വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു—അവൻ എവി​ടെ​നി​ന്നു വന്നു?

യേശു—അവൻ എവി​ടെ​നി​ന്നു വന്നു?

‘(പീലാ​ത്തൊസ്‌) പിന്നെ​യും അരമന​യിൽ ചെന്ന്‌ യേശു​വി​നോട്‌, “നീ എവി​ടെ​നി​ന്നു​ള്ള​വ​നാ​കു​ന്നു?” എന്നു ചോദി​ച്ചു. യേശു​വോ മറുപ​ടി​യൊ​ന്നും പറഞ്ഞില്ല.’—യോഹ​ന്നാൻ 19:9.

റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ യേശു​വി​ന്റെ വിചാ​ര​ണ​വേ​ള​യി​ലാണ്‌ ആ ചോദ്യം ചോദി​ച്ചത്‌. യേശു ഇസ്രാ​യേ​ലി​ലെ ഏതു പ്രദേ​ശ​ത്തു​നി​ന്നു​ള്ള​വ​നാ​യി​രു​ന്നെന്ന്‌ പീലാ​ത്തൊ​സിന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോസ്‌ 23:6, 7) യേശു ഒരു സാധാരണ മനുഷ്യൻ അല്ലെന്നുള്ള കാര്യ​വും പീലാ​ത്തൊസ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. എങ്കിൽപ്പി​ന്നെ എന്തിനാണ്‌ അദ്ദേഹം അങ്ങനെ​യൊ​രു ചോദ്യം ചോദി​ച്ചത്‌? ഭൂജാ​ത​നാ​കു​ന്ന​തി​നു​മുമ്പ്‌ യേശു മറ്റെവി​ടെ​യെ​ങ്കി​ലും ജീവി​ച്ചി​രു​ന്നെന്ന്‌ പീലാ​ത്തൊസ്‌ ചിന്തി​ച്ചു​വോ? യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാൻ കഴിഞ്ഞാൽ അത്‌ അംഗീ​ക​രി​ക്കാ​നും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നും വിജാ​തീ​യ​നായ ആ ഭരണാ​ധി​കാ​രി തയ്യാറാ​കു​മാ​യി​രു​ന്നോ? എന്തായി​രു​ന്നാ​ലും, പീലാ​ത്തൊ​സി​ന്റെ ആ ചോദ്യ​ത്തിന്‌ യേശു മറുപ​ടി​യൊ​ന്നും പറഞ്ഞില്ല. സത്യത്തി​ന്റെ​യും നീതി​യു​ടെ​യും പക്ഷത്ത്‌ നിൽക്കു​ന്ന​തി​നെ​ക്കാൾ സ്വന്തം സ്ഥാനം സംരക്ഷി​ക്കു​ന്ന​തി​ലാ​യി​രു​ന്നു പീലാ​ത്തൊ​സി​നു താത്‌പ​ര്യ​മെന്ന്‌ പിന്നീട്‌ തെളി​യു​ക​യും ചെയ്‌തു.—മത്തായി 27:11-26.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, യേശു എവി​ടെ​നി​ന്നാണ്‌ വന്നതെന്ന്‌ അറിയാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അത്‌ കണ്ടുപി​ടി​ക്കാൻ മാർഗ​മുണ്ട്‌. അതേക്കു​റിച്ച്‌ ബൈബിൾ വ്യക്തമാ​യി പറയു​ന്നുണ്ട്‌. പിൻവ​രുന്ന വസ്‌തു​തകൾ പരിചി​ന്തി​ക്കുക.

എവി​ടെ​യാണ്‌ ജനിച്ചത്‌?

യെഹൂ​ദ​യി​ലെ ബേത്ത്‌ലെ​ഹെം എന്ന പട്ടണത്തി​ലാണ്‌ യേശു ജനിച്ചത്‌. യേശു​വി​ന്റെ അമ്മയായ മറിയ അവനെ ഗർഭം ധരിച്ചി​രി​ക്കെ, എല്ലാവ​രും അവരവ​രു​ടെ പട്ടണങ്ങ​ളിൽ പോയി പേരു​ചാർത്ത​ണ​മെന്ന്‌ ഔഗു​സ്‌തൊസ്‌ കൈസർ ഒരു കൽപ്പന പുറ​പ്പെ​ടു​വി​ച്ചു. അതിൻപ്ര​കാ​രം, “പൂർണ​ഗർഭി​ണി​യാ​യി​രുന്ന” ഭാര്യ മറിയ​യെ​യും കൂട്ടി യോ​സേഫ്‌ തന്റെ പിതൃ​ന​ഗ​ര​മായ ബേത്ത്‌ലെ​ഹെ​മി​ലേക്കു യാത്ര​യാ​യി. സത്രത്തിൽ താമസി​ക്കാൻ ഇടം കിട്ടാ​തി​രു​ന്ന​തി​നാൽ അവിടെ അവർക്ക്‌ ഒരു കാലി​ത്തൊ​ഴു​ത്തിൽ രാത്രി കഴിച്ചു​കൂ​ട്ടേ​ണ്ടി​വന്നു. അവി​ടെ​വെ​ച്ചാണ്‌ യേശു ജനിക്കു​ന്നത്‌. അവർ അവനെ ശീലക​ളിൽ പൊതിഞ്ഞ്‌ ഒരു പുൽത്തൊ​ട്ടി​യിൽ കിടത്തി.—ലൂക്കോസ്‌ 2:1-7.

യേശു ജനിക്കു​ന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു​മു​മ്പേ അവൻ എവിടെ ജനിക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “നീയോ, ബേത്ത്‌ലേ​ഹേം എഫ്രാത്തേ, നീ യെഹൂ​ദാ​സ​ഹ​സ്ര​ങ്ങ​ളിൽ ചെറു​താ​യി​രു​ന്നാ​ലും യിസ്രാ​യേ​ലി​ന്നു അധിപ​തി​യാ​യി​രി​ക്കേ​ണ്ടു​ന്നവൻ എനിക്കു നിന്നിൽനി​ന്നു ഉത്ഭവി​ച്ചു​വ​രും.” a (മീഖാ 5:2) യെഹൂ​ദ​യി​ലെ പട്ടണങ്ങ​ളു​ടെ കൂട്ടത്തിൽ ഗണിക്ക​പ്പെ​ടാൻതക്ക പ്രാധാ​ന്യ​മൊ​ന്നും പ്രത്യ​ക്ഷ​ത്തിൽ ബേത്ത്‌ലെ​ഹെ​മിന്‌ ഇല്ലായി​രു​ന്നു. എന്നാൽ മിശിഹാ അഥവാ ക്രിസ്‌തു ജനിക്കാ​നി​രു​ന്നത്‌ അവി​ടെ​യാ​യി​രു​ന്നു. അങ്ങനെ ഈ കൊച്ചു​പ​ട്ട​ണ​ത്തിന്‌ ഒരു അസാധാ​രണ പദവി കൈവ​രു​മാ​യി​രു​ന്നു.—മത്തായി 2:3-6; യോഹ​ന്നാൻ 7:40-42.

എവി​ടെ​യാണ്‌ വളർന്നത്‌?

ഈജി​പ്‌റ്റിൽ കുറച്ചു​നാൾ കഴിഞ്ഞ​ശേഷം യേശു​വി​ന്റെ കുടും​ബം നസറെ​ത്തി​ലേക്ക്‌ താമസം മാറ്റി. യെരു​ശ​ലേ​മിൽനിന്ന്‌ 96 കിലോ​മീ​റ്റർ അകലെ വടക്കു​ഭാ​ഗ​ത്താ​യി കിടക്കുന്ന ഗലീല പ്രവി​ശ്യ​യി​ലെ ഒരു പട്ടണമാ​യി​രു​ന്നു നസറെത്ത്‌. കൃഷി, ആടു​മേ​യ്‌ക്കൽ, മീൻപി​ടി​ത്തം ഇതൊ​ക്കെ​യാ​യി​രു​ന്നു അവിട​ത്തു​കാ​രു​ടെ തൊഴിൽ. യോ​സേ​ഫി​ന്റെ കുടും​ബം നസറെ​ത്തിൽ താമസ​മാ​ക്കു​മ്പോൾ യേശു​വിന്‌ മൂന്നു​വ​യ​സ്സു​പോ​ലും ഉണ്ടായി​രു​ന്നില്ല. മനോ​ഹ​ര​മായ ആ ഭൂപ്ര​ദേ​ശത്ത്‌ ഒരു എളിയ ചുറ്റു​പാ​ടി​ലാണ്‌ യേശു വളർന്നു​വ​ന്നത്‌. ഒരു വലിയ കുടും​ബ​മാ​യി​രു​ന്നു അവന്റേത്‌.—മത്തായി 13:55, 56.

മിശിഹാ നസറെ​ത്തിൽനി​ന്നു​ള്ളവൻ ആയിരി​ക്കു​മെന്ന്‌ നൂറ്റാ​ണ്ടു​കൾക്കു​മു​മ്പു​തന്നെ ബൈബിൾ പ്രവചി​ച്ചി​രു​ന്നു. “‘അവൻ നസറാ​യ​നെന്നു വിളി​ക്ക​പ്പെ​ടും’ എന്നു പ്രവാ​ച​ക​ന്മാർ മുഖാ​ന്തരം അരുളി​ച്ചെ​യ്‌തതു നിവൃ​ത്തി​യാ​കേ​ണ്ട​തിന്‌” യേശു​വി​ന്റെ കുടും​ബം “നസറെത്ത്‌ എന്ന പട്ടണത്തിൽ ചെന്നു പാർത്തു” എന്ന്‌ സുവി​ശേഷ എഴുത്തു​കാ​ര​നായ മത്തായി രേഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. (മത്തായി 2:19-23) നസറായൻ എന്ന പേരിന്‌ “മുള” എന്നതി​നുള്ള എബ്രായ പദത്തോ​ടു ബന്ധമു​ള്ള​താ​യി കാണ​പ്പെ​ടു​ന്നു. യെശയ്യാ​പ്ര​വ​ച​ന​ത്തിൽ മിശി​ഹാ​യെ യിശ്ശാ​യി​യിൽനി​ന്നുള്ള “ഒരു മുള” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. ദാവീ​ദി​ന്റെ അപ്പനായ യിശ്ശാ​യി​യു​ടെ പിൻഗാ​മി​യാ​യി​രി​ക്കും മിശിഹാ എന്ന്‌ അത്‌ അർഥമാ​ക്കി. മേൽപ്പറഞ്ഞ തിരു​വെ​ഴുത്ത്‌ രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ മത്തായി​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ പ്രവച​ന​മാ​യി​രു​ന്നി​രി​ക്കാം. (യെശയ്യാ​വു 11:1) വാസ്‌ത​വ​ത്തിൽ, യേശു യിശ്ശാ​യി​യു​ടെ​യും ദാവീ​ദി​ന്റെ​യും ഒരു പിൻഗാ​മി​യാ​യി​രു​ന്നു.—മത്തായി 1:6, 16; ലൂക്കോസ്‌ 3:23, 31, 32.

യേശു വന്നത്‌ എവി​ടെ​നിന്ന്‌?

“അവന്റെ (യേശു​വി​ന്റെ) ഉത്ഭവം പണ്ടേയു​ള്ള​തും പുരാ​ത​ന​മാ​യ​തും തന്നേ” എന്ന്‌ മീഖാ പ്രവാ​ചകൻ എഴുതി. (മീഖാ 5:2) ബേത്ത്‌ലെ​ഹെ​മി​ലെ കാലി​ത്തൊ​ഴു​ത്തിൽ പിറക്കു​ന്ന​തി​നു​മുമ്പ്‌, അതെ യുഗങ്ങൾക്കു​മു​മ്പു​തന്നെ, യേശു ജീവി​ച്ചി​രു​ന്നു. ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നു​മുമ്പ്‌ ഒരു ആത്മരൂ​പി​യാ​യി യേശു സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ ആദ്യജാ​ത​നാണ്‌ അവൻ. ‘ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു’ എന്ന്‌ യേശു​തന്നെ സാക്ഷ്യ​പ്പെ​ടു​ത്തി. (യോഹ​ന്നാൻ 6:38; 8:23) ആകട്ടെ, യേശു മനുഷ്യ​നാ​യി ജനിച്ചത്‌ എങ്ങനെ​യാണ്‌?

യഹോ​വ​യാം ദൈവം തന്റെ പരിശു​ദ്ധാ​ത്മാവ്‌ മുഖാ​ന്തരം ഒരു അത്ഭുതം പ്രവർത്തി​ച്ചു. b സ്വർഗ​ത്തി​ലാ​യി​രുന്ന യേശു​വി​ന്റെ ജീവൻ യഹോവ, യഹൂദ കന്യക​യായ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാറ്റി. അങ്ങനെ യേശു ഒരു പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യിൽ പിറന്നു. മനുഷ്യ​രായ നമുക്ക്‌ അതൊരു അത്ഭുത​മാ​ണെ​ങ്കി​ലും സർവശ​ക്ത​നായ ദൈവ​ത്തിന്‌ അത്‌ ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മേ​യ​ല്ലാ​യി​രു​ന്നു. മറിയ​യ്‌ക്ക്‌ പ്രത്യ​ക്ഷ​നായ ദൂതൻ അവളോട്‌ പറഞ്ഞതു​പോ​ലെ, “ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല.”—ലൂക്കോസ്‌ 1:30-35, 37.

യേശു എവി​ടെ​നി​ന്നു വന്നു എന്നതിനു പുറമേ അവന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നിവർ എഴുതിയ സുവി​ശേ​ഷ​ങ്ങ​ളിൽ അത്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

a എഫ്രാത്ത (അല്ലെങ്കിൽ എഫ്രാത്ത്‌) എന്നത്‌ ബേത്ത്‌ലെ​ഹെ​മി​ന്റെ പഴയ പേരാ​യി​രു​ന്നി​രി​ക്കണം.—ഉല്‌പത്തി 35:19.

b യഹോവ എന്നത്‌, ബൈബി​ളിൽ കാണുന്ന ദൈവ​നാ​മ​മാണ്‌.