വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല കാലം തൊട്ടുമുന്നിൽ!

നല്ല കാലം തൊട്ടുമുന്നിൽ!

നല്ല കാലം തൊട്ടുമുന്നിൽ!

“കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. . . . എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”​—സങ്കീർത്തനം 37:10, 11.

ബൈബിളിലെ ഈ പ്രവചനം നടന്നു​കാ​ണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും. അതു നടക്കു​മെന്ന്‌ നമുക്ക്‌ വിശ്വ​സി​ക്കാൻ ധാരാളം കാരണ​ങ്ങ​ളുണ്ട്‌.

നമ്മൾ ‘അവസാ​ന​കാ​ല​ത്താണ്‌’ ജീവി​ക്കു​ന്ന​തെന്ന്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ബൈബിൾ പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ മുൻലേ​ഖ​ന​ങ്ങ​ളിൽ കണ്ടു. (2 തിമൊ​ഥെ​യൊസ്‌ 3: 1-5) നമുക്ക്‌ പ്രത്യാശ തരാനാ​യി ഈ കാര്യങ്ങൾ മുൻകൂ​ട്ടി എഴുതാൻ ദൈവം ബൈബിൾ എഴുത്തു​കാ​രെ പ്രചോ​ദി​പ്പി​ച്ചു. (റോമർ 15:4) ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പ്രവച​നങ്ങൾ ഇപ്പോൾ നടക്കു​ന്നത്‌ കാണു​മ്പോൾ ഒരു കാര്യം നമുക്ക്‌ ഉറപ്പാ​കും. ഇപ്പോൾ നമ്മൾ അനുഭ​വി​ക്കുന്ന പ്രശ്‌നങ്ങൾ പെട്ടെ​ന്നു​തന്നെ ഇല്ലാതാ​കും.

അവസാനകാലത്തിനു ശേഷം എന്തു സംഭവി​ക്കും? ദൈവ​ത്തി​ന്റെ രാജ്യം മനുഷ്യ​രെ ഭരിക്കും. (മത്തായി 6:9, 10) ആ സമയത്തെ ഭൂമി​യി​ലെ അവസ്ഥ എന്തായി​രി​ക്കു​മെന്ന്‌ ബൈബിൾ പറയു​ന്നത്‌ ശ്രദ്ധിക്കൂ:

ആരും വിശന്നി​രി​ക്കില്ല.“ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”​—സങ്കീർത്തനം 72:16

ആർക്കും രോഗ​മു​ണ്ടാ​യി​രി​ക്കില്ല.“‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”​—യശയ്യ 33:24.

ഭൂമി പുതു​താ​ക്ക​പ്പെ​ടും.“വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”​—യശയ്യ 35:1.

തൊട്ടടുത്ത ഭാവി​യിൽ നടക്കാൻ പോകുന്ന ഏതാനും ചില ബൈബിൾ പ്രവച​നങ്ങൾ മാത്ര​മാണ്‌ ഇവ. ഉടനെ​തന്നെ നല്ല ഒരു കാലം വരു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഉറച്ച്‌ വിശ്വ​സി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്ന്‌ ദയവായി അവരോ​ടു ചോദിച്ച്‌ മനസ്സി​ലാ​ക്കൂ.