വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു​ക്രി​സ്‌തു യഥാർഥ​ത്തിൽ ആരാണ്‌?

യേശു​ക്രി​സ്‌തു യഥാർഥ​ത്തിൽ ആരാണ്‌?

‘അവൻ യെരു​ശ​ലേ​മിൽ പ്രവേ​ശി​ച്ച​പ്പോൾ നഗരം മുഴുവൻ ഇളകി, “ഇവൻ ആരാണ്‌?” എന്നു ചോദി​ക്കാൻതു​ടങ്ങി. ‘ഇവൻ ഗലീല​യി​ലെ നസറെ​ത്തിൽനി​ന്നുള്ള പ്രവാ​ച​ക​നായ യേശു​വാണ്‌’ എന്നു ജനക്കൂട്ടം പറഞ്ഞു​കൊ​ണ്ടി​രു​ന്നു.’—മത്തായി 21:10, 11.

അന്ന്‌ എ.ഡി. 33-ലെ ആ വസന്തകാല ദിനത്തിൽ യേശുക്രിസ്‌തു a യെരു​ശ​ലേ​മിൽ പ്രവേ​ശി​ച്ച​പ്പോൾ നഗരവാ​സി​കൾ മുഴുവൻ ഇളകി​യത്‌ എന്തു​കൊ​ണ്ടാണ്‌? യേശു​വി​നെ​ക്കു​റി​ച്ചും അവൻ ചെയ്‌ത അത്ഭുത​ങ്ങ​ളെ​ക്കു​റി​ച്ചും അവർ ധാരാളം കേട്ടി​രു​ന്നു. കേട്ടവ​രെ​ല്ലാം അതേക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്‌തി​രു​ന്നു. (യോഹ​ന്നാൻ 12:17-19) എന്നാൽ തങ്ങളുടെ മുമ്പിൽ നിൽക്കുന്ന ആ മനുഷ്യ​ന്റെ കീർത്തി ലോക​മെ​ങ്ങും പരക്കു​മെ​ന്നോ നൂറ്റാ​ണ്ടു​കൾക്കി​പ്പു​റം ഇന്നും അവൻ ജനഹൃ​ദ​യ​ങ്ങളെ സ്വാധീ​നി​ക്കു​മെ​ന്നോ അന്ന്‌ അവർ അറിഞ്ഞില്ല.

മാനവ​ച​രി​ത്ര​ത്തിൽ യേശു​വി​നുള്ള സ്വാധീ​നം വ്യക്തമാ​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ നോക്കുക.

  • ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും ഉപയോ​ഗ​ത്തി​ലി​രി​ക്കുന്ന കലണ്ടർ, യേശു ജനിച്ച​താ​യി പറയ​പ്പെ​ടുന്ന വർഷത്തെ അധിക​രി​ച്ചു​ള്ള​താണ്‌.

  • ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ സ്വയം വിശേ​ഷി​പ്പി​ക്കുന്ന ഏതാണ്ട്‌ 200 കോടി (ലോക​ജ​ന​സം​ഖ്യ​യു​ടെ ഏതാണ്ട്‌ മൂന്നി​ലൊന്ന്‌) ആളുക​ളുണ്ട്‌ ഇന്നു ലോക​ത്തിൽ.

  • നൂറു കോടി​യി​ല​ധി​കം വരുന്ന ഇസ്ലാം മതവി​ശ്വാ​സി​കൾ യേശു​വി​നെ ഒരു വലിയ പ്രവാ​ച​ക​നാ​യി കണക്കാ​ക്കു​ന്നു.

  • യേശു​വി​ന്റെ ജ്ഞാന​മൊ​ഴി​ക​ളിൽ പലതും ആളുക​ളു​ടെ നിത്യ​സം​ഭാ​ഷ​ണ​ത്തി​ന്റെ ഭാഗമാ​യി മാറി​യി​ട്ടുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ:

    ‘വലത്തെ ചെകി​ട്ടത്ത്‌ അടിക്കു​ന്ന​വന്‌ മറ്റേ ചെകി​ടും കാണി​ച്ചു​കൊ​ടു​ക്കുക.’മത്തായി 5:39.

    ‘വാളെ​ടു​ക്കു​ന്നവൻ വാളാൽ.’മത്തായി 26:52.

    ‘മുട്ടു​വിൻ തുറക്ക​പ്പെ​ടും.’മത്തായി 7:7.

    ‘നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കുക.’മത്തായി 22:39.

    ‘ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക.’ലൂക്കോസ്‌ 6:27.

    ‘വലങ്കൈ ചെയ്യു​ന്നത്‌ ഇടങ്കൈ അറിയ​രുത്‌.’മത്തായി 6:3.

അതെ, ജനജീ​വി​ത​ത്തിൽ യേശു ചെലു​ത്തി​യി​ട്ടുള്ള സ്വാധീ​നം ആർക്കും നിഷേ​ധി​ക്കാ​നാ​വില്ല. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും വളരെ വ്യത്യ​സ്‌ത​മായ വീക്ഷണ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളു​മാണ്‌ ആളുകൾക്ക്‌ അവനെ​ക്കു​റി​ച്ചു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ ‘യേശു​ക്രി​സ്‌തു യഥാർഥ​ത്തിൽ ആരാണ്‌?’ എന്ന ചോദ്യം നിങ്ങളു​ടെ മനസ്സി​ലും ഉയർന്നു​വ​ന്നി​ട്ടു​ണ്ടാ​കും. യേശു എവി​ടെ​നി​ന്നു വന്നു? അവന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? അവൻ എന്തിനു മരിച്ചു? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ ബൈബി​ളി​നു മാത്രമേ നൽകാൻ കഴിയൂ. യേശു​വി​നെ​ക്കു​റി​ച്ചുള്ള ആ വസ്‌തു​തകൾ മനസ്സി​ലാ​ക്കു​ന്നത്‌ വളരെ പ്രധാ​ന​മാണ്‌. കാരണം, അതിന്‌ നിങ്ങളു​ടെ ജീവി​തത്തെ നിർണാ​യ​ക​മായ ഒരു വിധത്തിൽ സ്വാധീ​നി​ക്കാ​നാ​കും.

a “യേശു” എന്ന പേരിന്റെ അർഥം “യഹോവ രക്ഷയാ​കു​ന്നു” എന്നാണ്‌. “ക്രിസ്‌തു” എന്നത്‌ നസറെ​ത്തു​കാ​ര​നായ ഈ പ്രവാ​ച​കന്റെ സ്ഥാന​പ്പേ​രാണ്‌. “അഭിഷി​ക്തൻ” എന്നാണ്‌ അതിന്റെ അർഥം. ഒരു പ്രത്യേക സ്ഥാനം അലങ്കരി​ക്കാൻ ദൈവം അവനെ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു അഥവാ നിയമി​ച്ചി​രി​ക്കു​ന്നു എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു.