വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ സവിശേഷദിനത്തിനായി നിങ്ങൾ ഒരുങ്ങിയോ?

ആ സവിശേഷദിനത്തിനായി നിങ്ങൾ ഒരുങ്ങിയോ?

ആ സവി​ശേ​ഷ​ദി​ന​ത്തി​നാ​യി നിങ്ങൾ ഒരുങ്ങി​യോ?

മരിക്കു​ന്ന​തിന്‌ ഏതാനും മണിക്കൂ​റു​കൾക്കു​മുമ്പ്‌ യേശു ഒരു പ്രത്യേക ആചരണം ഏർപ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. തന്റെ മരണം എങ്ങനെ അനുസ്‌മ​രി​ക്കണം എന്ന്‌ അവൻ അതിലൂ​ടെ വ്യക്തമാ​ക്കി. “കർത്താ​വി​ന്റെ അത്താഴം” അല്ലെങ്കിൽ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം എന്നാണ്‌ ഇത്‌ അറിയ​പ്പെ​ടു​ന്നത്‌. (1 കൊരി​ന്ത്യർ 11:20) ഈ ആചരണം വളരെ പ്രധാ​ന​പ്പെ​ട്ട​താ​യ​തു​കൊണ്ട്‌ യേശു ഇങ്ങനെ കൽപ്പിച്ചു: “എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്‌വിൻ.” (ലൂക്കോസ്‌ 22:19, സത്യ​വേ​ദ​പു​സ്‌തകം) ഈ കൽപ്പന നിങ്ങൾ അനുസ​രി​ക്കു​മോ? എങ്കിൽ, യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആയിരി​ക്കും നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം വർഷത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ആചരണം.

അങ്ങനെ​യെ​ങ്കിൽ, ഈ ആചരണം എപ്പോൾ നടത്തണം? ഈ വിശേ​ഷാ​വ​സ​ര​ത്തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കി അതിനു​വേണ്ടി നിങ്ങൾക്ക്‌ എങ്ങനെ ഒരുങ്ങാ​നാ​കും? ക്രിസ്‌ത്യാ​നി​ക​ളായ ഓരോ​രു​ത്ത​രും ശ്രദ്ധാ​പൂർവം പരിഗ​ണി​ക്കേണ്ട ചോദ്യ​ങ്ങ​ളാണ്‌ ഇവ.

എത്ര കൂടെ​ക്കൂ​ടെ ആചരി​ക്കണം?

വർഷ​ന്തോ​റു​മാണ്‌ സുപ്ര​ധാന സംഭവ​ങ്ങ​ളു​ടെ​യെ​ല്ലാം ഓർമ നാം ആചരി​ക്കാ​റു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌ 2001-ൽ ന്യൂ​യോർക്കി​ലെ വേൾഡ്‌ ട്രേഡ്‌ സെന്ററിൽ നടന്ന ആക്രമ​ണ​ത്തി​ന്റെ കാര്യ​മെ​ടു​ക്കുക. അതിൽ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെ​ട്ടവർ ആ ദാരുണ സംഭവം എല്ലായ്‌പോ​ഴും ഓർക്കു​മെ​ങ്കി​ലും ഓരോ വർഷവും സെപ്‌റ്റം​ബർ 11 എന്ന ദിനം വന്നെത്തു​മ്പോൾ അവർ അതിന്‌ ഏറെ പ്രാധാ​ന്യം നൽകും.

ബൈബിൾക്കാ​ല​ങ്ങ​ളി​ലും ഇതു​പോ​ലെ വിശേ​ഷ​ദി​ന​ങ്ങ​ളെ​ല്ലാം വാർഷി​ക​മാ​യാണ്‌ ആചരി​ച്ചി​രു​ന്നത്‌. (എസ്ഥേർ 9:20, 27) ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ അത്ഭുത​ക​ര​മാ​യി വിടു​വി​ക്ക​പ്പെ​ട്ടത്‌ വർഷ​ന്തോ​റും അനുസ്‌മ​രി​ക്കാൻ യഹോ​വ​യാം​ദൈവം അവരോട്‌ കൽപ്പി​ക്കു​ക​യു​ണ്ടാ​യി. പെസഹാ എന്നാണ്‌ ആ ആഘോ​ഷത്തെ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌. ഇസ്രാ​യേ​ല്യർ അത്‌ ആചരി​ച്ചി​രു​ന്നത്‌ വർഷത്തിൽ ഒരിക്കൽ ആയിരു​ന്നു; അതായത്‌ അവർ വിടു​വി​ക്ക​പ്പെട്ട ആ ദിവസം.—പുറപ്പാ​ടു 12:24-27; 13:10.

അപ്പൊ​സ്‌ത​ല​ന്മാ​രു​മാ​യി പെസഹാ ആചരി​ച്ച​തി​നു തൊട്ടു​പി​ന്നാ​ലെ​യാണ്‌ തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​നുള്ള പ്രത്യേക ക്രമീ​ക​രണം യേശു ഏർപ്പെ​ടു​ത്തി​യത്‌. (ലൂക്കോസ്‌ 22:7-20) പെസഹാ ഒരു വാർഷി​കാ​ച​ര​ണ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു പകരമാ​യി യേശു ഏർപ്പെ​ടു​ത്തിയ ഈ പുതിയ ആചരണ​വും വർഷത്തിൽ ഒരിക്കൽ ആണ്‌ കൊണ്ടാ​ടേ​ണ്ടത്‌. എന്നാൽ ഏതു ദിവസം?

എപ്പോൾ ആചരി​ക്കണം?

ഈ ചോദ്യ​ത്തിന്‌ ഉത്തരം അറിയാൻ രണ്ടുകാ​ര്യ​ങ്ങൾ നാം മനസ്സി​ലാ​ക്കണം. ഒന്ന്‌, ബൈബിൾക്കാ​ല​ങ്ങ​ളിൽ, സായാ​ഹ്ന​ത്തിൽ സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആയിരു​ന്നു ദിവസം ആരംഭി​ച്ചി​രു​ന്നത്‌. അതായത്‌, സൂര്യാ​സ്‌ത​മ​യം​മു​തൽ സൂര്യാ​സ്‌ത​മ​യം​വരെ ആയിരു​ന്നു ഒരു ദിവസം.—ലേവ്യ​പു​സ്‌തകം 23:33.

അടുത്ത​താ​യി, അന്ന്‌ ഉപയോ​ഗി​ച്ചി​രുന്ന കലണ്ടർ ഇന്നുള്ള​വ​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. അതിൽ മാസങ്ങൾ അറിയ​പ്പെ​ട്ടി​രു​ന്നത്‌ മാർച്ച്‌, ഏപ്രിൽ എന്നിങ്ങ​നെയല്ല മറിച്ച്‌ ആദാർ, നീസാൻ തുടങ്ങിയ പേരു​ക​ളി​ലാ​യി​രു​ന്നു. (എസ്ഥേർ 3:7) അമാവാ​സി​മു​തൽ അമാവാ​സി​വരെ ആയിരു​ന്നു യഹൂദ​ന്മാ​രു​ടെ ഒരു മാസം. ആദ്യ മാസമായ നീസാ​നി​ലെ 14-ാം തീയതി​യാ​യി​രു​ന്നു അവർ പെസഹാ ആചരി​ച്ചി​രു​ന്നത്‌. (ലേവ്യ​പു​സ്‌തകം 23:5; സംഖ്യാ​പു​സ്‌തകം 28:16) അന്നേദി​വസം, അതായത്‌ നീസാൻ 14-ന്‌ തന്നെയാ​യി​രു​ന്നു റോമാ​ക്കാർ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തി​ലേ​റ്റി​യ​തും. അങ്ങനെ, ആദ്യത്തെ പെസഹാ ആചരണം നടന്ന്‌ 1,545 വർഷം കഴിഞ്ഞ​പ്പോൾ യേശു മരിച്ചു. അതെ, നീസാൻ 14 ഒരു സവി​ശേ​ഷ​ദി​നം​തന്നെ!

ഇന്നത്തെ കലണ്ടർ അനുസ​രിച്ച്‌ നീസാൻ 14 ഏതു ദിവസ​മാ​യി​രി​ക്കും? കൃത്യ​മായ തീയതി കണ്ടുപി​ടി​ക്കാൻ പ്രയാ​സ​മില്ല. വസന്തവി​ഷു​വ​ത്തോട്‌ (ഉത്തരാർധ​ഗോ​ള​ത്തി​ലെ വസന്താ​രം​ഭം) ഏറ്റവും അടുത്താ​യി പുതു​ച​ന്ദ്രൻ സൂര്യാ​സ്‌ത​മ​യ​ത്തി​ങ്കൽ യെരു​ശ​ലേ​മിൽ ദൃശ്യ​മാ​കുന്ന ദിവസ​മാണ്‌ നീസാൻ മാസം ആരംഭി​ക്കു​ന്നത്‌. അതിനെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ നീസാൻ 14 കണക്കാ​ക്കു​ന്നത്‌. സാധാ​ര​ണ​ഗ​തി​യിൽ അന്ന്‌ പൗർണമി ആയിരി​ക്കും. ഈ രീതി ഉപയോ​ഗിച്ച്‌ കണക്കാ​ക്കു​മ്പോൾ 2012-ൽ നീസാൻ 14 തുടങ്ങു​ന്നത്‌ ഏപ്രിൽ 5 വ്യാഴാഴ്‌ച സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആണ്‌. a

യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ ആഗ്രഹി​ക്കുന്ന ഏവരോ​ടു​മൊ​പ്പം കൂടി​വ​രാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾ യഹോ​വ​യു​ടെ സാക്ഷികൾ തുടങ്ങി​ക്ക​ഴി​ഞ്ഞു. ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കു​ചേ​രാൻ നിങ്ങ​ളെ​യും അവർ ഹാർദ​മാ​യി ക്ഷണിക്കു​ന്നു. സമയവും സ്ഥലവും ദയവായി നിങ്ങളു​ടെ പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ച്ചു മനസ്സി​ലാ​ക്കുക. ബൈബിൾ ഈ ആചരണത്തെ “അത്താഴം” അഥവാ സന്ധ്യാ​ഭ​ക്ഷണം എന്നു പറയു​ന്ന​തി​നാൽ അവർ ഇത്‌ ആചരി​ക്കു​ന്നത്‌ രാവി​ലെ​യോ ഉച്ചസമ​യ​ത്തോ അല്ല മറിച്ച്‌ വൈകിട്ട്‌ സൂര്യാ​സ്‌ത​മ​യ​ശേ​ഷ​മാണ്‌. (1 കൊരി​ന്ത്യർ 11:25) 1,979 വർഷങ്ങൾക്കു​മുമ്പ്‌ നീസാൻ 14-ന്റെ തുടക്ക​ത്തിൽ യേശു തുടങ്ങി​വെച്ച ഈ പ്രത്യേക ആചരണ​ത്തി​ന്റെ വാർഷി​കം, ഈ വർഷം 2012 ഏപ്രിൽ 5 വ്യാഴാഴ്‌ച വൈകി​ട്ടാ​യി​രി​ക്കും. അന്നേദി​വ​സ​ത്തി​ന്റെ അവസാ​ന​ത്തി​ങ്ക​ലാ​യി​രു​ന്നു യേശു​വി​ന്റെ മരണവും. അവന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ ഏറ്റവും അനു​യോ​ജ്യ​മായ ദിവസം ഇതുത​ന്നെ​യല്ലേ?

എങ്ങനെ തയ്യാറാ​കാം?

വർഷത്തിൽ ഒരിക്കൽ ആചരി​ക്കുന്ന ഈ സവി​ശേ​ഷ​ദി​ന​ത്തി​നു​വേണ്ടി ഒരുങ്ങാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? യേശു നമുക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക എന്നതാണ്‌ ഒരുവി​ധം. യേശു​വി​ന്റെ മരണത്തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റിഞ്ഞ്‌ അതിനെ വിലമ​തി​ക്കാൻ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? b എന്ന പുസ്‌തകം ദശലക്ഷ​ങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു.—മത്തായി 20:28.

യേശു​വി​ന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന ദിനങ്ങ​ളിൽനടന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കു​ന്ന​താണ്‌ ഈ വിശി​ഷ്ടാ​വ​സ​ര​ത്തി​നാ​യി തയ്യാ​റെ​ടു​ക്കാ​നുള്ള മറ്റൊ​രു​വി​ധം. തുടർന്നുള്ള പേജു​ക​ളിൽ ഒരു ചാർട്ട്‌ കാണാ​വു​ന്ന​താണ്‌. യേശു​വി​ന്റെ മരണത്തിന്‌ തൊട്ടു​മുമ്പ്‌ നടന്ന സംഭവങ്ങൾ വിവരി​ക്കുന്ന ബൈബിൾ ഭാഗങ്ങ​ളും കൂടു​ത​ലായ വിവര​ണങ്ങൾ അടങ്ങി​യി​രി​ക്കുന്ന ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ c എന്ന പുസ്‌ത​ക​ത്തി​ലെ അധ്യാ​യ​ങ്ങ​ളും അതിലെ വലതു​വ​ശത്തെ കോള​ത്തിൽ നൽകി​യി​ട്ടുണ്ട്‌.

ഈ സംഭവങ്ങൾ നടന്ന ദിവസ​വും അതിന്‌ തത്തുല്യ​മായ ഈ വർഷത്തെ തീയതി​യും ആണ്‌ ചാർട്ടി​ന്റെ ഇടതു​വ​ശ​ത്തു​ള്ളത്‌. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം​വ​രെ​യുള്ള സംഭവങ്ങൾ വിവരി​ക്കുന്ന തിരു​വെ​ഴു​ത്തു ഭാഗങ്ങൾ വായി​ക്കാൻ ഓരോ ദിവസ​വും അൽപ്പസ​മയം നീക്കി​വെ​ച്ചു​കൂ​ടേ? വർഷത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​ത്തി​നാ​യി ഒരുങ്ങാൻ അത്‌ നിങ്ങളെ സഹായി​ക്കും. തീർച്ച! (w11-E 02/01)

[അടിക്കു​റി​പ്പു​കൾ]

a ഈ തീയതി​യും ഇന്നത്തെ യഹൂദ​ന്മാർ പെസഹാ ആഘോ​ഷി​ക്കുന്ന തീയതി​യും തമ്മിൽ വ്യത്യാ​സ​മു​ണ്ടാ​യി​രി​ക്കാം. കാരണം, പുറപ്പാ​ടു 12:6-ലെ കൽപ്പന നീസാൻ 15-ലേക്ക്‌ വിരൽചൂ​ണ്ടു​ന്നു എന്ന ധാരണ​മൂ​ലം മിക്ക യഹൂദ​ന്മാ​രും പെസഹാ ആഘോ​ഷി​ക്കു​ന്നത്‌ അന്നാണ്‌. (1991 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-ാം പേജ്‌ കാണുക.) എന്നാൽ മോ​ശൈക ന്യായ​പ്ര​മാ​ണ​മ​നു​സ​രിച്ച്‌ യേശു അത്‌ ആചരി​ച്ചത്‌ നീസാൻ 14-ന്‌ ആയിരു​ന്നു. ഈ തീയതി എങ്ങനെ കണക്കാ​ക്കാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ 1977 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 383-384 പേജു​ക​ളി​ലുണ്ട്‌.

b യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌. അതിലെ 47-56, 206-208 പേജുകൾ കാണുക. www.watchtower.org എന്ന വെബ്‌​സൈ​റ്റി​ലും ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമാണ്‌.

c യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[20-ാം പേജിലെ ആകർഷക വാക്യം]

യേശുവിന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്നത്‌ 2012 ഏപ്രിൽ 5 വ്യാഴാ​ഴ്‌ച​യാണ്‌

[21-ാം പേജിലെ ചാർട്ട്‌/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

അവസാന ആഴ്‌ച​യി​ലെ സംഭവങ്ങൾ

2012 മാർച്ച്‌ 31 ശനി

ശബത്ത്‌

യോഹ​ന്നാൻ 11:55-12:1

gt 101 ഖ. 2-4 d

നീസാൻ 9 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

ബൈബിൾക്കാലങ്ങളിൽ, സായാ​ഹ്ന​ത്തിൽ സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ തുടങ്ങുന്ന ഒരു ദിവസം പിറ്റേ​ദി​വസം സൂര്യാ​സ്‌ത​മ​യം​വരെ ആയിരു​ന്നു

കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ വീട്ടിൽനടന്ന വിരു​ന്നിൽ

മറിയ സുഗന്ധ​തൈ​ലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്നു

യഹൂദ​ന്മാർ യേശു​വി​നെ​യും ലാസറി​നെ​യും സന്ദർശി​ക്കു​ന്നു

മത്തായി 26:6-13

മർക്കോസ്‌ 14:3-9

യോഹ​ന്നാൻ 12:2-11

gt 101 ഖ. 5-9

2012 ഏപ്രിൽ 1 ഞായർ

▪ യെരു​ശ​ലേ​മി​ലേ​ക്കുള്ള ജയോത്സവ പ്രവേശം

ആലയത്തിൽ പഠിപ്പി​ക്കു​ന്നു

മത്തായി 21:1-11, 14-17

മർക്കോസ്‌ 11:1-11

ലൂക്കോസ്‌ 19:29-44

യോഹ​ന്നാൻ 12:12-19

gt 102

നീസാൻ 10 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

രാത്രി ബെഥാ​ന്യ​യിൽ ചെലവ​ഴി​ക്കു​ന്നു

2012 ഏപ്രിൽ 2 തിങ്കൾ

▪ അതിരാ​വി​ലെ യെരു​ശ​ലേ​മി​ലേക്ക്‌ യാത്ര​തി​രി​ക്കു​ന്നു

▪ ആലയം ശുദ്ധീ​ക​രി​ക്കു​ന്നു

▪ യഹോവ സ്വർഗ​ത്തിൽനിന്ന്‌ സംസാ​രി​ക്കു​ന്നു

മത്തായി 21:12, 13, 18, 19

മർക്കോസ്‌ 11:12-19

ലൂക്കോസ്‌ 19:45-48

യോഹ​ന്നാൻ 12:20-50

gt 103, 104

നീസാൻ 11 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

2012 ഏപ്രിൽ 3 ചൊവ്വ

▪ ആലയത്തിൽ ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ പഠിപ്പി​ക്കു​ന്നു

▪ പരീശ​ന്മാ​രെ കുറ്റം​വി​ധി​ക്കു​ന്നു

▪ വിധവ​യു​ടെ സംഭാ​വ​നയെ പ്രശം​സി​ക്കു​ന്നു

▪ യെരു​ശ​ലേ​മി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു

▪ സാന്നി​ധ്യ​ത്തി​ന്റെ അടയാളം നൽകുന്നു

മത്തായി 21:19-25:46

മർക്കോസ്‌ 11:20-13:37

ലൂക്കോസ്‌ 20:1-21:38

gt 105 മുതൽ 112 ഖ. 1 വരെ

നീസാൻ 12 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

2012 ഏപ്രിൽ 4 ബുധൻ

▪ ബെഥാ​ന്യ​യിൽ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ഒരു സ്വസ്ഥദി​നം

▪ ഒറ്റി​ക്കൊ​ടു​ക്കാ​നുള്ള പദ്ധതി യൂദാ ആവിഷ്‌ക​രി​ക്കു​ന്നു

മത്തായി 26:1-5, 14-16

മർക്കോസ്‌ 14:1, 2, 10, 11

ലൂക്കോസ്‌ 22:1-6

gt 112 ഖ. 2-4

നീസാൻ 13 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

2012 ഏപ്രിൽ 5 വ്യാഴം

▪ പത്രോ​സും യോഹ​ന്നാ​നും പെസഹാ ഒരുക്കങ്ങൾ ചെയ്യുന്നു

▪ യേശു​വും മറ്റു പത്ത്‌ അപ്പൊ​സ്‌ത​ല​ന്മാ​രും വൈകു​ന്നേ​ര​ത്തോ​ടെ അങ്ങോ​ട്ടു​പോ​കു​ന്നു

മത്തായി 26:17-19

മർക്കോസ്‌ 14:12-16

ലൂക്കോസ്‌ 22:7-13

gt 112 ഖ. 5 മുതൽ 113 ഖ. 1 വരെ

നീസാൻ 14 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

▪ പെസഹാ ആഘോ​ഷി​ക്കു​ന്നു

▪ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ പാദങ്ങൾ കഴുകു​ന്നു

▪ യൂദായെ പറഞ്ഞു​വി​ടു​ന്നു

▪ തന്റെ മരണത്തി​ന്റെ സ്‌മാ​രകം ഏർപ്പെ​ടു​ത്തു​ന്നു

മത്തായി 26:20-35

മർക്കോസ്‌ 14:17-31

ലൂക്കോസ്‌ 22:14-38

യോഹ​ന്നാൻ 13:1-17:26

gt 113 ഖ. 2 മുതൽ 116 വരെ

അർധരാത്രി

2012 ഏപ്രിൽ 6 വെള്ളി

▪ ഒറ്റി​ക്കൊ​ടു​ക്ക​ലും അറസ്റ്റും, ഗെത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌

▪ അപ്പൊ​സ്‌ത​ല​ന്മാർ ഓടി​പ്പോ​കു​ന്നു

▪ ന്യായാ​ധി​പ​സ​ഭ​യു​ടെ മുമ്പാകെ വിചാരണ

▪ പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

മത്തായി 26:36-75

മർക്കോസ്‌ 14:32-72

ലൂക്കോസ്‌ 22:39-62

യോഹ​ന്നാൻ 18:1-27

gt 117 മുതൽ 120 വരെ

▪ വീണ്ടും ന്യായാ​ധി​പ​സ​ഭ​യു​ടെ മുമ്പാകെ വീണ്ടും

▪ പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌ അവി​ടെ​നിന്ന്‌ ഹെരോ​ദാ​വി​ന്റെ അടു​ത്തേക്ക്‌ തിരിച്ച്‌ വീണ്ടും പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌

▪ മരണത്തിന്‌ വിധി​ക്കു​ന്നു, സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു

▪ ഉച്ചതി​രിഞ്ഞ്‌ ഏകദേശം മൂന്നു​മ​ണി​യോ​ടെ മരിക്കു​ന്നു

▪ ശരീരം എടുത്ത്‌ മറവു​ചെ​യ്യു​ന്നു

മത്തായി 27:1-61

മർക്കോസ്‌ 15:1-47

ലൂക്കോസ്‌ 22:63-23:56

യോഹ​ന്നാൻ 18:28-40

gt 121 മുതൽ 127 ഖ. 7 വരെ

നീസാൻ 15 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

▪ ശബത്ത്‌

2012 ഏപ്രിൽ 7 ശനി

▪ യേശു​വി​ന്റെ കല്ലറയ്‌ക്കൽ കാവൽ ഏർപ്പെ​ടു​ത്താൻ പീലാ​ത്തൊസ്‌ അനുവ​ദി​ക്കു​ന്നു

മത്തായി 27:62-66

gt 127 ഖ. 8-9

നീസാൻ 16 (സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ ആരംഭി​ക്കു​ന്നു)

മർക്കോസ്‌ 16:1

2012 ഏപ്രിൽ 8 ഞായർ

▪ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

▪ ശിഷ്യ​ന്മാർക്ക്‌ പ്രത്യ​ക്ഷ​നാ​കു​ന്നു

മത്തായി 28:1-15

മർക്കോസ്‌ 16:1-8

ലൂക്കോസ്‌ 24:1-49

യോഹ​ന്നാൻ 20:1-25

gt 127 ഖ. 10 മുതൽ 129 ഖ. 10 വരെ

[അടിക്കു​റിപ്പ്‌]

d gt എന്നത്‌ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌ത​ക​ത്തെ​യും കൊടു​ത്തി​രി​ക്കുന്ന സംഖ്യകൾ ആ പുസ്‌ത​ക​ത്തി​ലെ അധ്യാ​യ​ങ്ങ​ളെ​യും സൂചി​പ്പി​ക്കു​ന്നു. യേശു​വി​ന്റെ അന്തിമ ശുശ്രൂ​ഷ​യു​ടെ വിശദ​മായ തിരു​വെ​ഴു​ത്തു പരാമർശങ്ങൾ ഉൾക്കൊ​ള്ളുന്ന ഒരു ചാർട്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു’ എന്ന പുസ്‌ത​ക​ത്തി​ന്റെ 290-ാം പേജിൽ കാണാ​വു​ന്ന​താണ്‌.