വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തോട്‌ അടുത്തുചെല്ലുക

“നീ . . . താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കും”

“നീ . . . താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കും”

നമ്മുടെ പ്രിയപ്പെ​ട്ടവർ വേദന സഹിച്ചു മരിക്കു​ന്നത്‌ കണ്ടുനിൽക്കേ​ണ്ടി​വ​രുക! വല്ലാ​ത്തൊ​രു അനുഭ​വ​മാ​ണത്‌. ആ വേർപാട്‌ നമ്മെ​യെ​ല്ലാം ദുഃഖ​ത്തി​ലാ​ഴ്‌ത്തും. സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തിന്‌ നമ്മുടെ വേദന മനസ്സി​ലാ​കും എന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌! അതുമാത്രമല്ല, മരണനിദ്ര​യി​ലാ​യി​രി​ക്കു​ന്ന​വരെ തന്റെ അതുല്യ​ശക്തി ഉപയോ​ഗിച്ച്‌ ജീവനിലേക്കു തിരികെ കൊണ്ടു​വ​രാൻ യഹോ​വ​യാം ദൈവം കാത്തി​രി​ക്കു​ക​യാണ്‌. ഇയ്യോബ്‌ 14:13-15 (ഓശാന ബൈബിൾ) വാക്യ​ങ്ങ​ളിൽ പ്രതി​ഫ​ലി​ച്ചു കാണുന്ന ആ പ്രത്യാ​ശയെ​ക്കു​റിച്ച്‌ നമുക്ക്‌ അൽപ്പം ചിന്തി​ക്കാം.

ആ വാക്യ​ങ്ങ​ളു​ടെ പശ്ചാത്തലം ശ്രദ്ധി​ക്കുക. ധനനഷ്ടം, മക്കളുടെ മരണം, വേദനാ​ക​ര​മായ രോഗം അങ്ങനെ ദുരി​ത​ങ്ങ​ളു​ടെ ഒരു പരമ്പര​യി​ലൂ​ടെ കടന്നുപോ​കു​ക​യാണ്‌ വിശ്വസ്‌ത ദൈവ​ദാ​സ​നായ ഇയ്യോബ്‌. കഠിന​മായ വൈകാ​രിക വ്യഥയി​ലായ ഇയ്യോബ്‌ ദൈവത്തോട്‌ നിലവി​ളി​ക്കു​ന്നു: “ഹാ, നീ എന്നെ പാതാ​ള​ത്തിൽ (മുഴു​മ​നു​ഷ്യ​വർഗ​ത്തിന്റെ​യും ശവക്കുഴി) ഒളിപ്പി​ച്ചി​രുന്നെ​ങ്കിൽ!” (13-ാം വാക്യം) ദുരി​ത​ങ്ങ​ളിൽനി​ന്നുള്ള ഒരു മോച​ന​മാ​യി​ട്ടാണ്‌ ഇയ്യോബ്‌ പാതാ​ളത്തെ കാണു​ന്നത്‌. അവിടെ ഒരു നിധി എന്നപോ​ലെ തന്നെ ഒളിപ്പി​ക്കാ​നാണ്‌ അവൻ ദൈവത്തോട്‌ അപേക്ഷി​ക്കു​ന്നത്‌. ദുരി​ത​ങ്ങ​ളിൽനി​ന്നും വേദന​യിൽനി​ന്നു​മുള്ള മുക്തി​ക്കാ​യി അവൻ അത്ര​യേറെ ആഗ്രഹി​ച്ചു. a

ഇയ്യോബ്‌ എന്നേക്കും പാതാ​ള​ത്തിൽ കഴി​യേ​ണ്ടി​വ​രു​മോ? ഇല്ലെന്ന്‌ ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവൻ തുടർന്ന്‌ ഇങ്ങനെ അപേക്ഷി​ക്കു​ന്നു: ‘ഒരു അവധി നിശ്ചയിച്ച്‌ അന്ന്‌ എന്നെ ഓർമി​ച്ചി​രുന്നെ​ങ്കിൽ!’ എക്കാല​വും തനിക്ക്‌ പാതാ​ള​ത്തിൽ കഴി​യേ​ണ്ടി​വ​രില്ലെ​ന്നും യഹോവ തന്നെ ഓർക്കുമെ​ന്നും ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു. താൻ പാതാ​ള​ത്തിൽ കഴിയുന്ന കാലയ​ള​വി​നെ “സേവന​കാ​ലം” (പി.ഒ.സി. ബൈബിൾ)—മോച​ന​ത്തി​നാ​യി നിർബ​ന്ധ​മാ​യും കാത്തി​രി​ക്കേണ്ട ഒരു കാലഘട്ടം—എന്നാണ്‌ ഇയ്യോബ്‌ വിശേ​ഷി​പ്പി​ക്കു​ന്നത്‌. എന്നാൽ ആ കാത്തി​രിപ്പ്‌ എത്രനാൾ തുടരും? ഇയ്യോ​ബി​ന്റെ വാക്കു​ക​ളിൽ പറഞ്ഞാൽ, “മോചനം വന്നെത്തും​വരെ.” (14-ാം വാക്യം) പാതാ​ള​ത്തിൽനി​ന്നുള്ള മോച​ന​മാണ്‌ ഇവിടെ ഇയ്യോബ്‌ ഉദ്ദേശി​ക്കു​ന്നത്‌. അതായത്‌ മരണനിദ്ര​യിൽനി​ന്നുള്ള മോചനം അഥവാ പുനരു​ത്ഥാ​നം.

തന്റെ “മോചനം വന്നെത്തും” എന്ന്‌ ഇയ്യോ​ബിന്‌ ഉറപ്പു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം മരണനിദ്ര​യി​ലാ​യി​രി​ക്കുന്ന തന്റെ വിശ്വസ്‌ത ദാസന്മാരെ​ക്കു​റിച്ച്‌ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വിന്‌ എത്രമാ​ത്രം ചിന്തയുണ്ടെന്ന്‌ അവന്‌ നന്നായി അറിയാം. അതു​കൊണ്ട്‌ അവൻ ദൈവത്തോട്‌ ഇങ്ങനെ പറയുന്നു: “നീ എന്നെ വിളി​ക്കും; ഞാൻ വിളി കേൾക്കും. നീ നിന്റെ കരവേ​ല​കൾക്കാ​യി താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കും.” (15-ാം വാക്യം) താൻ ദൈവ​ത്തി​ന്റെ കരവേ​ല​യാണെന്ന്‌ ഇയ്യോ​ബിന്‌ അറിയാം. ഇയ്യോ​ബി​നെ അമ്മയുടെ ഗർഭപാത്ര​ത്തിൽ ഉരുവാ​ക്കിയ ദൈവ​ത്തിന്‌ അവനെ മരണത്തിൽനിന്ന്‌ ഉയിർപ്പി​ക്കാ​നും കഴിയും.—ഇയ്യോബ്‌ 10:8, 9; 31:15.

ഇയ്യോ​ബി​ന്റെ വാക്കു​ക​ളിൽനിന്ന്‌ യഹോ​വ​യു​ടെ ആർദ്ര​തയെ​ക്കു​റി​ച്ചുള്ള ഒരു ചിത്രം നമുക്കു ലഭിക്കു​ന്നു: ഇയ്യോ​ബിനെപ്പോ​ലെ, തങ്ങളെ​ത്തന്നെ തന്റെ കരങ്ങളിൽ ഏൽപ്പി​ക്കു​ന്ന​വരോട്‌ യഹോ​വ​യ്‌ക്ക്‌ പ്രത്യേക താത്‌പ​ര്യ​മുണ്ട്‌. അഭികാ​മ്യ​രായ വ്യക്തി​ക​ളാ​യി തങ്ങളെ രൂപ​പ്പെ​ടു​ത്താൻ സ്വയം വിട്ടുകൊ​ടു​ക്കു​ന്ന​വരോട്‌ അവനു പ്രിയം തോന്നു​ന്നു. (യെശയ്യാ​വു 64:8) അതെ, തന്റെ ഭക്തന്മാർ യഹോ​വ​യ്‌ക്ക്‌ വില​യേ​റി​യ​വ​രാണ്‌. മരിച്ചുപോയ വിശ്വസ്‌ത ദാസന്മാ​രെ ഉയിർപ്പി​ക്കാൻ ‘താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കു​ക​യാണ്‌’ അവൻ. ‘താത്‌പ​ര്യ​പൂർവം കാത്തി​രി​ക്കുക’ എന്നു പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദം, “അതിയായ വാഞ്‌ഛയെ ദ്യോ​തി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന പദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ്‌ എന്ന കാര്യ​ത്തിൽ തർക്കമില്ലെന്ന്‌” ഒരു പണ്ഡിതൻ പറയുന്നു. മരണനിദ്ര​യി​ലാ​യി​രി​ക്കുന്ന തന്റെ ദാസന്മാ​രെ യഹോവ ഓർക്കു​ന്നുവെന്നു മാത്രമല്ല അവരെ ജീവനിലേക്കു കൊണ്ടു​വ​രാൻ അവൻ അതിയാ​യി വാഞ്‌ഛി​ക്കു​ക​യും ചെയ്യുന്നു.

സന്തോ​ഷ​ക​രമെന്നു പറയട്ടെ, ഇയ്യോ​ബി​ന്റെ പുസ്‌ത​ക​ത്തിൽത്തന്നെ (ആദ്യം രചിക്ക​പ്പെട്ട ബൈബിൾ പുസ്‌ത​ക​ങ്ങ​ളിൽപ്പെ​ടു​ന്നു) മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യെന്ന തന്റെ ഉദ്ദേശ്യം വെളിപ്പെ​ടു​ത്താൻ യഹോവ തീരു​മാ​നി​ച്ചു. b മരിച്ചുപോയ നിങ്ങളു​ടെ പ്രിയപ്പെ​ട്ട​വ​രു​മാ​യി നിങ്ങൾ വീണ്ടും ഒരുമി​ക്കു​ന്നതു കാണാൻ യഹോവ എത്ര ആഗ്രഹി​ക്കു​ന്നുണ്ടെ​ന്നോ! വേർപാ​ടി​ന്റെ വേദന അൽപ്പ​മെ​ങ്കി​ലും ശമിപ്പി​ക്കാൻ പുനഃ​സ​മാ​ഗ​മത്തെ​ക്കു​റി​ച്ചുള്ള ആ പ്രത്യാ​ശ​യ്‌ക്കാ​കും. സ്‌നേ​ഹ​നി​ധി​യായ ആ ദൈവത്തെ​ക്കു​റി​ച്ചും അവന്റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കപ്പെ​ടു​ന്നതു കാണു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കാൻ എന്തു ചെയ്യണം എന്നതിനെ​ക്കു​റി​ച്ചും കൂടുതൽ അറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌.

a ‘എന്നെ ഒളിപ്പി​ച്ചി​രുന്നെ​ങ്കിൽ’ എന്ന ഇയ്യോ​ബി​ന്റെ പ്രസ്‌താ​വ​ന​യു​ടെ അർഥം, “വിലപ്പെട്ട ഒരു നിക്ഷേ​പമെ​ന്നപോ​ലെ എന്നെ സൂക്ഷിക്കേ​ണമേ” എന്നായി​രി​ക്കാമെന്ന്‌ ഒരു പരാമർശ കൃതി പറയുന്നു. “ഒരു നിധിപോ​ലെ എന്നെ മറച്ചുവെക്കേ​ണമേ” എന്നാണ്‌ മറ്റൊരു ഉറവിടം ആ പ്രസ്‌താ​വ​നയെ​ക്കു​റി​ച്ചു പറയു​ന്നത്‌.

b മരിച്ചവരെ നീതി​യുള്ള ഒരു പുതിയ ലോക​ത്തിലേക്ക്‌ ഉയിർപ്പി​ക്കു​ന്നതു സംബന്ധിച്ച ബൈബി​ളി​ന്റെ വാഗ്‌ദാ​നത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ ഏഴാം അധ്യായം കാണുക.