വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്ന”വൻ

“മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്ന”വൻ

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ക

“മനുഷ്യ​പു​ത്ര​ന്മാ​രു​ടെ ഹൃദയ​ങ്ങളെ അറിയുന്ന”വൻ

2 ദിനവൃ​ത്താ​ന്തം 6:29-31

ജീവി​ത​പ്ര​ശ്‌ന​ങ്ങ​ളും മനോ​വ്യ​ഥ​ക​ളു​മാ​യി മല്ലിടാത്ത ആരും​തന്നെ ഉണ്ടാവില്ല. അങ്ങനെ​യുള്ള ചില സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ മനസ്സിലെ സംഘർഷ​ങ്ങ​ളും വേദന​ക​ളും ആർക്കും പൂർണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെന്ന്‌ നമുക്കു തോന്നി​യേ​ക്കാം. എന്നാൽ നമ്മുടെ ഓരോ നെടു​വീർപ്പു​ക​ളും അറിയുന്ന ഒരാളുണ്ട്‌—യഹോ​വ​യാം ദൈവം. 2 ദിനവൃ​ത്താ​ന്തം 6:29-31-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ശലോ​മോ​ന്റെ പ്രാർഥ​ന​യിൽ നമുക്ക്‌ ആശ്വാസം പകരുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌. അത്‌ എന്താ​ണെന്ന്‌ നമുക്കു നോക്കാം.

ബി.സി. 1026. യെരു​ശ​ലേ​മി​ലെ ആലയസ​മർപ്പ​ണ​വേ​ള​യിൽ ശലോ​മോൻ ഒരു പ്രാർഥന നടത്തു​ക​യാണ്‌. ഏതാണ്ട്‌ പത്തുമി​നി​ട്ടു ദൈർഘ്യം​വ​രുന്ന ആ പ്രാർഥ​ന​യിൽ ശലോ​മോൻ യഹോ​വയെ അവന്റെ വിശ്വ​സ്‌ത​ത​യെ​പ്രതി വാഴ്‌ത്തു​ന്നു; വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ക​യും പ്രാർഥന കേൾക്കു​ക​യും ചെയ്യുന്ന ദൈവ​മാ​യി യഹോ​വയെ പ്രകീർത്തി​ക്കു​ന്നു.—1 രാജാ​ക്ക​ന്മാർ 8:23-53; 2 ദിനവൃ​ത്താ​ന്തം 6:14-42.

ദൈവ​ദാ​സ​ന്മാ​രു​ടെ അപേക്ഷ​കൾക്ക്‌ ചെവി​ചാ​യ്‌ക്ക​ണ​മേ​യെന്ന്‌ ശലോ​മോൻ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു. (30, 31 വാക്യങ്ങൾ) 28-ാം വാക്യ​ത്തിൽ അവൻ ജനത്തിന്റെ പൊതു​വി​ലുള്ള കഷ്ടങ്ങ​ളെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓരോ​രു​ത്തർക്കും അവരവ​രു​ടേ​തായ “വ്യാധി​യും ദുഃഖ​വും” ഉണ്ടെന്ന്‌ അവൻ എടുത്തു​പ​റ​യു​ന്നു. അതെ, ഒരാളു​ടെ ദുഃഖ​ങ്ങ​ളാ​യി​രി​ക്കില്ല മറ്റൊ​രാ​ളു​ടേത്‌.

പക്ഷേ, എന്തൊക്കെ കഷ്ടങ്ങൾ ഉണ്ടായാ​ലും ദൈവ​ദാ​സ​ന്മാർക്ക്‌ ഒറ്റയ്‌ക്ക്‌ തങ്ങളുടെ ഭാരം പേറേ​ണ്ട​തില്ല. ‘ആലയത്തി​ങ്ക​ലേക്കു തിരിഞ്ഞു കൈ മലർത്തി’ യഹോ​വ​യോ​ടു യാചന​ക​ഴി​ക്കുന്ന ഒരു ദൈവ​ദാ​സ​നാ​യി​രി​ക്കാം ആ പ്രാർഥ​നാ​വേ​ള​യിൽ ശലോ​മോ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. a “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക” എന്ന്‌ കഠിന​മായ മനോ​വ്യഥ അനുഭ​വി​ച്ചി​രുന്ന സമയത്ത്‌ തന്റെ പിതാ​വായ ദാവീദ്‌ പറഞ്ഞതും ശലോ​മോൻ അപ്പോൾ ഓർത്തി​ട്ടു​ണ്ടാ​കാം.—സങ്കീർത്തനം 55:4, 22.

സഹായ​ത്തി​നാ​യു​ള്ള നിലവി​ളി​യോട്‌ യഹോവ എങ്ങനെ​യാ​യി​രി​ക്കും പ്രതി​ക​രി​ക്കുക? ശലോ​മോൻ യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ക്കു​ന്നു: “നീ നിന്റെ വാസസ്ഥ​ല​മായ സ്വർഗ്ഗ​ത്തിൽനി​ന്നു കേട്ടു ക്ഷമിക്ക​യും . . . ഓരോ​രു​ത്തന്നു അവനവന്റെ നടപ്പു​പോ​ലെ ഒക്കെയും നൽകു​ക​യും ചെയ്യേ​ണമേ.” (30, 31 വാക്യങ്ങൾ) “പ്രാർത്ഥന കേൾക്കുന്ന”വനായ ദൈവം ഒരു കൂട്ട​മെ​ന്ന​നി​ല​യിൽ മാത്രമല്ല വ്യക്തി​പ​ര​മാ​യും തന്റെ ദാസന്മാർക്കാ​യി കരുതു​ന്നു​ണ്ടെന്ന്‌ ശലോ​മോന്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 65:2) അവർക്ക്‌ ആവശ്യ​മായ എല്ലാ സഹായ​വും അവൻ നൽകും. പശ്ചാത്ത​പിച്ച്‌ തിരി​ഞ്ഞു​വ​രു​ന്ന​വ​രു​ടെ പാപങ്ങൾ ക്ഷമിച്ചു​കൊ​ടു​ക്കാ​നും അവൻ സന്നദ്ധനാണ്‌.—2 ദിനവൃ​ത്താ​ന്തം 6:36-39.

മനസ്‌ത​പി​ച്ചു തിരി​ഞ്ഞു​വ​രു​ന്ന​വ​രു​ടെ അപേക്ഷകൾ യഹോവ കേൾക്കു​മെന്ന്‌ ശലോ​മോന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ശലോ​മോ​ന്റെ പ്രാർഥ​ന​യിൽ അതിന്‌ ഉത്തരമുണ്ട്‌. “നീ മാത്ര​മ​ല്ലോ മനുഷ്യ​പു​ത്ര​ന്മാ​രു​ടെ ഹൃദയ​ങ്ങളെ അറിയു​ന്നത്‌” എന്ന്‌ അവൻ പറഞ്ഞു. തന്റെ ഓരോ ദാസ​ന്റെ​യും ദുഃഖ​ങ്ങ​ളും സംഘർഷ​ങ്ങ​ളും യഹോവ കാണുന്നു; അവരുടെ വേദനകൾ അവന്റെ​യും വേദന​യാണ്‌.—സങ്കീർത്തനം 37:4.

ശലോ​മോൻ നടത്തിയ പ്രാർഥ​ന​യിൽനിന്ന്‌ നമുക്കും ആശ്വാസം കൈ​ക്കൊ​ള്ളാ​നാ​കും. നമ്മുടെ ഉള്ളിലെ വ്യഥയും വേദന​യും സഹമനു​ഷ്യർക്ക്‌ മുഴു​വ​നാ​യി മനസ്സി​ലാ​യെ​ന്നു​വ​രില്ല. (സദൃശ​വാ​ക്യ​ങ്ങൾ 14:10) എന്നാൽ യഹോവ നമ്മുടെ ഹൃദയങ്ങൾ കാണു​ന്നുണ്ട്‌; അവൻ നമുക്കാ​യി കരുതു​ക​യും ചെയ്യുന്നു. അവന്റെ സന്നിധി​യിൽ ഹൃദയം പകരു​ന്നത്‌ ദുഃഖ​ഭാ​രം ലഘൂക​രി​ക്കാൻ നമ്മെ സഹായി​ക്കും. “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ” എന്ന്‌ ബൈബിൾ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു.—1 പത്രോസ്‌ 5:7.

[അടിക്കു​റിപ്പ്‌]

a ബൈബിൾക്കാലങ്ങളിൽ, ‘കൈ മലർത്തി’ ദൈവ​ത്തോ​ടു പ്രാർഥി​ക്കുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു.—2 ദിനവൃ​ത്താ​ന്തം 6:13, 14.