വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാചിനെ ദൈവം സൃഷ്ടിച്ചതാണോ?

പിശാചിനെ ദൈവം സൃഷ്ടിച്ചതാണോ?

വായന​ക്കാർ ചോദി​ക്കു​ന്നു

പിശാ​ചി​നെ ദൈവം സൃഷ്ടി​ച്ച​താ​ണോ?

▪ ‘സകലവും സൃഷ്ടി​ച്ചത്‌’ ദൈവ​മാ​ണെന്ന്‌ ബൈബിൾ പറയു​ന്ന​തി​നാൽ പിശാ​ചി​നെ​യും ദൈവം സൃഷ്ടി​ച്ച​താ​യി​രി​ക്കണം എന്ന്‌ ചിലർ വിശ്വ​സി​ക്കു​ന്നു. (എഫെസ്യർ 3:9; വെളി​പാട്‌ 4:11) പക്ഷേ, അങ്ങനെയല്ല എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.

യഹോവ സൃഷ്ടിച്ച ആത്മരൂ​പി​ക​ളിൽ ഒരാൾ പിശാച്‌ ആയിത്തീ​രു​ക​യാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? സ്രഷ്ടാവ്‌ എന്നനി​ല​യിൽ യഹോ​വ​യെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തു​ന്നത്‌ എന്താ​ണെന്നു നോക്കുക: “അവിടു​ത്തെ പ്രവൃത്തി പരിപൂർണ്ണ​വും അവിടു​ത്തെ വഴികൾ നീതി​യു​ക്ത​വു​മാണ്‌. തിന്‌മ​യ​റി​യാ​ത്ത​വ​നും വിശ്വ​സ്‌ത​നു​മാ​ണു ദൈവം; അവിടുന്ന്‌ നീതി​മാ​നും സത്യസ​ന്‌ധ​നു​മാണ്‌.” (ആവർത്ത​ന​പു​സ്‌തകം 32:3-5, പി.ഒ.സി. ബൈബിൾ) ദൈവ​ത്തി​ന്റെ പ്രവൃത്തി പരിപൂർണ​വും ദൈവം തിന്മ അറിയാ​ത്ത​വ​നും ആണെന്ന്‌ ഈ വാക്യം പറയുന്നു. അങ്ങനെ നോക്കി​യാൽ സാത്താൻ ആയിത്തീർന്ന ഈ ആത്മരൂ​പി​യെ​യും ദൈവം ആദിയിൽ സൃഷ്ടി​ച്ചത്‌ പൂർണ​നും നീതി​മാ​നും ആയിട്ടാ​യി​രു​ന്നു എന്ന്‌ നമുക്ക്‌ മനസ്സി​ലാ​ക്കാം; അവൻ ദൈവ​ത്തി​ന്റെ ദൂതപു​ത്ര​ന്മാ​രിൽ ഒരുവ​നാ​യി​രു​ന്നു. മാത്രമല്ല, പിശാ​ചി​നെ​ക്കു​റിച്ച്‌ “അവൻ സത്യത്തിൽ നിലനി​ന്നില്ല” എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 8:44) ഒരുകാ​ലത്ത്‌ അവൻ സത്യവാ​നും നിർദോ​ഷ​നും ആയിരു​ന്നു എന്നല്ലേ അതിനർഥം?

എന്നാൽ എന്താണ്‌ സംഭവി​ച്ചത്‌? യഹോ​വ​യു​ടെ ബുദ്ധി​ശ​ക്തി​യുള്ള മറ്റു സൃഷ്ടി​ക​ളെ​പ്പോ​ലെ​തന്നെ സാത്താ​നാ​യി​ത്തീർന്ന ഈ ദൂതനും ശരിയും തെറ്റും തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം നൽക​പ്പെ​ട്ടി​രു​ന്നു. ഈ ദൂതൻ പക്ഷേ ദൈവ​ത്തോ​ടു മത്സരി​ക്കാൻ തീരു​മാ​നി​ക്കു​ക​യും തന്നോ​ടൊ​പ്പം ചേരാൻ ആദ്യ മനുഷ്യ​ദ​മ്പ​തി​കളെ വശീക​രി​ക്കു​ക​യും ചെയ്‌തു. അങ്ങനെ അവൻ സ്വയം സാത്താൻ ആയിത്തീർന്നു. “എതിരാ​ളി” എന്നാണ്‌ സാത്താൻ എന്ന പദത്തിന്‌ അർഥം.—ഉല്‌പത്തി 3:1-5.

ദുഷ്ടനായ ഈ ആത്മരൂപി സ്വയം ഒരു പിശാ​ചും (“ദൂഷകൻ” എന്നാണ്‌ പിശാച്‌ എന്ന പദത്തിന്‌ അർഥം) ആയിത്തീർന്നു. അതെങ്ങനെ? വാസ്‌ത​വ​ത്തിൽ, ഹവ്വാ​യോ​ടു സംസാ​രിച്ച സർപ്പത്തി​ന്റെ പിന്നിൽ സാത്താ​നാ​യി​രു​ന്നു. ഉപായി​യായ സാത്താൻ ഹവ്വായെ കബളി​പ്പി​ക്കാ​നാ​യി തന്ത്രപൂർവം ചില നുണകൾ പറഞ്ഞു; ആ ദൂഷണം വിശ്വ​സിച്ച ഹവ്വാ, ദൈവം നൽകിയ നിയമങ്ങൾ ലംഘി​ക്കു​ക​യും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കു​ക​യും ചെയ്‌തു. യേശു സാത്താനെ ‘ഭോഷ്‌കി​ന്റെ അപ്പൻ’ എന്നു വിളി​ച്ചത്‌ തികച്ചും ഉചിത​മാ​യി​രു​ന്നു.—യോഹ​ന്നാൻ 8:44.

ഈ ആത്മരൂപി തുടക്ക​ത്തിൽ പൂർണ​നാ​യി​രു​ന്നു എന്ന്‌ നാം കണ്ടല്ലോ. യാതൊ​രു​വിധ ബലഹീ​ന​ത​ക​ളോ ചുറ്റും ദുസ്സ്വാ​ധീ​ന​ങ്ങ​ളോ ഇല്ലാതി​രു​ന്നി​ട്ടും അവനു വഴിപി​ഴ​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? ഒരുവൻ ദുഷ്‌ചെ​യ്‌തി​കൾ ചെയ്യാൻ ഇടയാ​കു​ന്നത്‌ എങ്ങനെ​യെന്ന്‌ ബൈബി​ളെ​ഴു​ത്തു​കാ​ര​നായ യാക്കോബ്‌ വിവരി​ക്കു​ന്നു: “ഓരോ​രു​ത്ത​നും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ത​നാ​യി വശീക​രി​ക്ക​പ്പെ​ടു​ക​യാ​ല​ത്രേ. മോഹം ഗർഭം​ധ​രിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു.” (യാക്കോബ്‌ 1:14, 15) സാത്താന്റെ കാര്യ​ത്തിൽ ഇതുത​ന്നെ​യാണ്‌ സംഭവി​ച്ചത്‌. ചില ദുശ്ചി​ന്തകൾ അവൻ മനസ്സിൽ വളർത്തി. യഹോ​വ​യ്‌ക്ക്‌ മാത്രം അർഹത​പ്പെട്ട ആരാധന തനിക്കു ലഭിക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കണം; അങ്ങനെ, യഹോ​വ​യു​ടെ ആധിപ​ത്യ​ത്തിൻ കീഴി​ലാ​യി​രി​ക്കുന്ന മനുഷ്യ​രെ തന്റെ കീഴിൽ കൊണ്ടു​വ​രാ​മെ​ന്നും. (1 തിമൊ​ഥെ​യൊസ്‌ 3:6) ഈ ചിന്തകൾ മനസ്സിൽനിന്ന്‌ എടുത്തു​ക​ള​യു​ന്ന​തി​നു പകരം അവൻ അതുതന്നെ ആലോ​ചി​ച്ചു​കൊ​ണ്ടി​രു​ന്നു. അങ്ങനെ അത്‌ അവന്റെ മനസ്സിൽ വേരു​റച്ചു. ഒടുവിൽ അവൻ തന്റെ ആഗ്രഹ​പ്ര​കാ​രം പ്രവർത്തി​ക്കു​ക​യും ചെയ്‌തു.

ഇതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു ഉദാഹ​രണം നോക്കാം. രേഖക​ളിൽ തിരി​മ​റി​കൾ നടത്തി​യാൽ കുറച്ചു പണം കൈക്ക​ലാ​ക്കാൻ കഴിയു​മെന്ന്‌ ഒരു കമ്പനി​യി​ലെ അക്കൗണ്ടന്റ്‌ മനസ്സിൽ കണക്കു​കൂ​ട്ടു​ന്നു. അങ്ങനെ​യൊ​രു ചിന്ത വന്നെങ്കി​ലും വേണ​മെ​ങ്കിൽ അയാൾക്ക്‌ ആ ചിന്ത മനസ്സിൽനി​ന്നു കളയാം. എന്നാൽ പണം വെട്ടി​ക്കാ​നുള്ള ആ വഴി​യെ​ക്കു​റിച്ച്‌ അയാൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നെ​ങ്കിൽ ആ ആശയം കൊള്ളാ​മെന്ന്‌ അയാൾക്ക്‌ തോന്നും. പിന്നെ അയാൾ വെട്ടിപ്പ്‌ നടത്താ​നുള്ള സാധ്യത ഏറെയാണ്‌. ആ പ്രവൃത്തി ചെയ്‌താൽ അയാൾ കള്ളനായി. താൻ ചെയ്‌ത കുറ്റ​ത്തോ​ടുള്ള ബന്ധത്തിൽ എന്തെങ്കി​ലും നുണകൾ പറഞ്ഞാൽ അയാൾ നുണയ​നു​മാ​യി. സാത്താ​നും ഇങ്ങനെ​ത​ന്നെ​യാണ്‌ ചെയ്‌തത്‌. ദൈവം സൃഷ്ടിച്ച ഈ ദൂതൻ തെറ്റായ ആഗ്രഹങ്ങൾ വളർത്തു​ക​യും അതി​നൊത്ത്‌ പ്രവർത്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തനിക്കു​ണ്ടാ​യി​രുന്ന ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗ​പ്പെ​ടു​ത്തി. വഞ്ചന കാണി​ക്കു​ക​യും തന്റെ പിതാ​വി​നോട്‌ മത്സരി​ക്കു​ക​യും ചെയ്‌ത അവൻ അങ്ങനെ സ്വയം പിശാ​ചായ സാത്താൻ ആയിത്തീർന്നു.

എന്നാൽ ആശ്വാ​സ​മേ​കുന്ന ഒരു കാര്യ​മുണ്ട്‌: ദൈവം തന്റെ തക്കസമ​യത്ത്‌ പിശാ​ചായ സാത്താനെ നശിപ്പി​ച്ചു​ക​ള​യും! (റോമർ 16:20) അതുവരെ, സാത്താ​നിൽനിന്ന്‌ തന്റെ ദാസന്മാ​രെ സംരക്ഷി​ക്കാ​നുള്ള ക്രമീ​ക​രണം യഹോവ ചെയ്‌തി​ട്ടുണ്ട്‌: സാത്താന്റെ കുത​ന്ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ അവൻ അവർക്ക്‌ അറിവ്‌ കൊടു​ത്തി​രി​ക്കു​ന്നു, ഒപ്പം അവയിൽനി​ന്നു രക്ഷപ്പെ​ടാ​നുള്ള മാർഗ​വും. (2 കൊരി​ന്ത്യർ 2:11; എഫെസ്യർ 6:11) അതു​കൊണ്ട്‌, ‘പിശാ​ചി​നോട്‌ എതിർത്തു​നിൽക്കാൻ’ സർവ​ശ്ര​മ​വും ചെയ്യുക; അപ്പോൾ “അവൻ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.”—യാക്കോബ്‌ 4:7.

[21-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പൂർണനായിരുന്ന ഒരു ദൈവ​ദൂ​തൻ ദൈവ​ത്തി​നെ​തി​രെ മത്സരിച്ച്‌ സ്വയം സാത്താ​നാ​യി​ത്തീ​രു​ക​യാ​യി​രു​ന്നു