വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിൽനിന്നു പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവത്തിൽനിന്നു പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുക

ദൈവ​ത്തിൽനി​ന്നു പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ ചോദി​ച്ചി​രി​ക്കാൻ സാധ്യ​ത​യുള്ള ചില ചോദ്യ​ങ്ങ​ളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളു​ടെ ബൈബി​ളിൽ എവിടെ കണ്ടെത്താ​മെ​ന്നും ഈ ലേഖന​ത്തിൽ പറയു​ന്നുണ്ട്‌. ഈ വിവരങ്ങൾ നിങ്ങളു​മാ​യി ചർച്ച​ചെ​യ്യാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നു.

1. ദൈവ​ത്തിൽനി​ന്നു പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ദൈവം മനുഷ്യ​കു​ടും​ബ​ത്തിന്‌ വലിയ അനു​ഗ്ര​ഹങ്ങൾ നൽകാ​നി​രി​ക്കു​ക​യാണ്‌. ആ സദ്വാർത്ത അവൻ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സ്വർഗ​ത്തിൽ വസിക്കുന്ന സ്‌നേ​ഹ​നി​ധി​യായ നമ്മുടെ പിതാ​വിൽനി​ന്നുള്ള ഒരു കത്താണ്‌ ബൈബിൾ.—യിരെ​മ്യാ​വു 29:11 വായി​ക്കുക.

2. എന്താണ്‌ ആ സദ്വാർത്ത?

മനുഷ്യർക്ക്‌ നല്ല ഒരു ഗവണ്മെന്റ്‌ ആവശ്യ​മാണ്‌. അക്രമം, അനീതി, രോഗം, മരണം എന്നിവ​യിൽനിന്ന്‌ മനുഷ്യന്‌ മോചനം നൽകാൻ ഒരു ഭരണാ​ധി​കാ​രി​ക്കും ഇതുവരെ സാധി​ച്ചി​ട്ടില്ല. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, സകല ദുരി​ത​ങ്ങ​ളിൽനി​ന്നും മനുഷ്യ​വർഗത്തെ വിടു​വി​ക്കുന്ന ഒരു നല്ല ഗവണ്മെന്റ്‌ കൊണ്ടു​വ​രാൻ ദൈവ​ത്തി​നു സാധി​ക്കും; അവൻ അതു ചെയ്യും. ഇത്‌ തീർച്ച​യാ​യും ഒരു സദ്വാർത്ത​യാണ്‌!—ദാനീ​യേൽ 2:44 വായി​ക്കുക.

3. ദൈവ​ത്തിൽനി​ന്നു പഠി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ലോക​ത്തി​ലെ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി​ക​ളായ സകല​രെ​യും ദൈവം പെട്ടെ​ന്നു​തന്നെ ഈ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും. സൗമ്യ​ശീ​ല​രായ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ, സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മായ നല്ലൊരു ജീവിതം നയിക്കാൻ ദൈവം ഇന്നു പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ജീവി​ത​പ്ര​ശ്‌നങ്ങൾ എങ്ങനെ തരണം​ചെ​യ്യാം, യഥാർഥ സന്തുഷ്ടി എങ്ങനെ കണ്ടെത്താം, ദൈവത്തെ എങ്ങനെ പ്രസാ​ദി​പ്പി​ക്കാം എന്നീ കാര്യങ്ങൾ അവർ ദൈവ​വ​ച​ന​ത്തിൽനി​ന്നു മനസ്സി​ലാ​ക്കു​ന്നു.—സെഫന്യാ​വു 2:3 വായി​ക്കുക.

4. ബൈബി​ളി​ന്റെ ഗ്രന്ഥകാ​രൻ ആരാണ്‌?

66 ചെറു​പു​സ്‌ത​ക​ങ്ങ​ളു​ടെ ഒരു സമാഹാ​ര​മാണ്‌ ബൈബിൾ. 40-ഓളം പുരു​ഷ​ന്മാർ അതിന്റെ രചനയിൽ പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌. ആദ്യത്തെ അഞ്ചുപു​സ്‌ത​കങ്ങൾ എഴുതി​യത്‌ മോശ​യാണ്‌, ഏതാണ്ട്‌ 3,500 വർഷം​മുമ്പ്‌. അവസാന പുസ്‌തകം എഴുത​പ്പെ​ട്ടിട്ട്‌ 1,900-ത്തിലധി​കം വർഷങ്ങ​ളാ​യി. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നാണ്‌ അത്‌ എഴുതി​യത്‌. ബൈബി​ളെ​ഴു​ത്തു​കാർ സ്വന്തം ആശയങ്ങളല്ല, ദൈവ​ത്തി​ന്റെ ചിന്തക​ളാണ്‌ രേഖ​പ്പെ​ടു​ത്തി​യത്‌. അതു​കൊണ്ട്‌ ദൈവ​മാണ്‌ ബൈബി​ളി​ന്റെ ഗ്രന്ഥകാ​രൻ.—2 തിമൊ​ഥെ​യൊസ്‌ 3:16-ഉം 2 പത്രോസ്‌ 1:21-ഉം വായി​ക്കുക.

ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യങ്ങൾ ബൈബിൾ കൃത്യ​ത​യോ​ടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടു​ള്ള​തു​കൊണ്ട്‌ അത്‌ ദൈവ​ത്തിൽനി​ന്നു​ള്ള​താ​ണെന്ന്‌ നമുക്കു മനസ്സി​ലാ​ക്കാം. കാരണം, ഭാവി പ്രവചി​ക്കാൻ മനുഷ്യർക്കാ​വില്ല. (യെശയ്യാ​വു 46:9, 10) ദൈവ​ത്തി​ന്റെ മഹനീയ ഗുണങ്ങ​ളും ബൈബിൾ നമുക്ക്‌ വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു. ആളുക​ളു​ടെ ജീവി​ത​ത്തിന്‌ നല്ല രീതി​യിൽ പരിവർത്തനം വരുത്താ​നുള്ള ശക്തി ബൈബി​ളി​നുണ്ട്‌. ബൈബിൾ ദൈവ​വ​ച​ന​മാ​ണെന്നു വിശ്വ​സി​ക്കാ​നുള്ള ഈടുറ്റ തെളി​വാ​യി ദശലക്ഷങ്ങൾ ഈ വസ്‌തു​ത​കളെ കാണുന്നു.—യോശുവ 23:14-ഉം 1 തെസ്സ​ലോ​നി​ക്യർ 2:13-ഉം വായി​ക്കുക.

5. ബൈബിൾ മനസ്സി​ലാ​ക്കാൻ എങ്ങനെ കഴിയും?

ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തിൽ ഖ്യാതി നേടിയ ആളായി​രു​ന്നു യേശു. യേശു​വി​ന്റെ ശ്രോ​താ​ക്ക​ളിൽ പലർക്കും ബൈബി​ളി​ലെ വിവരങ്ങൾ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അതു നന്നായി മനസ്സി​ലാ​ക്കാൻ അവർക്കെ​ല്ലാം സഹായം ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ കൂടെ​ക്കൂ​ടെ ഉദ്ധരി​ക്കു​ക​യും അവയുടെ അർഥം വ്യാഖ്യാ​നി​ച്ചു കൊടു​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. “ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുക” എന്ന ഈ പംക്തി​യിൽ അതേ രീതി​യാണ്‌ പിൻപ​റ്റി​യി​രി​ക്കു​ന്നത്‌.—ലൂക്കോസ്‌ 24:27, 45 വായി​ക്കുക.

ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തിൽനി​ന്നു മനസ്സി​ലാ​ക്കാൻ സാധി​ക്കു​ന്നത്‌ എത്ര വലിയ കാര്യ​മാണ്‌! നിങ്ങൾ ബൈബിൾ പഠിക്കു​ന്നത്‌ എല്ലാവർക്കും ഇഷ്ടപ്പെ​ട്ടെ​ന്നു​വ​രില്ല. പക്ഷേ അതിൽനി​ന്നു പിന്മാ​റ​രുത്‌. നിങ്ങൾക്ക്‌ നിത്യ​ജീ​വൻ ലഭിക്കു​മോ എന്നത്‌ നിങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവു നേടു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—മത്തായി 5:10-12-ഉം യോഹ​ന്നാൻ 17:3-ഉം വായി​ക്കുക.

കൂടുതൽ വിവര​ങ്ങൾക്ക്‌, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 2-ാം അധ്യായം കാണുക.