തോഷം ഉണ്ടാകും” എന്ന്‌ യേശു ഒരിക്കൽ പറഞ്ഞു. (ലൂക്കോസ്‌ 15:10) ദൂതന്മാർക്ക്‌ മനുഷ്യ​രു​ടെ കാര്യ​ത്തിൽ അതീവ താത്‌പ​ര്യ​മു​ണ്ടെന്ന്‌ അവന്റെ ഈ പ്രസ്‌താ​വന സൂചി​പ്പി​ക്കു​ന്നു.

ദൈവ​ദാ​സ​ന്മാ​രു​ടെ ആത്മീയ​ക്ഷേ​മ​ത്തി​നാ​യി പ്രവർത്തി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ദൈവം ദൂതന്മാർക്കു നൽകി​യി​രി​ക്കു​ന്ന​താ​യി യേശു വെളി​പ്പെ​ടു​ത്തി. അതു​കൊ​ണ്ടാണ്‌ മറ്റുള്ള​വർക്ക്‌ ഇടർച്ച​വ​രു​ത്തു​ന്ന​തി​നെ​തി​രെ മുന്നറി​യി​പ്പു നൽകവെ യേശു ഇങ്ങനെ പറഞ്ഞത്‌: “ഈ ചെറി​യ​വ​രിൽ ഒരുവനെ തുച്ഛീ​ക​രി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളു​വിൻ; എന്തെന്നാൽ സ്വർഗ​ത്തിൽ അവരുടെ ദൂതന്മാർ സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുഖം എപ്പോ​ഴും കാണുന്നു.” (മത്തായി 18:10) എന്നാൽ ഓരോ ദൈവ​ദാ​സ​ന്മാർക്കും ഓരോ കാവൽമാ​ലാ​ഖ​മാ​രുണ്ട്‌ എന്നല്ല യേശു പറഞ്ഞതി​നർഥം; സ്വർഗ​ത്തിൽ ദൈവത്തെ സേവി​ക്കുന്ന ദൂതന്മാർക്ക്‌ ക്രിസ്‌തീയ സഭയിലെ അംഗങ്ങ​ളു​ടെ കാര്യ​ത്തിൽ അതീവ താത്‌പ​ര്യ​മുണ്ട്‌ എന്നാണ്‌.

പിശാച്‌ ആളുകൾക്ക്‌ ദോഷം ചെയ്യു​ന്നത്‌ എങ്ങനെ?

▪ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കു​ന്ന​തിൽനിന്ന്‌ സാത്താൻ ആളുകളെ തടയു​മെന്ന്‌ യേശു തന്റെ അനുഗാ​മി​കൾക്ക്‌ മുന്നറി​യി​പ്പു നൽകി: “ഒരുവൻ രാജ്യ​ത്തി​ന്റെ വചനം കേട്ടിട്ട്‌ ഗ്രഹി​ക്കാ​തി​രി​ക്കു​മ്പോൾ ദുഷ്ടനാ​യവൻ വന്ന്‌ അവന്റെ ഹൃദയ​ത്തിൽ വിതയ്‌ക്ക​പ്പെ​ട്ടത്‌ അപഹരി​ക്കു​ന്നു.”—മത്തായി 13:19.

സാത്താൻ മനുഷ്യ​രെ വഞ്ചിക്കുന്ന ഒരു വിധം ഏതാ​ണെന്ന്‌ വയലിൽ ഗോതമ്പു വിതച്ച മനുഷ്യ​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു വ്യക്തമാ​ക്കി. യേശു ആയിരു​ന്നു വിതക്കാ​രൻ. ഗോതമ്പ്‌ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാ​നി​രുന്ന സത്യ​ക്രി​സ്‌ത്യാ​നി​കളെ അർഥമാ​ക്കി. ശത്രു വന്ന്‌ “ഗോത​മ്പി​ന്റെ ഇടയിൽ കള വിതച്ചി​ട്ടു പൊയ്‌ക്ക​ളഞ്ഞു” എന്ന്‌ യേശു പറഞ്ഞു. കള പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ കള്ളക്രി​സ്‌ത്യാ​നി​ക​ളെ​യാണ്‌. “അവ വിതച്ച ശത്രു പിശാച്‌.” (മത്തായി 13:25, 39) കളകൾക്ക്‌ ഗോത​മ്പു​മാ​യി സാദൃ​ശ്യ​മുണ്ട്‌. അതു​പോ​ലെ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വർക്ക്‌ സത്യാ​രാ​ധ​ക​രു​ടെ പരി​വേ​ഷ​മു​ണ്ടാ​യി​രി​ക്കാം. വ്യാജ ഉപദേ​ശങ്ങൾ പഠിപ്പി​ക്കുന്ന മതങ്ങൾ ആളുകളെ വഴി​തെ​റ്റി​ക്കു​ക​യും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാട്ടാൻ അവരെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​മാ​യി സുഹൃ​ദ്‌ബ​ന്ധ​ത്തി​ലാ​കു​ന്ന​തിൽനിന്ന്‌ ആളുകളെ തടയാൻ ഈ വ്യാജ​മ​ത​ങ്ങളെ സാത്താൻ ആയുധ​മാ​ക്കു​ന്നു.

നമുക്ക്‌ എങ്ങനെ സംരക്ഷണം നേടാം?

▪ “ലോക​ത്തി​ന്റെ അധിപതി” എന്നാണ്‌ യേശു സാത്താനെ വിളി​ച്ചത്‌. (യോഹ​ന്നാൻ 14:30) സാത്താ​നിൽനിന്ന്‌ നമുക്ക്‌ എങ്ങനെ സംരക്ഷണം നേടാ​മെന്ന്‌ ദൈവ​ത്തോ​ടുള്ള പ്രാർഥ​ന​യിൽ യേശു വ്യക്തമാ​ക്കി. തന്റെ ശിഷ്യ​ന്മാർക്കു​വേണ്ടി യേശു ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ദുഷ്ടനാ​യ​വൻനി​മി​ത്തം അവരെ കാത്തു​കൊ​ള്ളേണം എന്നത്രേ ഞാൻ നിന്നോട്‌ അപേക്ഷി​ക്കു​ന്നത്‌. ഞാൻ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​പോ​ലെ​തന്നെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല. സത്യത്താൽ അവരെ വിശു​ദ്ധീ​ക​രി​ക്കേ​ണമേ; നിന്റെ വചനം സത്യം ആകുന്നു​വ​ല്ലോ.” (യോഹ​ന്നാൻ 17:15-17) ദൈവ​വ​ച​ന​ത്തി​ന്റെ പരിജ്ഞാ​നം സമ്പാദി​ക്കു​ന്നത്‌ സാത്താൻ ഭരിക്കുന്ന ഈ ലോക​ത്തി​ന്റെ സ്വാധീ​ന​ങ്ങൾക്ക്‌ വഴി​പ്പെ​ട്ടു​പോ​കാ​തെ നമ്മെ സംരക്ഷി​ക്കും.

ഇന്ന്‌ ദൂതന്മാർ നമ്മുടെ കാര്യ​ങ്ങ​ളിൽ ഇടപെ​ടു​ന്നത്‌ എങ്ങനെ?

▪ യേശു ഇങ്ങനെ പറഞ്ഞു: ‘അങ്ങനെ​തന്നെ യുഗസ​മാ​പ്‌തി​യിൽ സംഭവി​ക്കും: ദൂതന്മാർ പുറ​പ്പെട്ട്‌ നീതി​മാ​ന്മാ​രു​ടെ ഇടയിൽനി​ന്നു ദുഷ്ടന്മാ​രെ വേർതി​രി​ക്കും.’ (മത്തായി 13:49) “യുഗസ​മാ​പ്‌തി” എന്ന്‌ യേശു വിശേ​ഷി​പ്പിച്ച കാലത്താണ്‌ നാം ജീവി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തോട്‌ ലക്ഷക്കണ​ക്കിന്‌ ആളുകൾ പ്രതി​ക​രി​ക്കു​ന്നുണ്ട്‌.—മത്തായി 24:3, 14.

എന്നാൽ ദൈവ​വ​ചനം പഠിക്കാൻ തുടങ്ങുന്ന എല്ലാ ആളുകൾക്കും ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്ക​ണ​മെ​ന്നില്ല. യഹോ​വ​യു​ടെ ദാസന്മാർ നിർവ​ഹി​ക്കുന്ന ഈ വേലയിൽ അവരെ വഴിന​യി​ക്കു​ന്നത്‌ ദൈവ​ദൂ​ത​ന്മാ​രാണ്‌. ദൈവത്തെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വരെ ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ മനസ്സി​ല്ലാ​ത്ത​വ​രിൽനിന്ന്‌ വേർതി​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യേശു പറഞ്ഞു: “നല്ല മണ്ണിലു​ള്ള​താ​കട്ടെ, ഉത്തമവും നല്ലതു​മായ ഹൃദയ​ത്തോ​ടെ വചനം കേട്ടിട്ട്‌ ഉള്ളിൽ സംഗ്ര​ഹിച്ച്‌ സഹിഷ്‌ണു​ത​യോ​ടെ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​താ​കു​ന്നു.”—ലൂക്കോസ്‌ 8:15.

കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 10-ാം അധ്യായം കാണുക.

[24-ാം പേജിലെ ചിത്രം]

ആത്മാർഥതയുള്ളവരെ ക്രിസ്‌തീയ സഭയി​ലേക്ക്‌ കൂട്ടി​വ​രു​ത്തു​ന്ന​തിൽ ദൂതന്മാർ ഒരു പങ്കുവ​ഹി​ക്കു​ന്നു