വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം 3. രോഗങ്ങൾ

പ്രവചനം 3. രോഗങ്ങൾ

പ്രവചനം 3. രോഗങ്ങൾ

‘മാരക​മായ പകർച്ച​വ്യാ​ധി​കൾ ഉണ്ടാകും.’​—ലൂക്കോസ്‌ 21:11.

● ആഭ്യന്തരയുദ്ധം കൊടു​മ്പി​രി കൊള്ളുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ പൊതു​ജ​നാ​രോ​ഗ്യ​പ്ര​വർത്ത​ക​നാ​യി​രു​ന്നു ബോൺസാ​ലി. മാർബർഗ്‌ വൈറസ്‌ ബാധി​ത​രായ അനേകം ഖനി തൊഴി​ലാ​ളി​കളെ തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തു​പോ​ലെ സഹായി​ക്കാൻ അദ്ദേഹം മുന്നി​ട്ടി​റങ്ങി. നഗരത്തി​ലുള്ള ഉദ്യോ​ഗ​സ്ഥ​രോട്‌ സഹായ​ത്തിന്‌ അപേക്ഷി​ച്ചെ​ങ്കി​ലും മറുപ​ടി​യൊ​ന്നും കിട്ടി​യില്ല. അവസാനം, നാലു മാസം കഴിഞ്ഞ​പ്പോൾ സഹായ​മെത്തി. അപ്പോ​ഴേ​ക്കും ബോൺസാ​ലി മരിച്ചി​രു​ന്നു. ഖനി തൊഴി​ലാ​ളി​ക​ളു​മാ​യുള്ള സമ്പർക്ക​ത്തി​ലൂ​ടെ അദ്ദേഹ​ത്തെ​യും മാർബർഗ്‌ വൈറസ്‌ ബാധിച്ചു.

കണക്കുകൾ കാണി​ക്കു​ന്നത്‌: ന്യു​മോ​ണിയ പോലുള്ള ശ്വാസ​കോശ രോഗങ്ങൾ, വയറി​ളക്കം, എയ്‌ഡ്‌സ്‌, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ മനുഷ്യ​കു​ടും​ബത്തെ പിടി​ച്ചു​ല​ച്ചി​രി​ക്കു​ക​യാണ്‌. 2004-ലെ ഒരു കണക്കനു​സ​രിച്ച്‌ ഇത്തരം രോഗ​ങ്ങ​ളിൽ മരിച്ച​വ​രു​ടെ എണ്ണം ഏകദേശം ഒരു കോടി ഏഴു ലക്ഷമാ​യി​രു​ന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ മൂന്നു സെക്കന്റ്‌ കൂടു​മ്പോ​ഴും ഒരാൾ വീതം മരിക്കു​ന്നു.

പൊതുവേ പറയാ​റു​ള്ളത്‌: ജനസംഖ്യ വർധി​ക്കു​ന്തോ​റും രോഗ​ങ്ങ​ളും വർധി​ക്കും. കൂടുതൽ ആളുകൾ രോഗി​ക​ളാ​കാ​നും സാധ്യ​ത​യുണ്ട്‌.

വസ്‌തുത എന്താണ്‌? ലോക​ജ​ന​സം​ഖ്യ​യിൽ വലിയ വർധന​വു​ണ്ടാ​യി​ട്ടുണ്ട്‌ എന്നുള്ളത്‌ സത്യം​ത​ന്നെ​യാണ്‌. എന്നാൽ അതോ​ടൊ​പ്പം രോഗങ്ങൾ കണ്ടുപി​ടി​ക്കാ​നും അത്‌ നിയ​ന്ത്രി​ക്കാ​നും ചികി​ത്സി​ക്കാ​നും ഒക്കെയുള്ള മനുഷ്യ​ന്റെ പ്രാപ്‌തി​യും കൂടി​യി​ട്ടുണ്ട്‌. ശരിക്കും പറഞ്ഞാൽ ഇതൊക്കെ രോഗ​ങ്ങളെ നിയന്ത്രണ വിധേ​യ​മാ​ക്കേ​ണ്ട​തല്ലേ? പക്ഷേ സംഭവി​ക്കു​ന്ന​തോ നേരെ തിരി​ച്ചും.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഈ രോഗ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും ഒക്കെ ശരിക്കും ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ?

ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും രോഗ​ങ്ങ​ളും ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവിതം താറു​മാ​റാ​ക്കി​യി​രി​ക്കു​ന്നു. ഇനി സഹമനു​ഷ്യ​രു​ടെ കൈയാൽ ലക്ഷക്കണ​ക്കിന്‌ ആളുക​ളാണ്‌ കഷ്ടപ്പെ​ടു​ന്നത്‌. സംരക്ഷി​ക്കേ​ണ്ടവർ തന്നെയാണ്‌ പലപ്പോ​ഴും പീഡി​പ്പി​ക്കു​ന്നത്‌. ഇതെക്കു​റിച്ച്‌ ബൈബിൾ പറയുന്ന പ്രവചനം ശ്രദ്ധി​ക്കാം.

[ആകർഷകവാക്യം]

“സിംഹം​പോ​ലുള്ള ഒരു കാട്ടു​മൃ​ഗ​ത്തി​ന്റെ ആക്രമ​ണ​ത്തിൽ മരിക്കു​ന്നത്‌ എത്ര ഭയാന​ക​മാണ്‌. അതു​പോ​ലെ​യാണ്‌ ഒരു രോഗാ​ണു ശരീര​ത്തി​നു​ള്ളിൽ കടന്ന്‌ ഒരാളെ ആക്രമിച്ച്‌ കീഴ്‌പ്പെ​ടു​ത്തു​ന്ന​തും.”​—സാം​ക്ര​മി​ക​രോഗ ശാസ്‌ത്ര​ജ്ഞ​നായ മൈക്കിൾ ഓസ്റ്റർഹോം.

[ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© William Daniels/Panos Pictures